ഈ അവസ്ഥ തുടർന്നാൽ പലതും പുറത്തു വരും!! മീടൂ അനുഭവങ്ങൾ മലയാളത്തിലുമുണ്ട്, നടിമാരുടെ മുന്നറിയിപ്പ്..
മലയാള സിനിമ മേഖലയിലും മീടു അനുഭവങ്ങൾക്ക് ക്ഷാമമില്ല
ഇന്ത്യൻ സിനിമ ചരിത്രത്തിൽ മീടു ക്യാപെയ്നുകൾ ചരിത്രം സൃഷ്ടിക്കുകയാണ്. ഹോളിവുഡിൽ തുടങ്ങി പിന്നെ ബോളിവുഡിൽ തെന്നിന്ത്യൻ സിനിമയിലും മീ ടൂ മൂവ്മെന്റ് വൻ ചലനങ്ങൾ സൃഷ്ടിക്കുകയാണ്. തൊഴിൽ മേഖലയിൽ നിന്ന് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ് ഇവർ മീടൂ വിലൂടെ പുറം ലോകത്തെത്തിക്കുന്നത്. സിനിമ മേഖലയിൽ കത്തി ജ്വലിച്ചു നിൽക്കുന്ന പ്രമുഖരുടെ മുഖം മൂടിയാണ് മീടൂ വിലൂടെ അഴിഞ്ഞു വീണുകൊണ്ടിരിക്കുന്നത്.
ബോളിവുഡിൽ നിന്നാണ് കൂടുതൽ മീടൂ വെളിപ്പെടുത്തലുകൾ പുറത്തു വന്നത്. നടനൻ, സംവിധായകൻ, ഗായികൻ എന്നു വേണ്ട സിനിമ മേഖലയിലെ പ്രമുഖ കഥാപാത്രങ്ങളുടെ തനി നിറമാണ് പുറത്തു വന്നിരിക്കുന്നത്. ബോളിവുഡ് ഒന്നടങ്കം അതിജീവിച്ച നടിമാർക്ക് ഒപ്പമാണ്. പരസ്യമായി എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മലയാള സിനിമ ലോകത്തിൽ നിന്ന് ഒരു തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. മലയാള സിനിമ മേഖലയിലും മീടൂ അനുഭവങ്ങൾക്ക് ക്ഷാമമില്ലെന്ന് ഇന്നലെ നടിമാരുടെ പ്രസ്മീറ്റിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഇതിനെ കുറിച്ചുള്ള സൂചന നൽകിയിട്ടുമുണ്ട്.

മലയാളത്തിലും മീ ടൂ അനുഭവങ്ങൾ
മലയാള സിനിമയിലും ഡസൻ കണക്കിന് മീ ടൂ അനുഭവങ്ങൾ ഉണ്ടെന്ന് ബീന പോൾ വെളിപ്പെടുത്തി. ഡബ്ലൂസിസി അംഗങ്ങൾ നടത്തിയ പ്രസ് മീറ്റിലായിരുന്നു ബീന പോളിന്റെ വെളിപ്പെടുത്തൽ. മലയാള സിനിമ വ്യവസായത്തെ നാണകൊടുത്താൻ ഉദ്യോശിക്കുന്നില്ലാത്തതുകൊണ്ടാണ് അവർ ഇതിനെ കുറിച്ചൊന്നും പറയാത്തതെന്ന് ബീന പോൾ കൂട്ടിച്ചേർത്തു.

ഈ സ്ഥിതി തുടർന്നാൽ
കാര്യങ്ങൾ ഇപ്പോൾ കാണുന്ന സ്ഥിതിയിലാണ് പോകുന്നതെങ്കിൽ അനുഭവങ്ങൾ തുറന്നു പറയേണ്ടി വരുമെന്നും ബീന പോൾ പറഞ്ഞു. കൂടാത മീടൂ മൂവ്മെന്റിനെതിരെ ബോളിവുഡ് താരങ്ങളും സംഘടനകളും സ്വീകരിച്ച നിലപാടിനേയും ഇവർ പ്രശംസിച്ചു. ദേശീയതലത്തിൽ തന്നെ ക്യാംപെയ്ൻ ചർച്ച വിഷയമാകുമ്പോൾ താരങ്ങളായ ആമീർ ഖാനും അക്ഷയ് കുമാറും സ്വീകരിച്ച് നിലപാട് പ്രശംസനീയമാണ്.

മലയാളത്തിലെ അവസ്ഥ വേറെ
സമൂഹത്തിൽ മീ ടൂ വലിയ ചലനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റാരോപിതർക്ക് നേരെ നടപടികളും സ്വീകരിച്ചു വരുകയാണ്. ഈ അവസരത്തിൽ മലയാളത്തിൽ സംഭവിക്കുന്നത് മറ്റൊന്നാണെന്നും നടിമാർ കുറ്റപ്പെടുത്തി. ഇവിടെ കുറ്റാരോപിതനെവെച്ച് സിനിമ ചെയ്യാൻ തലപ്പത്തുളളവർ മത്സരിക്കുകയാണെന്നും ഡബ്ല്യൂസിസി അംഗങ്ങൾ കുറ്റപ്പെടുത്തി. തങ്ങൾ ഇപ്പോൾ സംസാരിക്കുന്നത് വരുന്ന തലമുറയ്ക്ക് വേണ്ടിയാണ്. സിനിമ മേഖലയിൽ സമാധനത്തോടേയും സുരക്ഷിതത്വത്തോടേയും ജോലി ചെയ്യാനുളള ഒരു സാഹചര്യം ഇവർക്ക് ഉണ്ടാകണമെന്നും നടിമാർ പറയുന്നുണ്ട്.

നടിയ്ക്ക് നേരിടേണ്ടിവന്നത്
പ്രായപൂർത്തിയാകാത്ത ഒരു നടിയ്ക്ക് നേരിടേണ്ടി വന്ന മോശാനുഭവത്തെ കുറിച്ചും രേവതി പത്രസമ്മേളനത്തിൽ പങ്കുവെയ്ക്കുകയുണ്ടായി. വർഷങ്ങൾക്ക് മുൻപുളള സംഭവമാണ് രേവതി വെളിപ്പെടുത്തിയത്. വർഷങ്ങൾക്ക് മുൻപ് ഒരു പതിനേഴ് വയസ്സികാരി പെൺകുട്ടി പാതിരാത്രിയ്ക്ക് സഹായം തേടി തന്റെ വീട്ടിൽ എത്തിയിരുന്നു എന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു സിനിമ ഷൂട്ടിങ്ങിന്റെ ഭാഗമായി എത്തിയതായിരുന്നു ഇവർ. അവൾക്ക് സെറ്റിൽ നിന്ന് ദുരനുഭവം ഉണ്ടായെന്നും അതിൽ നിന്ന് തന്നെ രക്ഷിക്കണമെന്നും പെൺകുട്ടി തന്നോട് കരഞ്ഞു പറഞ്ഞുവെന്നും രേവതി പറഞ്ഞു. അതേസമയം പെൺകുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ ഇവർ പറായൻ തയ്യാറായിരുന്നില്ല.

സൂപ്പർസ്റ്റാർ ചിത്രം
മമ്മൂട്ടി നായികനായ പുളളിക്കാരൻസ്റ്റാറാ എന്ന ചിത്രത്തിലെ ലെക്കേഷനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവവും അർച്ചന പദ്മിനി പങ്കുവെച്ചിരുന്നു. സ്റ്റാലിൻ എന്ന പ്രൊഡക്ഷൻ കൺട്രോളറിൽ നിന്നാണ് തനിയ്ക്ക് മോശാനുഭവം ഉണ്ടായതെന്നും അർച്ചന പറഞ്ഞു. ഇതു സംബന്ധിച്ച് ഫെഫ്കയിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും തനിയ്ക്ക് നീതി ലഭിച്ചില്ലെന്നും അർച്ചന തുറന്നടിച്ചു.

മുകേഷിനെതിരെ മീടൂ
മലയാളത്തിലെ ആദ്യത്തെ മീ ടൂ വെളിപ്പെടുത്തൽ നടൻ മുകേഷിന് നേരെയായിരുന്നു. ടെലിവിഷൻ രംഗത്തെ സാങ്കേതിക പ്രവർത്തകയായ ടെസ്സ് ജോസഫാണ് മുകേഷിനെതിരെ രംഗത്തത്തിയത്.ഒരു ഷോയ്ക്കിടെ മുകേഷിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവമാണ് ടെസ്സ് പങ്കുവെച്ചത്. മുകേഷിൽ നിന്ന് നേരിട്ട ദുരനുഭവം കൊണ്ട് ജോലി തന്നെ ഉപേക്ഷിച്ച് ഇവർക്ക് പോകേണ്ടി വന്നിരുന്നു. ട്വിറ്റർ പേജിലൂടെയായിരുന്നു ടെസ്സിന്റെ വെളിപ്പെടുത്തൽ


Click it and Unblock the Notifications











