»   » മഞ്ജു വാര്യര്‍ക്കെതിരെ അപവാദ പ്രചാരണം

മഞ്ജു വാര്യര്‍ക്കെതിരെ അപവാദ പ്രചാരണം

Posted By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ സിനിമയിലേക്കു തിരിച്ചുവരുന്നെന്നു കേട്ടപ്പോള്‍ തന്നെ മലയാള സിനിമയിലെ പലരും മുഖം ചുളിക്കാന്‍ തുടങ്ങിയിരുന്നു. ദിലീപിനെ ധിക്കരിച്ച് മഞ്ജു എന്തിനു വരുന്നു എന്നതായിരുന്നു പലരുടെയും ചോദ്യം. എന്നാല്‍ മഞ്ജു അഭിനയിക്കാന്‍ തയാറാണെന്നു പറഞ്ഞതോടെ മലയാളത്തിലെ പ്രമുഖ സംവിധാകരെല്ലാം കഥ പറയാന്‍ എത്തി. അതില്‍ മിക്കതും മഞജു സ്വീകരിക്കുകയും ചെയ്തു.

രഞ്ജിത്ത്, റോഷന്‍ ആന്‍ഡ്ര്ൂസ്, ബാലചന്ദ്രമേനോന്‍, സത്യന്‍ അന്തിക്കാട്, ജോഷി എന്നിവരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ മഞ്ജു അഭിനയിക്കാന്‍ ഏറ്റിരിക്കുന്നത്. ഇതില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ആദ്യം തുടങ്ങുന്നത്. ഏകദേശം ഒരു കോടി രൂപയോളം ഇതില്‍ അഭിനയിക്കാന്‍ മഞ്ജു കരാര്‍ ചെയ്യുകയും ചെയ്തു. ഇതോടെയാണ് മഞ്ജുവിനെതിരെ ഒരു വിഭാഗം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

Manju Warrier

രഞ്ജിത്ത്, ലാല്‍, പൃഥ്വിരാജ്, മഞ്ജുവാര്യര്‍ ചിത്രത്തിന് ഏകദേശം എട്ടുകോടിയോളം രൂപയുടെ സാറ്റലൈറ്റ് റൈറ്റ് ലഭിക്കുകയും ചെയ്തു. ഇങ്ങനെയൊരു വന്‍ തുക ലഭിച്ചതില്‍ മഞ്ജുവാര്യര്‍ക്കും വലിയൊരു പങ്കുണ്ട്. രണ്ടാംവരവില്‍ മഞ്ജു അഭിനയിക്കുന്ന ആദ്യ ചിത്രം, മോഹന്‍ലാലുമൊത്ത് വീണ്ടും നായികയാകുന്നു, പൃഥ്വിയും കൂടെ അഭിനയിക്കുന്നു എന്നിവയൊക്കെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ലാലിന്റെ പുതിയ ചിത്രമായ ഗീതാഞ്ജലിക്ക് 5.5 കോടി രൂപയാണ് സാറ്റലൈറ്റ് കിട്ടിയിരിക്കുന്നത്. അപ്പോള്‍ എട്ടുകോടി മഞ്ജു ചിത്രത്തിനു ലഭിച്ചതില്‍ അവര്‍ക്കും വലിയൊരു പങ്കുണ്ട്. എന്നാല്‍ മഞ്ജു ചിത്രമായതുകൊണ്ടല്ല ഇത്രയും വലിയൊരു തുക ലഭിച്ചതെന്നാണ ഈ സംഘം പറഞ്ഞുപരത്തുന്നത്.

അതുപോലെ അഞ്ചു ചിത്രങ്ങളിലാണ് ഇപ്പോള്‍ മഞ്ജു കരാറൊപ്പിട്ടിരിക്കുന്നത്. രഞ്ജിത്ത്, റോഷന്റെ രണ്ടു ചിത്രങ്ങള്‍, സത്യന്‍ അന്തിക്കാട്, ജോഷി എന്നിവരുടെ ചിത്രങ്ങള്‍. എന്നാല്‍ രഞ്ജിത്ത്, റോഷന്‍ ചിത്രങ്ങള്‍ മാത്രമേ മഞ്ജുവിനു ലഭിച്ചുള്ളൂവെന്നും മറ്റുള്ളതെല്ലാം പൊള്ളയാണെന്നുമാണ് ഈ സംഘം പറയുന്നത്.

മഞ്ജുവിനെതിരെ പ്രവര്‍ത്തിച്ച് ദിലീപിന്റെ നല്ല സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ഈ സംഘത്തിന്റെ ശ്രമമെന്നാണ് സിനിമയിലുള്ളവര്‍ തന്നെ പറയുന്നത്. കഴിവുള്ള ഒരു നടി തിരിച്ചുവരുന്നത് എന്തുകൊണ്ടും മലയാള സിനിമയ്ക്ക് നല്ലതാണെന്നിരിക്കെ എന്തിനീ അപവാദപ്രചാരണം

English summary
Smear campaign against Manju Warrier.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam