twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യന്‍ പനോരമയില്‍ ഇത്തവണ ആറ് മലയാള സിനിമകള്‍! ഉദ്ഘാടന ചിത്രമായി ഓള്‌

    By Prashant V R
    |

    പതിവ് പോലെ മലയാള സിനിമയ്ക്ക് ഒരു നല്ല വര്‍ഷമായിരുന്നു 2018. കലാമൂല്യമുളള നിരവധി സിനിമകള്‍ മലയാളത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നു. കൊമേര്‍ഷ്യല്‍ സിനിമകള്‍ക്കൊപ്പമായിരുന്നു ഇത്തരം ചിത്രങ്ങളും മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നത്. വ്യത്യസ്ത സിനിമകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഇത്തരം ചിത്രങ്ങളെ സ്വീകരിച്ചിരുന്നു. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ അടക്കമുളള സിനിമകളും ഇത്തരത്തില്‍ പുറത്തിറങ്ങിയിരുന്നു.

    പലരും എന്നെ വഞ്ചിച്ചു! അവര്‍ക്ക് എന്റെ ശരീരത്തോടായിരുന്നു പ്രണയം! വെളിപ്പെടുത്തലുമായി റായ് ലക്ഷ്മിപലരും എന്നെ വഞ്ചിച്ചു! അവര്‍ക്ക് എന്റെ ശരീരത്തോടായിരുന്നു പ്രണയം! വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി

    ഇത്തവണത്തെ ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് മലയാള സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നവംബര്‍ 20 മുതല്‍ 28വരെ സ്ഥിരം വേദിയായ പനാജിയില്‍ വെച്ചാണ് ചലച്ചിത്രോത്സവം നടക്കുന്നത്.,22 ഫീച്ചര്‍ സിനിമകളും നാല് മെയിന്‍ സ്ട്രീം സിനിമകളുമാണ് ഇത്തവണ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുക. മലയാളത്തില്‍ നിന്നും ഇത്തവണ ആറ് സിനിമകളാണ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങളെക്കുറിച്ചറിയാം.
    തുടര്‍ന്ന് വായിക്കൂ...

    പൂമരം

    പൂമരം

    എബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ പൂമരമാണ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളിലൊന്ന്. ക്യാമ്പസ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാളിദാസ് ജയറാം.നീത പിളെള തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ നിരവധി പുതുമുഖ താരങ്ങളും അഭിനയിച്ചിരുന്നു. കാളിദാസിന്റെ നായകനടനായുളള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു പൂമരം.സംഗീതത്തിനും ഏറെ പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു.

    സുഡാനി ഫ്രം നൈജീരിയ

    സുഡാനി ഫ്രം നൈജീരിയ

    നവാഗതനായ സക്കറിയയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. സൗബിന്‍ ഷാഹിറും സാമുവല്‍ റോബിന്‍സണുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. പ്രേക്ഷകപ്രശംസകളും നിരൂപക പ്രശംസകളും ഒരേപോലെ നേടിയെടുത്ത ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. കാല്‍പ്പന്തിന്റെ ആവേശം ചോരാതെ ഒന്നടങ്കം നിലനിര്‍ത്തിയ സിനിമയില്‍ ആദ്യം മുതല്‍ അവസാനം വരെ മടുപ്പിക്കാത്ത രീതിയിലുളള അവതരണമായിരുന്നു ഉണ്ടായിരുന്നത്.

    ഈമയൗ

    ഈമയൗ

    ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രമായിരുന്നു ഈമയൗ. പതിനെട്ട് ദിവസം കൊണ്ട് ചിത്രീകരിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ദിലീഷ് പോത്തന്‍,ചെമ്പന്‍ വിനോദ്,വിനായകന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. കടലോര പ്രദേശത്തെ മരണവീട് പശ്ചാത്തലമാക്കി കഥ പറഞ്ഞ ചിത്രമായിരുന്നു ഇത്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സംവിധായകനുളള അവാര്‍ഡ് ലിജോക്ക് നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്

    ഓള്

    ഓള്

    മലയാളത്തിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ ഷാജി എന്‍ കരുണ്‍ ഒരുക്കിയ ചിത്രമായിരുന്നു ഓള്‍. ഷെയ്ന്‍ നിഗവും എസ്തര്‍ അനിലുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. മുന്ന് വര്ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി എന്‍ കരുണ്‍ ഒരുക്കിയ ചിത്രം കൂടിയായിരുനന്നു ഓള്. ടിഡി രാമകൃഷ്ണനായിരുന്നു ചിത്രത്തിന് തിരക്കഥയെഴുതിയിരുന്നത്. ഷെയന്‍ നിഗം,എസ്തര്‍ അനില്‍,കനി കുസൃതി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഓള് ആണ് ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നത്. സിനിമയുടെ ആദ്യ പ്രദര്‍ശനം കൂടിയാണ് അന്ന് നടക്കുക.

    ഭയാനകം

    ഭയാനകം

    സംവിധായകന്‍ ജയരാജിനെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ ചിത്രമായിരുന്നു ഭയാനകം. തകഴിയുടെ കയര്‍ എന്ന നോവലിലെ ഒരേടായിരുന്നു ചിത്രത്തിന്റെ പ്രമേയം. തകഴി അക്ഷരങ്ങളിലൂടെ ജീവന്‍ നല്‍കിയ പോസറ്റ്മാന്റെ കഥാപാത്രമാണ് ചിത്രത്തില്‍ പുനര്‍ജനിക്കുന്നത്. കുട്ടനാടന്‍ ഗ്രാമത്തിലെ പോസ്റ്റ്മാന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. രഞ്ജി പണിക്കര്‍ ആദ്യമായി നായക വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു ഭയാനകം.

    മക്കന

    മക്കന

    റഹീം ഖാദര്‍ സംവിധാനം ചെയ്ത മക്കന എന്ന ചിത്രവും ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഫോര്‍ യു ക്രിയേഷഷന്‍സിന്റെ ബാനറില്‍ അലി കാക്കനാട് നിര്‍മ്മിച്ച ചിത്രമായിരുന്ന മക്കന. പ്രവീണ്‍ വിശ്വനാഥ്, ഇന്ദ്രന്‍സ്,സജിത മഠത്തില്‍,സന്തോഷ് കീഴാറ്റൂര്‍,തെസ്‌നി ഖാന്‍,കുളപ്പുളി ലീല,സരിത ബാലകൃഷ്ണന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

    മാരി 2വിന്റെ ആഘോഷവരവ് ഒരുങ്ങുന്നു! ടൊവിനോയുടെ തമിഴ് കേള്‍ക്കാന്‍ കാത്തിരിക്കുന്നതായി വണ്ടര്‍ബാര്‍മാരി 2വിന്റെ ആഘോഷവരവ് ഒരുങ്ങുന്നു! ടൊവിനോയുടെ തമിഴ് കേള്‍ക്കാന്‍ കാത്തിരിക്കുന്നതായി വണ്ടര്‍ബാര്‍

    ചരിത്രം തിരുത്തികുറിക്കാന്‍ ഒടിയന്‍ എത്തുന്നു! കേരളത്തിലെ തൊണ്ണൂറു ശതമാനം തിയ്യേറ്ററുകളിലും റിലീസ്‌ചരിത്രം തിരുത്തികുറിക്കാന്‍ ഒടിയന്‍ എത്തുന്നു! കേരളത്തിലെ തൊണ്ണൂറു ശതമാനം തിയ്യേറ്ററുകളിലും റിലീസ്‌

    English summary
    six malayalam movies screening in iffi 2018
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X