'പാട്രിയറ്റ്' സുന്ദരി സ്‌കൈ മെക്കോള്‍ മരിച്ച നിലയില്‍
ഹൂസ്റ്റണ്‍: പ്രശസ്ത ഹോളിവുഡ് നടി സ്‌കൈ മെക്കോളിനെ വീട്ടിനുള്ളില്‍ മരിച്ച നലിയില്‍ കണ്ടെത്തി. 21 കാരിയായ മെക്കോള്‍ അപസ്മാര രോഗിയായിരുന്നു.
മെല്‍ ഗിബ്‌സണ്‍റെ പ്രസിദ്ധ ചിത്രമായ 'ദ പാട്രിയറ്റി'ലൂടെയാണ് സ്‌കൈ മെക്കോള്‍ ശ്രദ്ധ നേടുന്നത്. സിനിമയില്‍ ഗിബ്‌സന്റെ ഇളയ മകളുടെ വേഷമായിരുന്നു മെക്കോളിന്.

നടിയുടെ അമ്മയാണ് മരണ വിവരം പുറത്തറിയിച്ചത്. അപസ്മാര രോഗിയായിരുന്നെങ്കിലും മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് മെക്കോള്‍ മരിച്ചതെന്ന് നടിയുടെ അമ്മ വ്യക്തമാക്കി.
വീട്ടിലെത്തിയപ്പോള്‍ മകള്‍ മുറിയില്‍ മരിച്ചുകിടക്കുകയായിരുന്നുവെന്നാണ് നടിയുടെ അമ്മ ഹെലെന്‍ മെക്കോള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസ് ഇക്കാര്യം പൂര്‍ണമായും വിശ്വാസത്തിലെത്തിട്ടില്ലെന്നാണ് വിവരം.
അപസ്മാരം മൂലം മകള്‍ മുമ്പ് പലപ്പോഴും ബോധരഹിതയായിട്ടുണ്ട്. അപ്പോഴെല്ലാം അവളെ പ്രഥമ ശുശ്രൂഷ നല്‍കി താന്‍ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് അമ്മയുടെ വാദം.
ദ സൈഡര്‍ ഹൗസ് റൂള്‍സ് എന്ന ചിത്രത്തിലൂടെ 1999 ലാണ് സ്‌കൈ മെക്കോള്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്തരിച്ച സൂപ്പര്‍ താരം ഹീത്ത് ലെഡ്ജറിനൊപ്പവും മെക്കോള്‍ അഭിനയിച്ചിട്ടുണ്ട്. സിക്ക് ബോയ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ചില ടെലിവിഷന്‍ പരിപാടികളിലും മെക്കോള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.


Click it and Unblock the Notifications