വിക്രമാദിത്യനുവേണ്ടി 6 ഗാനരചയിതാക്കള്‍
യുവതാരം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് വേണ്ടി ആദ്യമായി ആറു ഗാനരചയിതാക്കള്‍ ഒന്നിക്കുന്നു. ആറ് ഗാനരചയിതാക്കളില്‍ ഒരാള്‍ പുതുമുഖമാണ്. റഫീഖ് അഹമ്മദ്, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, അനില്‍ പനച്ചൂരാന്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, സന്തോഷ് വര്‍മ്മ, മനു മഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ആറു പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
ബിജിപാലാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാളത്തില്‍ പാട്ടുകളുടെ എണ്ണം ഏറെയുള്ള പലചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്, ചില ചിത്രങ്ങള്‍ക്കുവേണ്ടി ഒന്നിലേറെപ്പേര്‍ ഗാനരചന നിര്‍വ്വഹിച്ചിട്ടുമുണ്ട്. എന്നാല്‍ ചിത്രത്തിലെ ആറു ഗാനങ്ങള്‍ ആറു പേര്‍ രചിയ്ക്കുന്നത് ഇതാദ്യമാണ്.

ദുല്‍ഖര്‍ സല്‍മാനൊപ്പം ഉണ്ണി മുകുന്ദനും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായികയായി എത്തുന്നത്. സൗഹൃദം വിഷയമാക്കിയുള്ളതാണ് ചിത്രം. സൗഹൃദത്തിന് പ്രാധാന്യം നല്‍കി ലാല്‍ ജോസ് ഒരുക്കിയ അവസാനത്തെ ചിത്രം ചോക്ലേറ്റ് ആയിരുന്നു. കാമ്പസ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ക്ലാസ്‌മേറ്റ് വലിയ ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെ വീണ്ടുമൊരു സൗഹൃദകഥയുമായി ലാല്‍ ജോസ് എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്.
lal jose vikramadityan song lyricist bijipal dulquar salman unni mukundan ലാല്‍ ജോസ് വിക്രമാദിത്യന്‍ ഗാനം ബിജി പാല് സംഗീതം ദുല്‍ഖര്‍ സല്മാന് ഉണ്ണി മുകുന്ദന്


Click it and Unblock the Notifications