താരയുദ്ധത്തോടെ 2008ന് തുടക്കം
ക്രിസ്മസ് ചിത്രങ്ങളുടെ പോരിന്റെ അന്തിമ സ്കോര്‍നില അറിയാന്‍ ജനവരി അവസാനം വരെയെങ്കിലും കാത്തിരിക്കണം. ക്രിസ്മസ് ചിത്രങ്ങള്‍ മിക്കതും ജനവരി അവസാനത്തിലും പ്രദര്‍ശനം തുടരാറാണ് പതിവ്. അതിനിടയില്‍ വീണ്ടും സൂപ്പര്‍താരങ്ങള്‍ പുതിയ ചിത്രങ്ങളെത്തിച്ച് പുതിയ പോരിന് തുടക്കമിടാറില്ല. ആ പതിവ് 2008ല്‍ തെറ്റുകയാണ്.
വമ്പന്‍ ചിത്രങ്ങളുടെ ഒന്നിച്ചുള്ള റിലീസിംഗ് ജനവരിയില്‍ പൊതുവേ ഉണ്ടാവാറില്ല. കഴിഞ്ഞ ജനവരിയില്‍ റിലീസ് ചെയ്ത ഏക സൂപ്പര്‍താര ചിത്രം മായാവിയാണ്. പക്ഷേ ഇത്തവണ മലയാള സിനിമാ വ്യവസായം പുതുവര്‍ഷം ആരംഭിക്കുന്നത് താരയുദ്ധത്തിന്റെ വെടിക്കെട്ടോടെയാണ്.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയും സുരേഷ് ഗോപിയുടെയും ജയറാമിന്റെയും പുതിയ ചിത്രങ്ങള്‍ ജനവരിയില്‍ റിലീസ് ചെയ്യും. മലയാള സിനിമയുടെ സമീപകാല ചരിത്രത്തില്‍ എല്ലാ സൂപ്പര്‍താരങ്ങളുടെയും ചിത്രങ്ങള്‍ റിലീസിംഗിനെത്തുന്ന ആദ്യത്തെ ജനവരിക്കാണ് 2008 സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
സുരേഷ് ഗോപി-ഷാജി കൈലാസ് ചിത്രമായ സൗണ്ട് ഒഫ് ബൂട്ട്സ് ജനവരി 11ന് തിയേറ്ററുകളിലെത്തും. ജനവരി മൂന്നാമത്തെയും നാലാമത്തെയും ആഴ്ചകളിലായി മോഹന്‍ലാലിനെ നായകനാക്കി തുളസീദാസ് ഒരുക്കുന്ന കോളജ് കുമാരന്‍, മമ്മൂട്ടി-രഞ്ജി പണിക്കര്‍ ചിത്രം രൗദ്രം, ഈസ്റ്റ് കോസ്റ്റ് വിജയന്റെ ജയറാം ചിത്രം നോവല്‍ എന്നിവയും റിലീസ് ചെയ്യും. ജനവരി നാലാം വാരത്തില്‍ ദിലീപ് നായകനായ ബ്ലെസ്സി ചിത്രം കല്‍ക്കത്താ ന്യൂസ് തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications