സിത്താരയുടെ 'മോഹമുന്തിരി' പാടി മകള്‍ സായു! വീഡിയോ പങ്കുവെച്ച് അഭയ ഹിരണ്‍മയി

By Midhun Raj

മലയാളത്തില്‍ പിന്നണി ഗായികയായും നടിയായും തിളങ്ങിനില്‍ക്കുന്ന താരമാണ് സിത്താര കൃഷ്ണകുമാര്‍. സിത്താരയുടെതായി പുറത്തിറങ്ങാറുളള ഗാനങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. അടുത്തിടെ രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വനിലൂടെയാണ് നടി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

sithara-saayu-abhaya

സിത്താരയ്‌ക്കൊപ്പം മകള്‍ സാവന്‍ ഋതുവും സോഷ്യല്‍ മീഡിയയിലെ താരമാണ്. സായു പല തവണ അമ്മയ്‌ക്കൊപ്പം പാട്ടുപാടി എത്തിയിരുന്നു. സിത്താര തന്നെയാണ് ഇതിന്റെ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നത്. ഇരുവരും ഒരുമിച്ച് പാടിയ ഉയരെയിലെ 'നീ മുകിലോ' എന്ന പാട്ട് ശ്രദ്ധേയമായി മാറിയിരുന്നു. കൂടാതെ മുന്‍പ് സിത്താരയ്‌ക്കൊപ്പം കണ്‍കള്‍ നീയേ കാട്രൂം നീയേ എന്ന പാട്ടിന്റെ കവര്‍ വേര്‍ഷനുമായും ഇരുവരും എത്തിയിരുന്നു.

ഇപ്പോഴിതാ അമ്മയുടെ പാട്ട് പാടി മകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. ഇത്തവണ ഗായിക അഭയ ഹിരണ്‍മയിക്കൊപ്പം മോഹമുന്തിരി പാടിക്കൊണ്ടാണ് കുഞ്ഞ് ഗായിക എത്തിയിരിക്കുന്നത്. അഭയ തന്നെയാണ് സായുവിനൊപ്പം പാടുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read more about: sithara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X