»   » സു സു സുധി നായിക ശിവദ, മുരളി കൃഷ്ണ കിടിലന്‍ ഫോട്ടോ ഷൂട്ട്

സു സു സുധി നായിക ശിവദ, മുരളി കൃഷ്ണ കിടിലന്‍ ഫോട്ടോ ഷൂട്ട്

By: Sanviya
Subscribe to Filmibeat Malayalam

വിവാഹത്തിന് ശേഷം ശിവദയും മുരളി കൃഷ്ണയും പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. രണ്ട് തമിഴ് ചിത്രങ്ങളടക്കം അഞ്ച് ചിത്രങ്ങള്‍ക്കാണ് ശിവദ ഡേറ്റ് കൊടുത്തിരിക്കുന്നത്. അതില്‍ രണ്ട് ചിത്രങ്ങളില്‍ ജയസൂര്യയുടെ നായിക വേഷമാണ് ശിവദ അവതരിപ്പിക്കുക. വല്ലവനുക്കും വല്ലവന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ നടി ശിവദ.

സക്കറിയ ജീവിച്ചിരിപ്പുണ്ട് മുരളി കൃഷ്ണയുടെ പുതിയ ചിത്രം. രണ്ട് പേര്‍ക്കും പാഷനാണ് സിനിമ. എന്നാല്‍ ഇരുവരും ഒന്നിച്ചൊരു ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യത്തില്‍ സംശയമാണ്. മുമ്പ് എങ്ങനെയായിരുന്നോ അതുപോലെ തന്നെ മുമ്പോട്ട് പോകാനാണ് താത്പര്യമെന്നും മുരളികൃഷ്ണ പറഞ്ഞിട്ടുണ്ട്.

ഇതാ ശിവദ- മുരളി കൃഷ്ണ ഒന്നിച്ചൊരു കിടിലന്‍ ഫോട്ടോഷൂട്ട്. വനിത ഫാഷന്‍ കവര്‍ പേജിന് വേണ്ടിയായിരുന്നു ഈ ഫോട്ടോ ഷൂട്ട് വീഡിയൊ. കാണൂ.. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട ഫോട്ടോ ഷൂട്ട്...

സു സു സുധി നായിക ശിവദ, മുരളി കൃഷ്ണ കിടിലന്‍ ഫോട്ടോ ഷൂട്ട്

വനിത ഫാഷന്‍ കവര്‍ പേജിന് വേണ്ടിയായിരുന്നു ഈ ഫോട്ടോ ഷൂട്ട്.

സു സു സുധി നായിക ശിവദ, മുരളി കൃഷ്ണ കിടിലന്‍ ഫോട്ടോ ഷൂട്ട്

വിവാഹത്തിന് ശേഷം ഇരുവരും പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. വല്ലവനക്കും വല്ലവന്‍ എന്ന തമിഴ് ചിത്രത്തിലാണ് ശിവദ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. സക്കറിയ ജീവിച്ചിരിപ്പുണ്ട്- മുരളി കൃഷ്ണയുടെ പുതിയ ചിത്രം.

സു സു സുധി നായിക ശിവദ, മുരളി കൃഷ്ണ കിടിലന്‍ ഫോട്ടോ ഷൂട്ട്

2015 ഡിസംബര്‍ 14നായിരുന്നു ശിവദ-മുരളികൃഷ്ണ വിവാഹം. വലിയ ആഡംബരങ്ങളൊന്നുമില്ലാതെ ലളിതമായ വിവാഹം.

സു സു സുധി നായിക ശിവദ, മുരളി കൃഷ്ണ കിടിലന്‍ ഫോട്ടോ ഷൂട്ട്

2011ല്‍ പുറത്തിറങ്ങിയ ലിവിങ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് ശിവദ അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് നെടുചാലൈ എന്ന തമിഴ് ചിത്രത്തിന് അഭിനയിച്ച സു സു സുധി വാത്മീകത്തിലൂടെയാണ് നടി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ജയസൂര്യയുടെ നായിക വേഷമാണ് ചിത്രത്തില്‍ ശിവദ അവതരിപ്പിച്ചത്.

സു സു സുധി നായിക ശിവദ, മുരളി കൃഷ്ണ കിടിലന്‍ ഫോട്ടോ ഷൂട്ട്

സു സു സുധി വാത്മീകത്തിന് ശേഷം ശിവദ വീണ്ടും രണ്ട് ചിത്രങ്ങളില്‍ ജയസൂര്യയുടെ നായികയാകുന്നു. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ഇടി, രഞ്ജിത്ത് ശങ്കറിന്റെ പ്രേതം എന്നീ ചിത്രങ്ങളില്‍.

സു സു സുധി നായിക ശിവദ, മുരളി കൃഷ്ണ കിടിലന്‍ ഫോട്ടോ ഷൂട്ട്

ശിവദ-മുരളികൃഷ്ണ ഫോട്ടോ ഷൂട്ട് വീഡിയോ കാണൂ..

English summary
Sivadha & Murali photo shoot.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam