സിത്താര കൃഷ്ണകുമാറിന്റെ മകളും അഭിനയരംഗത്തേക്ക്! കുഞ്ഞ് സായുവിന്റെ അരങ്ങേറ്റത്തെക്കുറിച്ച് ഗായിക

By Midhun Raj

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികമാരില്‍ ഒരാളാണ് സിത്താര കൃഷ്ണകുമാര്‍. സിത്താരയുടെതായി പുറത്തിറങ്ങാറുളള മിക്ക ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടാറുണ്ട്. സിത്താരയ്ക്ക് പിന്നാലെ മകള്‍ സാവന്‍ ഋതുവും സിനിമയില്‍ തുടക്കം കുറിക്കുകയാണ്. ഒരു ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് സായു എന്ന് വിളിപ്പേരുളള ഗായികയുടെ മകളുടെ അരങ്ങേറ്റം.

സിത്താര തന്നെയായിരുന്നു ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. സാക്ഷാത്കാരം എന്ന ഹ്രസ്വ ചിത്രത്തിലാണ് സായു അഭിനയിച്ചിരിക്കുന്നത്. ഷോര്‍ട്ട് ഫിലിമില്‍ മറ്റൊരു കഥാപാത്രമായി സിത്താരയുടെ ഭര്‍ത്താവ് സജീഷും എത്തുന്നുണ്ട്. ലൊക്കേഷനില്‍ അച്ഛനൊപ്പം എത്തിയപ്പോള്‍ കുഞ്ഞു സായുവും ഹ്രസ്വ ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.

sithara

അഭിനയിക്കുന്നതിന്റെ സന്തോഷവും ആകാംക്ഷയുമാണ് സായുവിനെന്നും അവള്‍ ഹാപ്പിയാകുമ്പോള്‍ ഞങ്ങളും സന്തോഷിക്കുന്നുവെന്നും സിത്താര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മുന്‍പ് സിത്താരയ്‌ക്കൊപ്പം നീ മുകിലോ പാടിയ സായുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X