സുഡാനിക്കൊപ്പം തിളങ്ങിയ കാര്‍ബണ്‍! ഫഹദ് ഫാസില്‍ ചിത്രം വാരിക്കൂട്ടിയത് ആറ് അവാര്‍ഡുകള്‍
Recommended Video

വേണുവിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രമായിരുന്നു കാര്‍ബണ്‍. അഡൈ്വഞ്ചര്‍ ത്രില്ലറായ സിനിമ ഫഹദിന്റെ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ കൂടിയായിരുന്നു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ കാര്‍ബണും അവാര്‍ഡുകള്‍ വാരികൂട്ടിയിരുന്നു.

ആറ് അവാര്‍ഡുകളാണ് ഇത്തവണ ഫഹദിന്റെ കാര്‍ബണ്‍ സ്വന്തമാക്കിയിരിക്കുന്നത്. മികച്ച സംഗീത സംവിധാനം (വിശാല്‍ ഭരദ്വാജ്),മികച്ച ക്യാമറാമാന്‍ (കെയു മോഹനന്‍),സിങ്ക് സൗണ്ട് (അനില്‍ രാധാകൃഷ്ണന്‍), ശബ്ദമിശ്രണം (ബിനോയ് ജോസഫ്),ശബ്ദ ഡിസൈന്‍ (ജയദേവന്‍ സി) എന്നിങ്ങനെ അഞ്ചു അവാര്‍ഡുകളും, പ്രോസസിംഗ് ലാബ്/കളറിസ്റ്റ് കാറ്റഗറിയില്‍ ചിത്രം പ്രോസസ് ചെയ്ത പ്രൈം ഫോക്കസ് ബോംബൈയുമാണ് കാര്‍ബണിനു വേണ്ടി പുരസ്‌കാരങ്ങള്‍ നേടിയിരിക്കുന്നത്. സാങ്കേതിക വിഭാഗങ്ങളിലാണ് ചിത്രത്തിന് എല്ലാ പുരസ്‌കാരങ്ങളും ലഭിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
കാര്‍ബണിനൊപ്പം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയും സംസ്ഥാന പുരസ്‌കാരങ്ങളില്‍ തിളങ്ങിയിരുന്നു. നേരത്തെ കമല്‍ സംവിധാനം ചെയ്ത ആമിയും ബീന പോള്‍ എഡിറ്റിങ്ങ് നിര്‍വ്വഹിച്ച കാര്‍ബണും ചലച്ചിത്ര അവാര്‍ഡിന്റെ പരിഗണന പട്ടികയില്‍നിന്നും പിന്‍വലിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. കമല്‍ അക്കാദമി ചെയര്‍മാനും ബീനാ പോള്‍ വെെസ് ചെയര്‍പേഴ്‌സണ്‍ ആയതുകൊണ്ടുമായിരുന്നു ഇത്. വിമര്‍ശനങ്ങളും വിവാദങ്ങളും ശക്തമായതോടെ സിനിമയെ മല്‍സര വിഭാഗത്തിലേക്ക് പരിഗണിക്കുകയായിരുന്നു.


Click it and Unblock the Notifications