കുഞ്ഞുണ്ട്, പറ്റില്ല എന്നാദ്യം പറഞ്ഞു; തിരക്കഥ ഇഷ്ടപ്പെട്ടു, മമ്മൂട്ടിയ്ക്ക് വേണ്ടി സ്‌നേഹ വരുന്നു
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌നേഹ വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങി വരുന്നു. മമ്മൂട്ടിയെ നായകനാക്കി നവാഗനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സ്‌നേഹ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.
ചിത്രത്തിന്റെ ഓഫറുമായി ആദ്യം സ്‌നേഹയെ സമീപിച്ചപ്പോള്‍ താരം നിരസിച്ചിരുന്നുവത്രെ. കുഞ്ഞുണ്ട്, വരാന്‍ പറ്റില്ല എന്ന് കഥ കേള്‍ക്കുന്നതിന് മുമ്പേ പറഞ്ഞു. എന്നാല്‍ തിരക്കഥ വായിച്ചു കേട്ടതോടെ ചെയ്യാം എന്നേല്‍ക്കുകയായിരുന്നുവത്രെ.

നായികയായി പലരെയും പരിഗണിച്ചിരുന്നു
ചിത്രത്തിലെ നായികയായി പലരെയും പരിഗണിച്ചിരുന്നു എന്ന് ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നു. സ്‌നേഹയ്ക്ക് മുമ്പേ നയന്‍താരയെ സമീപിച്ചിരുന്നുവത്രെ.

മ്മൂട്ടിയുടെ ഭാര്യാ വേഷത്തിലാണ് സ്‌നേഹ എത്തുന്നത്
പിന്നീട് ഈ കഥാപാത്രത്തിന് ഏറ്റവും യോജിച്ചത് സ്‌നേഹയാണെന്ന് തോന്നി. മമ്മൂട്ടിയുടെ ഭാര്യാ വേഷത്തിലാണ് സ്‌നേഹ ചിത്രത്തിലെത്തുന്നത്.

ആദ്യം ഓഫര്‍ നിരസിച്ചതെന്തിന്
ഒരു വയസ്സ് പ്രായമായ കുഞ്ഞിന്റെ അമ്മയാണ് സ്‌നേഹ. കുഞ്ഞുള്ളത് കൊണ്ട് ഷൂട്ടിങിന് വരാന്‍ പറ്റില്ല എന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് തിരക്കഥ ഇഷ്ടപ്പെട്ടപ്പോള്‍ ചെയ്യാം എന്നേല്‍ക്കുകയായിരുന്നുവത്രെ. തിങ്കളാഴ്ച സ്‌നേഹ ചിത്രത്തില്‍ അഭിനയിക്കുന്ന കരാറില്‍ ഒപ്പുവച്ചു.

ഒരു സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്
ഒരു സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത് എന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോള്‍ ചെയ്യാം എന്നേറ്റ സിനിമകള്‍ മാറ്റിവച്ചാണ് മമ്മൂട്ടി ഈ ചിത്രം ഏറ്റെടുത്തത്

ബേബി അനിഖയെയായിരുന്നു ഈ കഥാപാത്രത്തിനായി പരിഗണിച്ചത്
ബേബി സാറ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. ദൈവത്തിരുമകള്‍, ജസ്ബ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ സാറ ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറിക്കഴിഞ്ഞു. നേരത്തെ ബേബി അനിഖയെയായിരുന്നു ഈ കഥാപാത്രത്തിനായി പരിഗണിച്ചത്

തുറുപ്പുഗുലാന്‍, പ്രമാണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം
തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടിയും സ്‌നേഹയും ആദ്യമായി ഒന്നിച്ചത്. പിന്നീട് പ്രമാണി എന്ന ചിത്രത്തിന് വേണ്ടിയും ഒന്നിച്ചു.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും [email protected] എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.


Click it and Unblock the Notifications