ശിവകാര്‍ത്തികേയനും അനിരുദ്ധും വീണ്ടും! തരംഗമായി മിസ്റ്റര്‍ ലോക്കലിലെ റൊമാന്റിക്ക് ഗാനം! കാണൂ
സീമരാജയ്ക്ക് ശേഷം ശിവകാര്‍ത്തികേയന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. ചിത്രത്തിലെ പുതിയൊരു പാട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഹിപ്പ് ഹോപ്പ് തമിഴയുടെ സംഗീതത്തില്‍ അനിരുദ്ധ് രവിചന്ദറാണ് ഈ പാട്ട് പാടിയിരിക്കുന്നത്.
മിസ്റ്റര്‍ ലോക്കലിലെ ഗാനം ഒരു മില്യണിലധികം ആളുകളാണ് ഇതുവരെ കണ്ടുകഴിഞ്ഞിരിക്കുന്നത്. എം രാജേഷാണ് ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മാസ് എന്റര്‍ടെയ്‌നറുമായിട്ടാണ് മിസ്റ്റര്‍ ലോക്കലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തില്‍ യോഗി ബാബു, സതീഷ്, രാധിക ശരത്കുമാര്‍, ഹരിജ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജ സിനിമ നിര്‍മ്മിക്കുന്നു. ഇത്തവണയും വലിയ ക്യാന്‍വാസിലാണ് ശിവകാര്‍ത്തികേയന്റെ പുതിയ സിനിമയൊരുങ്ങുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനും ടീസിറിനുമെല്ലാം തന്നെ മികച്ച സ്വീകരണമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. മെയ് ഒന്നിനാണ് മിസ്റ്റര്‍ ലോക്കല്‍ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications