ചുംബനം വിഷയമല്ല, ഇനിയും ചുംബിക്കും: ലക്ഷ്മി

By Aswathi

അസിന്റെ വഴി പിന്തുടര്‍ന്ന നടി എന്നാണ് ലക്ഷ്മി മേനോനെ കുറിച്ച് പറയുന്നത്. മലയാളിയായ അസിന്‍ ആദ്യം അഭിനയിച്ചത് നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രമായിരുന്നു. എന്നാല്‍ ആ ചിത്രത്തിന് മികച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. പിന്നെ തമിഴിലെത്തിയ അസിന് രാശി തെളിഞ്ഞു. തമിഴിലെ സൂപ്പര്‍ നായികയായി ബോളിവുഡിലുമെത്തിയ അസിന്‍ ഇപ്പോള്‍ ഇന്ത്യയിലെ മികച്ച നടിമാരുടെ പട്ടികയെടുത്താല്‍ അതിലൊരാളായി ഉണ്ടാകും.

ഏറെ കുറെ ഇതിന് സമാനമാണ് കുംകി എന്ന ചിത്രത്തിലൂടെ തമിഴില്‍ തിളങ്ങി നില്‍ക്കുന്ന ലക്ഷ്മി മേനോന്റെയും കരിയര്‍ ഗ്രാഫ്. രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോന്‍ വെള്ളിത്തിരയിലെത്തുന്നത്. എന്നാല്‍ സുന്ദര പാണ്ടിയന്‍ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച് ലക്ഷ്മി ഒരു നായിക എന്ന നിലയില്‍ തിളങ്ങിയത് തമിഴിലാണ്. ഇപ്പോള്‍ തമിഴിലെ തിരക്കുള്ള നായികമാരില്‍ ഒരാളാണ് ലക്ഷ്മി.

 Lakshmi Menon

പറഞ്ഞു വരുന്നത് ലക്ഷ്മിയും ന്യൂ ജനറേഷന്‍ നായികമാരുടെ പട്ടികയിലേക്ക് നീങ്ങുകയാണെന്നാണ്. പാണ്ടിയ നാടിന് ശേഷം വിശാലിനൊപ്പം വീണ്ടും ജോഡി ചേരുന്ന നാന്‍ ശിങ്കപ്പൂ മനിതന്‍ എന്ന ചിത്രത്തിലെ ലക്ഷ്മിയും വിശാലും തമ്മിലുള്ള ലിപ് ലോക് നേരത്തെ ചര്‍ച്ചാ വിഷയമായിരുന്നു. ഇതുമായി ലക്ഷ്മിയെ വിമര്‍ശിക്കാന്‍ ആരും അങ്ങോട്ട് പോകണ്ട. ലിപ് ലോക്കിനെ കുറിച്ച് ചോദിക്കുമ്പോള്‍ ലക്ഷ്മി പറയുന്നു, ചുംബനം അത്ര വലിയ കാര്യമായി എടുക്കുന്നില്ല. ഇനിയും ഇത്തരം രംഗങ്ങള്‍ അഭിനയിക്കാന്‍ തയ്യാറാണെന്നാണ്.

നാന്‍ സിങ്കപ്പൂ മനിതന്‍ എന്ന ചിത്രം കൂടാതെ മഞ്ഞപ്പൈ, സിപ്പൈ, ജിഗാര്‍ത്തണ്ട, വസന്തകുമരന്‍, എന്നീ തമിഴ് ചിത്രങ്ങളിലും ലക്ഷ്മി കരാറൊപ്പിട്ടിട്ടുണ്ട്. ഇത് കൂടാതെ ദിലീപ് നായകനാകുന്ന അവതാരം എന്ന ചിത്രത്തിലും നായികയായെത്തുന്നത് ലക്ഷ്മിയാണ്. സദ്ദാം ശിവമാണ് മറ്റൊരു മലയാളം സിനിമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X