ശിവകാര്‍ത്തികേയനും നയന്‍താരയും നേര്‍ക്കുനേര്‍! മിസ്റ്റര്‍ ലോക്കലിന്റെ കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ
സീമരാജയ്ക്ക് ശേഷം ശിവകാര്‍ത്തികേയന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ഇത്തവണ ശിവകാര്‍ത്തികേയന്റെ നായികാ വേഷത്തിലെത്തുന്നത്. സിനിമയുടെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നറുമായിട്ടാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. വേലൈക്കാരനു ശേഷം ശിവയുടെ നായികയായി നയന്‍സ് വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് മിസ്റ്റര്‍ ലോക്കല്‍. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തില്‍ യോഗി ബാബു, സതീഷ്, രാധിക ശരത്കുമാര്‍, ഹരിജ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. തമിഴില്‍ ശിവ മനസുല ശക്തി,ബോസ് എങ്കിറ ഭാസ്‌കരന്‍,തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എം രാജേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹിപ്പ് ഹോപ്പ് തമിഴയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജ സിനിമ നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത് സമ്മര്‍ റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











