»   » സായി പല്ലവിയല്ല: ശിവയുടെ അടുത്ത ചിത്രത്തില്‍ നായികയാവുന്നത് ഈ നടിയാണ്! കാണാം

സായി പല്ലവിയല്ല: ശിവയുടെ അടുത്ത ചിത്രത്തില്‍ നായികയാവുന്നത് ഈ നടിയാണ്! കാണാം

Written By:
Subscribe to Filmibeat Malayalam

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴിലെ ജനപ്രിയ താരമായി ഉയര്‍ന്ന നടനാണ് ശിവകാര്‍ത്തികേയന്‍.പാണ്ഡ്യരാജ് സംവിധാനം ചെയ്ത മറീന എന്ന ചിത്രത്തിലൂടെയാണ് ശിവ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. മിനിസ്‌ക്രീന്‍ അവതാരകനില്‍ നിന്നും ബിഗ്‌സ്‌ക്രീനിലെ താരമായി വളര്‍ന്ന നടന്‍ കൂടിയാണ് ശിവ കാര്‍ത്തികേയന്‍.ശിവയുടെതായി പുറത്തിറങ്ങിയ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കേഡി ബില്ലാ കില്ലാഡി രംഗ എന്ന ചിത്രം.

വേളി കാഴ്ചകളുമായി നീരജ് മാധവിന്റെ വിവാഹ വീഡിയോ ടീസര്‍ പുറത്ത്! കാണാം

ചിത്രത്തില്‍ ശിവയക്കൊപ്പം വിമലും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തിയിരുന്നു. ഈ ചിത്രത്തിനു ശേഷം വന്ന എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ആര്‍എസ് ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്ത എതിര്‍ നീച്ചല്‍ എന്ന ചിത്രമായിരുന്നു കേഡി ബില്ലയ്ക്കു ശേഷം ശിവയുടെതായി പുറത്തിറങ്ങിയ ചിത്രം. തുടര്‍ന്ന് വരുത്തപ്പെടാത വാലിബര്‍ സംഘം, മാന്‍ കരാട്ടൈ, കാക്കി സേട്ടൈ, രജനി മുരുകന്‍, റെമോ,വേലൈക്കാരന്‍ തുടങ്ങിയ ഹിറ്റുകളും ശിവകാര്‍ത്തികേയന്റെ കരിയറില്‍ ലഭിച്ചു.

shivakarthikeyan

എം.രാജ സംവിധാനം ചെയ്ത വേലൈക്കാരന്‍ എന്ന ചിത്രം സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം അവതരിപ്പിച്ച ചിത്രമായിരുന്നു. ചിത്രത്തില്‍ ഫഹദ് ഫാസിലും ശിവയ്ക്കൊപ്പം ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. വരുത്തപ്പെടാത വാലിബര്‍ സംഘത്തിന്റെ സംവിധായകന്റെ അടുത്ത ചിത്രമായ സീമരാജയില്‍ ശിവയാണ് നായകനാവുന്നത്. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത അക്കിനേനിയാണ് ശിവയുടെ നായികയാവുന്നത്.

sivakarthikeyan

സീമരാജയ്ക്കു ശേഷം ശിവ അഭിനയിക്കുന്നത് കടവുള്‍ ഇരുക്കാന്‍ കുമാറു എന്ന പടത്തിന്റ സംവിധായകന്‍ എം.രാജേഷിന്റ ചിത്രത്തിലാണ്. ചിത്രത്തില്‍ സായി പല്ലവി നായികയാവുമെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നിരുന്നത്.തെലുങ്കില്‍ രണ്ടു വിജയചിത്രങ്ങളിലൂടെ താരമൂല്യം ഉയര്‍ന്നതാണ് സായിയെ അണിയറപ്രവര്‍ത്തകര്‍ നായികയാക്കുവാന്‍ തീരുമാനിച്ചിരുന്നത്.

shiva-nayanthara
 

എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ നായികയെ അണിയറപ്രവര്‍ത്തകര്‍ മാറ്റിയിരിക്കുകയാണ്. നയന്‍താരയായിരിക്കും ചിത്രത്തില്‍ ശിവയുടെ നായികയാവുകയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. വേലൈക്കാരനു ശേഷം ശിവയും നയന്‍സും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ ആവേശത്തോടെയായിരിക്കും ചിത്രത്തിന് വേണ്ടി കാത്തിരിക്കുക.

ഒരു സിനിമ വിജയമാകുമ്പോള്‍ എല്ലാവര്‍ക്കും തോന്നുന്ന കാര്യമാണ് സാമുവലും പറഞ്ഞത്: സൗബിന്‍ ഷാഹിര്‍

സഹോദരിയ്‌ക്കൊപ്പമുളള കത്രീന കൈഫിന്റെ പുതിയ ഫോട്ടോ ഷൂട്ട് വൈറല്‍: വീഡിയോ കാണാം

English summary
sivakarthikeyan and nayanthara pair up once again for a movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X