വടക്കുനോക്കിയന്ത്രത്തിലെ സീന്‍ അനുകരിച്ച് സിത്താരയുടെ ടിക്ക് ടോക്ക് ശ്രമം! വൈറലായി വീഡിയോ! കാണൂ
നിരവധി ശ്രദ്ധേയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത പാട്ടുകാരിയാണ് സിത്താര കൃഷ്ണകുമാര്‍. സിത്താരയുടെ പാട്ടുകള്‍ക്കെല്ലാം മികച്ച സ്വീകാര്യത എല്ലാവരും നല്‍കാറുണ്ട്. സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെ മികച്ച ഗായികയ്ക്കുളള സംസ്ഥാന പുരസ്‌കാരം സിത്താര നേടിയിരുന്നു.
ഗായികയുടെതായി പുറത്തിറങ്ങിയ പുതിയ ടിക്ക് ടോക്ക് വീഡിയോ വൈറലായിരിക്കുകയാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ബിജീഷിനൊപ്പമുളള സിത്താരയുടെ വീഡിയോ ആണ് ഇറങ്ങിയിരിക്കുന്നത്. ഗായികയുടെ ആദ്യ ടിക്ക് ടോക്ക് വീഡിയോ കൂടിയായിരുന്നു ഇത്.

വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിലെ മാമുക്കോയയും ശ്രീനിവാസനും തമ്മിലുളള സംഭാഷണമായിരുന്നു ഇവര്‍ അവതരിപ്പിച്ചത്. സിത്താര തന്നെയായിരുന്നു ഈ വീഡിയോ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.
അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളായിരുന്നു അടുത്തിടെ സിത്താരയുടെതായി ശ്രദ്ധേയമായി മാറിയിരുന്നത്. അര്‍ജന്റീന ഫാന്‍സിലെ കാത്തു കാത്തെന്‍ മിഴികളില്‍, കുമ്പളങ്ങിയിലെ ചെരാതുകള്‍ തുടങ്ങിയ ഗാനങ്ങളാണ് സിത്താരയുടെതായി തരംഗമായി മാറിയിരുന്നത്.


Click it and Unblock the Notifications