അമ്പിളിയുടെ ടീനയ്‌ക്കൊപ്പം ആരാധികേ പാടി സിത്താര! വൈറലായി വീഡിയോ
സൗബിന്‍ ഷാഹിറിന്റെതായി അടുത്തിടെ തിയ്യേറ്ററുകളിലേക്ക് എത്തിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നാണ് അമ്പിളി. സിനിമയിലെ ആരാധികേ എന്ന ഗാനം എല്ലാവരുടെയും മനസ് കീഴടക്കിയിരുന്നു. അമ്പിളി റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു അമ്പിളി. ഗാനരംഗത്തില്‍ സൗബിന്‍ ഷാഹിറിനൊപ്പം നായികയായ തന്‍വി റാമാണ് എത്തുന്നത്.

പാട്ടിന്റെ രംഗങ്ങള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വിഷ്ണു വിജയുടെ സംഗീതത്തില്‍ സൂരജ് സന്തോഷും മധുവന്തി നാരായണനും ചേര്‍ന്നായിരുന്നു ഈ പാട്ട് പാടിയത്. തന്‍വി റാമിന് വേണ്ടി സിത്താര കൃഷ്ണകുമാര്‍ പാടിയ ആരാധിക വേര്‍ഷനും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, തന്‍വിക്കൊപ്പം നിന്ന് പാട്ട് പാടുന്ന വീഡിയോ സിത്താര തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നത്. നടിയും ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.
ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത,എവി അനൂപ്, സിവി സാരഥി തുടങ്ങിയവര്‍ ചേര്‍ന്നാണ് അമ്പിളി നിര്‍മ്മിച്ചിരുന്നത്. ബന്ധങ്ങള്‍ക്കും പ്രണയത്തിനും യാത്രകള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടായിരുന്നു സംവിധായകന്‍ സിനിമ ഒരുക്കിയത്. നസ്രിയയുടെ അനിയന്‍ നവീന്‍ നാസിമും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിങ്ങാലക്കുട, മുഹമ്മദ് തുടങ്ങിയവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.


Click it and Unblock the Notifications











