ശിവമണിയും സ്റ്റീഫന്‍ ദേവസിയും അഭിനയിക്കുന്നു
ഉപകരണസംഗീതവിദഗ്ധറായ ശിവമണിയും സ്റ്റീഫന്‍ ദേവസിയും ഒരു മലയാളസിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നു. സംഗീതപ്രാധാന്യത്തോടെ ഒരുക്കുന്ന പിയാനിസ്റ്റ് എന്ന ചിത്രത്തിലാണ് ഇരുവരും അഭിനേതാക്കളാകുന്നത്. നടന്‍ വിനു മോഹന്റെ അനിയന്‍ അനുമോഹനെ നായകനാക്കി ഹൈദരാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഡ്രമ്മര്‍ ശിവമണിയും കീബോര്‍ഡ് ആര്‍ടിസ്റ്റ് സ്റ്റീഫനും ലോകത്തെമ്പാടുമായി പ്രമുഖ സംഗീതഞ്ജര്‍ക്കൊപ്പം പരിപാടികള്‍ അവതരിപ്പിക്കാറുള്ളവരാണ്. ഇവര്‍ക്ക് രണ്ടു പേര്‍ക്കും വലിയ ആരാധകവൃന്ദവുമുണ്ട്. ഇതാദ്യമായിട്ടാണ് ഇവര്‍ രണ്ടുപേരുമൊന്നിച്ചൊരു ചിത്രത്തില്‍ വേഷമിടുന്നത്. ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായനാക്കി ഒരുക്കുന്ന മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തില്‍ സ്റ്റീഫന്‍ ദേവസി ചില രംഗങ്ങളില്‍ എത്തുന്നുണ്ട്.

പിയാനിസ്റ്റില്‍ നായികയാകുന്നത് തമിഴ് നടി മനോചിത്രയാണ്. അജു വര്‍ഗീസ്,മിഥുന്‍ നായര്‍,തലൈവാസല്‍ വിജയ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് റിയാസ് ഷാ ആണ് . ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications











