ജഗതി നായകനാകുന്ന സ്‌മാരകശിലകള്‍
ഹാസ്യ കഥാപാത്രങ്ങളുമായി കടന്നുവന്ന പലതാരങ്ങളും അത്തരം കഥാപാത്രങ്ങളുടെ ആവര്‍ത്തനത്തില്‍പ്പെട്ടുപോയപ്പോള്‍ അതിനെ അതിജീവിച്ച് ഗൗരവമേറിയതും അതേപോലെ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രങ്ങളും തനിയ്‌ക്ക് ചേരുമെന്ന് തെളിയിച്ച നടനാണ് ജഗതി ശ്രീകുമാര്‍.
ഇദ്ദേഹം ഒരു ചിത്രത്തില്‍ നായകവേഷമണിയുന്നു. പ്രമുഖ നോവലിസ്‌റ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്‌മാരകശിലകള്‍ എന്ന നോവലിനെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ജഗതി നായകവേഷമണിയുന്നത്.
സ്‌മാരകശിലകള്‍ എന്നുതന്നെ പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എംപി സുകുമാരന്‍ നായരാണ്. ചിത്രത്തിന്റെ ഷൂട്ടിങ് കണ്ണൂര്‍ ജില്ലയിലെ തലശേരിയില്‍ ആരംഭിച്ചു ഇന്ദ്രന്‍സ്, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരും ജഗതിയ്‌ക്കൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പ്രശസ്‌ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള സുകുമാരന്‍നായര്‍ സംവിധാനം ചെയ്‌ത അപരാഹ്നം, കഴകം, ദൃഷ്ടാന്തം, സായാഹ്നം തുടങ്ങിയ ചിത്രങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്‌തിട്ടുണ്ട്.
ഇദ്ദേഹം അവസാനം സംവിധാനം ചെയ്‌ത ദൃഷ്ടാന്തമെന്ന ചിത്രം കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമയിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏറ്റവും നല്ല ഫീച്ചര്‍ ഫിലിമിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡും ദൃഷ്ടാന്തം സ്വന്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications