Sai pallavi: ശിവകാര്‍ത്തികേയന്റെ നായികയായി സായി പല്ലവി എത്തുന്നു! ഇത് പൊളിക്കുമെന്ന് ആരാധകര്‍

By Midhun

നിവിന്‍ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സായി പല്ലവി. പ്രേമം കേരളത്തിലെ യുവാക്കള്‍ നെഞ്ചിലേറ്റിയതിന് പ്രധാന കാരണം ചിത്രത്തില്‍ സായി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രമാണ്. പ്രേമത്തില്‍ മലരും ജോര്‍ജും തമ്മിലുളള പ്രണയമാണ് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. പ്രേമം എന്ന ചിത്രത്തിനു ശേഷം സായി അഭിനയിച്ചത് കലി എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലാണ്. ചിത്രത്തിലെ അഞ്ജലി എന്ന സായിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തിലഭിനയിച്ച ശേഷം തെലുങ്കിലും തമിഴിലും കൈനിറയെ ചിത്രങ്ങളാണ് സായിയ്ക്ക് ലഭിച്ചത്. തെലുങ്കില്‍ ആദ്യമായി അഭിനയിച്ച ചിത്രമായ ഫിദ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. വരുണ്‍ തേജ നായകനായ ചിത്രത്തില്‍ തെലുങ്കാനയിലെ ഒരു ഗ്രാമീണ പെണ്‍കൊടിയായ ഭാനുമതി എന്ന കഥാപാത്രമായാണ് സായി എത്തിയിരുന്നത്. ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ സായിയ്ക്ക് വന്‍ വരവേല്‍പ്പായിരുന്നു തെലുങ്ക് ആരാധകര്‍ നല്‍കിയിരുന്നത്.

sai pallavi

ഫിദയ്ക്കു ശേഷം സായി അഭിനയിച്ച ചിത്രമായ മിഡില്‍ ക്ലാസ് അബായി എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാനിയായിരുന്നു ചിത്രത്തില്‍ സായിയുടെ നായകനായി എത്തിയിരുന്നത്. തെലുങ്കിനു പുറമേ തന്റെ മാതൃഭാഷയായ തമിഴിലും സായി അഭിനയിച്ചിരുന്നു.എ.എല്‍ വിജയ് സംവിധാനം ചെയ്ത കരു എന്ന ചിത്രത്തിലാണ് സായി കേന്ദ്രകഥാപാത്രമായി എത്തിയിരുന്നത്. ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ്. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായാണ് കരു ഒരുക്കിയിരിക്കുന്നത്.

sai pallavi

ഈ ചിത്രത്തിനു ശേഷം ധനുഷ് നായകനായ മാരി 2 ,സൂര്യയെ നായകനാക്കി ശെല്‍വരാഘവന് ഒരുക്കുന്ന എന്‍ജികെ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും സായി അഭിനയിക്കുന്നു.ഇപ്പോള്‍ ആരാധകര്‍ക്ക് സന്തോഷം തരുന്ന മറ്റൊരു വാര്‍ത്ത കൂടി വന്നിരിക്കുകയാണ് . തമിഴിലെ ജനപ്രിയ താരം ശിവകാര്‍ത്തികേയന്റെ അടുത്ത ചിത്രത്തില്‍ സായി പല്ലവി നായികയാവുമെന്ന തരത്തിലാണ് വാര്‍ത്തകള് വന്നിരിക്കുന്നത്.

sai pallavi

സംവിധായകന് രാജേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ശിവയുടെ നായികയായി സായി അഭിനയിക്കുന്നത്. ചിത്രമൊരു റൊമാന്റിക്ക് കോമഡി എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് അറിയുന്നത്. ഗണവേല്‍ രാജയുടെ സ്റ്റുഡിയോ ഗ്രീന്‍ പ്രൊഡക്ഷന്‍സായിരിക്കും ഈ ചിത്രം നിര്‍മ്മിക്കുക. ശിവയുടെ സീമരാജ എന്ന ചിത്രത്തിനു ശേഷമായിരിക്കും പിുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക എന്നു വിവരമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X