മമ്മൂട്ടി പറഞ്ഞത് സുരേഷ് ഗോപിയെ നായകനാക്കി പ്ലാന്‍ ചെയ്യാനാണ്! തുറന്നുപറച്ചിലുമായി തിരക്കഥാകൃത്ത്

മമ്മൂട്ടിയും സുരേഷ് ഗോപിയും സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള കിംവദന്തികള്‍ പ്രചരിച്ചിരുന്നു. രതീഷിന്റെ മകളുടെ വിവാഹത്തിനിടയില്‍ പിണങ്ങിയ ഇരുവരും മേനക സുരേഷ് കുമാറിന്റെ മകളുടെ വിവാഹത്തിനാണ് ഇണങ്ങിയത് എന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. സിബി ഐ സിനിമയുടെ തുടര്‍ച്ചയായി സുരേഷ് ഗോപിയെ വെച്ച് സിനിമ എടുക്കാനായി മമ്മൂട്ടി പറഞ്ഞിരുന്നുവെന്ന് എസ് എന്‍ സ്വാമി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യയല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇമ്മാനുവല്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടയിലായിരുന്നു മമ്മൂട്ടി ഇത്തരത്തിലൊരു നിര്‍ദേശം വെച്ചത്. സുരേഷ് ഗോപിയുമായി തനിക്ക് പിണക്കമൊന്നുമില്ലെന്ന് മമ്മൂട്ടി തന്നെ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിക്ക് പിറന്നാളാശംസ നേര്‍ന്ന് സുരേഷ് ഗോപിയും എത്തിയിരുന്നു. സഹോദരന്‍മാരെപ്പോലെയുള്ള ബന്ധമാണ് ഇവരുടേതെന്ന് അടുപ്പമുള്ളവരും പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ അഭിപ്രായം

മമ്മൂട്ടിയുടെ അഭിപ്രായം

മമ്മൂട്ടിയുടെയും കൂടി അഭിപ്രായം കണക്കിലെടുത്തായിരുന്നു അങ്ങനെയൊരു പ്രോജക്റ്റ് ആലോചിച്ചത്. നിങ്ങള്‍ സിബിഐ ചിത്രത്തില്‍ ‘ഹാരി' എന്ന് പറയുന്ന കഥാപാത്രത്തെ ഡെവലപ് ചെയ്തു കൊണ്ട് വരാം എന്ന് മമ്മൂട്ടി പറഞ്ഞു. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഇമ്മാനുവല്‍' എന്ന സിനിമയുടെ സെറ്റില്‍വച്ച് എന്നോടും മധുവിനോടും പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

Recommended Video

Mammootty's favourite food | FilmiBeat Malayalam
ഹാരിയെ മെയ്ന്‍ ആക്കൂ

ഹാരിയെ മെയ്ന്‍ ആക്കൂ

നിങ്ങള്‍ ഈ ഹാരി എന്ന് പറയുന്ന കഥാപാത്രം സുരേഷ് ഗോപി എന്ന താരത്തിന്റെ പേരല്ല പറഞ്ഞത്. കഥാപാത്രത്തിന്റെ പേരാണ്. ഹാരി എന്ന കഥാപാത്രത്തെ മെയിന്‍ റോള്‍ ആക്കി എന്ത് കൊണ്ട് ശ്രമിച്ചൂടാ എന്ന് ചോദിച്ചു. ഞാന്‍ വളരെ പൂര്‍ണ മനസ്സോടെ പറയുകയാണ്. നിങ്ങള്‍ അയാളെ വച്ചൊന്നു ശ്രമിച്ച് നോക്കൂ അപ്പോള്‍ നിങ്ങള്‍ക്ക് ഒരു ചോയിസ് ആയില്ലേ എന്നൊക്കെ മമ്മൂട്ടി പറഞ്ഞു'.

സഹോദരങ്ങളെപ്പോലെ

സഹോദരങ്ങളെപ്പോലെ

മമ്മൂട്ടിയും സുരേഷ് ഗോപിയും സഹോദരങ്ങളെപ്പോലെ കഴിഞ്ഞിരുന്നവരാണെന്നുള്ള ചര്‍ച്ചകളുമുണ്ട്. സുരേഷിന്‍റെ എല്ലാ കാര്യങ്ങളിലും മമ്മൂട്ടി ജേഷ്ഠനെ പോലെ ഇടപെട്ടിരുന്നു. താരത്തിനും അത് ഇഷ്ടമായിരുന്നു ശാസ്തമംഗലത്തെ വീട് പണിക്കിടയില്‍ പല കാര്യങ്ങളെക്കുറിച്ചും മമ്മൂട്ടി തന്‍റെ നിര്‍ദേശം പറഞ്ഞിരുന്നു. അതനുസരിച്ച് സുരേഷ് ഗോപി മാറ്റങ്ങളും വരുത്തിയിരുന്നുവത്രേ.

വേദനിപ്പിച്ച സംഭവം

വേദനിപ്പിച്ച സംഭവം

വേദനിപ്പിച്ച സംഭവം
മമ്മൂട്ടിയും സുരേഷ് ഗോപിയും ദേശീയ പുരസ്കാരത്തിനായി ഒരുമിച്ച് മത്സരിച്ചതും അന്ന് ജേതാവായത് സുരേഷ് ഗോപിയായിരുന്നു. ആ സമയത്തും ഇരുവരും പിണക്കത്തിലായിരുന്നുവത്രേ. ഭൂതക്കണ്ണാടിയും കളിയാട്ടവും മത്സരിച്ചപ്പോള്‍ മികച്ച നടനായത് സുരേഷ് ഗോപിയായിരുന്നു. ഇത് നേരിട്ട് പറയാനായി മമ്മൂട്ടിക്ക് അരികിലേക്ക് താരമെത്തിയെങ്കിലും അദ്ദേഹത്തെ മൈന്‍ഡ് ചെയ്തിരുന്നില്ലത്രേ. ഇത് താരത്തെ വല്ലാതെ വേദനിപ്പിച്ച സംഭവമാണെന്നായിരുന്നു അടുത്ത സുഹൃത്തുക്കള്‍ മുന്‍പ് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X