twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്ന് നിന്റെ മൊയ്തീന്‍ കാണാന്‍ പോകുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ അറിയൂ

    |

    സെപ്തംബര്‍ 18ന് എന്ന് നിന്റെ മൊയ്തീന്‍ തിയറ്ററുളില്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍, മലയാള സിനിമ വലയിയൊരു പ്രണയത്തിന്റെ സാക്ഷികളാകുകയാണ്. കാഞ്ചനമാല- മൊയ്തീന്‍ പ്രണയം കാണാന്‍ പോകുന്നതിന് മുമ്പ് പ്രേക്ഷകര്‍ അറിയേണ്ട ചില കാര്യങ്ങളിലേക്ക്. തുടര്‍ന്ന് വായിക്കുക.

    കാഞ്ചനമാല-മൊയ്തീന്‍ പ്രണയം

    എന്ന് നിന്റെ മൊയ്തീന്‍ കാണാന്‍ പോകുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ അറിയൂ


    ഇതുപോലൊരു പ്രണയം പകരം വയ്ക്കാന്‍ മറ്റൊന്നുണ്ടാകില്ല ഈ ലോകത്ത്. രണ്ട് മതങ്ങളിലുള്ളവര്‍ പ്രണയിക്കുകെയും, പിന്നീട് കാമുകന്റെ മരണശേഷം കാഞ്ചനമാല വിധവയായി പ്രണയത്തിന്റെ സ്മാരകമായി ജീവിക്കുന്നു. യഥാര്‍ത്ഥത്തില്‍ കാഞ്ചനമാല മൊയ്തീന്‍ പ്രണയത്തെ കുറിച്ച് പുറത്ത് വന്നത് ഇത്രമാത്രം. ഇരുവരുടെയും പ്രണയത്തിലെ ഞെട്ടിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളും, അതായിരിക്കും ആര്‍ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍.

    ജലം കൊണ്ട് മുറിവേറ്റവള്‍

    എന്ന് നിന്റെ മൊയ്തീന്‍ കാണാന്‍ പോകുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ അറിയൂ

    ആര്‍ എസ് വിമല്‍ നേരത്തെ കാഞ്ചനമാല മൊയ്തീന്‍ പ്രണയത്തെ അടിസ്ഥാമാക്കി ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. അതിന് ശേഷമാണ് സംവിധായകന്‍ ഇത് വലിയ തിരക്കഥയായി മാറ്റി എഴുതുന്നത്.

    ഒരു ന്യൂജനറേഷന്‍ ചിത്രമെന്ന് വിളിക്കാന്‍ വരട്ടെ

    എന്ന് നിന്റെ മൊയ്തീന്‍ കാണാന്‍ പോകുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ അറിയൂ

    പ്രണയം ഏത് കാലത്ത് സംഭവിച്ചതാണെങ്കിലും അത് ന്യൂജനറേഷന്‍ സിനിമ എന്ന് പറഞ്ഞ് വളച്ചൊടിക്കുന്നതാണെല്ലോ ഇന്നത്തെ സിനിമാ ട്രെന്റ്. എന്നാല്‍ അങ്ങനെ ഒന്നല്ല. മൊയ്തീന്‍ എന്ന ആള്‍ ജനങ്ങളോട് അടുത്ത് നില്‍ക്കുന്ന വ്യക്തിയായതുക്കൊണ്ട് തന്നെ ആ രീതിയിലായിരിക്കും ചിത്രം. അതിനൊരു ന്യൂജനറേഷേന്റെയോ ഓള്‍ഡ് ജനറേഷന്റെയോ ടച്ച് ഉണ്ടാകണമെന്നില്ല. ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു.

    പൃഥ്വിരാജ്-പാര്‍വ്വതി

    എന്ന് നിന്റെ മൊയ്തീന്‍ കാണാന്‍ പോകുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ അറിയൂ

    പൃഥ്വിരാജും പാര്‍വ്വതിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കാഞ്ചനമാല-മൊയ്തീന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഹീറോയിസം തോന്നിക്കുന്ന ഒരു നായകന്‍ അതായിരുന്നു പൃഥ്വിരാജിനെ നായകനായി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് സംവിധായകന്‍ പറയുന്നു.

    പ്രണയത്തോട് ചേര്‍ന്ന ഗാനങ്ങള്‍

    എന്ന് നിന്റെ മൊയ്തീന്‍ കാണാന്‍ പോകുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ അറിയൂ

    എം ജയചന്ദ്രന്‍, രമേഷ് നാരയണന്‍,ഗോപീസുന്ദര്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. മികച്ച ഗാനങ്ങള്‍ തന്നെയാണ് ചിത്രത്തില്‍.

    English summary
    Ennu Ninte Moideen is an upcoming Malayalam romantic thriller directed by R S Vimal, based on the real life love story of Moideen and Kanchanamala, which happened in 1960s in the backdrops of Calicut.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X