»   » മോഹന്‍ലാലിന് വേണ്ടി ദൃശ്യം മൂന്ന് തവണ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട് എന്ന് ശിവകാര്‍ത്തികേയന്‍

മോഹന്‍ലാലിന് വേണ്ടി ദൃശ്യം മൂന്ന് തവണ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട് എന്ന് ശിവകാര്‍ത്തികേയന്‍

By: Rohini
Subscribe to Filmibeat Malayalam

സാധാരണക്കാര്‍ മാത്രമല്ല, സിനിമയ്ക്കകത്തെ പല പ്രമുഖ താരങ്ങളും മോഹന്‍ലാലിന്റെ കടുത്ത ആരാധകരാണ്. തങ്ങള്‍ മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ ഓരോ ചലനവും കണ്ടു നിന്ന് പഠിക്കുകയാണെന്ന് സൂര്യ ഉള്‍പ്പടെ തമിഴകത്തെ പല പ്രമുഖ താരങ്ങളും പറഞ്ഞിട്ടുണ്ട്.

പെണ്‍വേഷം കെട്ടി അനുഷ്‌കയുടെ അനുജത്തിയാണ് എന്ന് പറഞ്ഞ് പറ്റിച്ച യുവ സൂപ്പര്‍സ്റ്റാര്‍

ഇപ്പോഴിതാ തമിഴ് യുവസൂപ്പര്‍സ്റ്റാര്‍ ശിവകാര്‍ത്തികേയനും മോഹന്‍ലാലിനെ പുകഴ്ത്തി രംഗത്തെത്തിയിരിയ്ക്കുന്നു. തന്റെ പുതിയ ചിത്രമായ റെമോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ എത്തിയപ്പോഴാണ് താരം മലയാളത്തിന്റെ വികാരമായ മോഹന്‍ലാലിനെ കുറിച്ച് സംസാരിച്ചത്.

മലയാളം സിനിമ

താന്‍ മലയാള സിനിമകളെ എപ്പോഴും നിരീക്ഷിക്കാറുണ്ട് എന്നും മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമൊക്കെ ഒരുപാട് ഇഷ്ടമാണെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

മോഹന്‍ലാല്‍ ആരാധകന്‍

മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് ഞാന്‍. ദൃശ്യം എന്ന ചിത്രം മൂന്ന് പ്രാവശ്യം തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്. തീര്‍ത്തും മാന്ത്രികമായ അഭിനയമാണ് മോഹന്‍ലാല്‍ സാറിന്റേത് - ശിവ പറഞ്ഞു.

യുവതാരങ്ങളില്‍

യുവതാരങ്ങളില്‍ തനിക്ക് മലയാളത്തില്‍ ഏറ്റവും ഇഷ്ടം ദുല്‍ഖര്‍ സല്‍മാനെയും നിവിന്‍ പോളിയെയുമാണെന്ന് ശിവകാര്‍ത്തികയേന്‍ പറയുന്നു

നിവിന്‍ പോളിയ്‌ക്കൊപ്പം

നിവിന്‍ പോളി എന്റെ സിനിമാ സുഹൃത്തുക്കളില്‍ ഒരാളാണ്. നിവിനുമായി നല്ല അടുപ്പമാണുള്ളത് എന്നും ശിവ വെളിപ്പെടുത്തി. നിവിന്റെ അടുത്ത തമിഴ് ചിത്രം ശിവകാര്‍ത്തികേയന്‍ നിര്‍മിയ്ക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ശിവകാര്‍ത്തികേയന്റെ ഫോട്ടോസിനായി

English summary
Mohanlal, the magical actor of Mollywood has a huge fan following among both the common audiences and celebrities. Recently, young Tamil actor Sivakarthikeyan openly stated his huge admiration for Mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam