Just In
- 9 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 9 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 10 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 11 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- Lifestyle
ആരോഗ്യം മോശം, മാനസികാസ്വാസ്ഥ്യം ഫലം; ഇന്നത്തെ രാശിഫലം
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സേതുരാമയ്യര്‍ അല്ല ആലി ഇമ്രാനായിരുന്നു, മുസ്ലീമായാല്‍ ആളുകള്‍ സ്വീകരിക്കില്ല, ബ്രാഹ്മണനാകണം
പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരുത്തിയ സിബിഐ പരമ്പരയുടെ അഞ്ചാം ഭാഗം വരുന്നതിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇതുവരെ ഉണ്ടായ അന്വേഷണ പരമ്പരയില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരിക്കും ചിത്രത്തിന്റെ അഞ്ചാം ഭാഗം. രഞ്ജി പണിക്കര്‍, സായ് കുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത് ഏപ്രിലാണ്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സേതുരാമയ്യരുടെ മറ്റൊരു വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി എത്തിയിരിക്കുന്നു. സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിന്റെ ഉദ്ഭവത്തെ കുറിച്ചാണ് എസ്എന്‍ സ്വാമി പറഞ്ഞത്.
സേതുരാമയ്യര്‍ വരുന്നതിന് മുമ്പ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി കഥാപാത്രത്തിന്റെ പേര് ഉദ്ദേശിച്ചിരുന്നത് ആലി ഇമ്രാന് എന്നായിരുന്നു. എന്നാല്‍ പിന്നീട് മമ്മൂട്ടിയാണ് കഥാപാത്രത്തിന്റെ പേര് ആലി ഇമ്രാന് എന്നത് മാറ്റി സേതുരാമയ്യര്‍ എന്ന് മാറ്റിയതെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി പറയുന്നു. മമ്മൂട്ടി സേതുരാമയ്യര്‍ എന്ന് പേര് തെരഞ്ഞെടുക്കാനും ഒരു കാരണമുണ്ടായിരുന്നുവത്രേ.

സേതുരാമയ്യര്‍ അല്ല ആലി ഇമ്രാനായിരുന്നു, മുസ്ലീമായാല്‍ ആളുകള്‍ സ്വീകരിക്കില്ല, ബ്രാഹ്മണനാകണം
ആലി ഇമ്രാന് എന്നായിരുന്നു ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ തിരക്കഥയുമായി മമ്മൂട്ടിയെ സമീപിക്കുമ്പോഴാണ് കഥയിലെ കഥാപാത്രത്തിന്റെ പേര് മമ്മൂട്ടി മാറ്റാന്‍ ആവശ്യപ്പെടുന്നത്.

സേതുരാമയ്യര്‍ അല്ല ആലി ഇമ്രാനായിരുന്നു, മുസ്ലീമായാല്‍ ആളുകള്‍ സ്വീകരിക്കില്ല, ബ്രാഹ്മണനാകണം
ആലി ഇമ്രാന് എന്ന മുസ്ലീം കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കില്ല. ബ്രാഹ്മണനാകണമെന്ന് മമ്മൂട്ടി പറഞ്ഞുവത്രേ. എസ് എന്‍ സ്വാമി പറയുന്നു. മലയാള മനോരമയിലെ നേരെ ചൊവ്വ എന്ന പ്രോഗ്രാമിലാണ് എസ് എന്‍ സ്വാമി ഇക്കാര്യം വെളിപ്പെടുത്തുന്നത്.

സേതുരാമയ്യര്‍ അല്ല ആലി ഇമ്രാനായിരുന്നു, മുസ്ലീമായാല്‍ ആളുകള്‍ സ്വീകരിക്കില്ല, ബ്രാഹ്മണനാകണം
മുസ്ലീം കഥാപാത്രത്തെ സ്വീകരിക്കില്ല അതുക്കൊണ്ട് സേതുരാമയ്യര്‍ എന്ന് പേര് മതിയെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ താന്‍ ശരിക്കും ഞെട്ടി പോയി.

സേതുരാമയ്യര്‍ അല്ല ആലി ഇമ്രാനായിരുന്നു, മുസ്ലീമായാല്‍ ആളുകള്‍ സ്വീകരിക്കില്ല, ബ്രാഹ്മണനാകണം
ബ്രാഹ്മണനായി ഈ കഥാപാത്രം ശരിയാകില്ലെന്ന് താനും പറഞ്ഞു. എസ് എന്‍ സ്വാമി പറഞ്ഞു.

സേതുരാമയ്യര്‍ അല്ല ആലി ഇമ്രാനായിരുന്നു, മുസ്ലീമായാല്‍ ആളുകള്‍ സ്വീകരിക്കില്ല, ബ്രാഹ്മണനാകണം
ബ്രാഹ്മണനായി ശരിയാകില്ലെന്ന് താന്‍ പറഞ്ഞപ്പോള്‍ സേതുരാമയ്യരായി മമ്മൂട്ടി എന്റെ മുമ്പില്‍ വച്ച് അഭിനയിച്ചു കാണിച്ചു. തിരുവന്തപുരം ക്ലബ്ബില്‍ വച്ചായിരുന്നു മമ്മൂട്ടിയെ കാണുന്നത്.