മലയാളത്തിലെ താരസുന്ദരിമാർ വീണ്ടും ഒന്നിക്കുന്നു! ദുൽഖർ ചിത്രത്തിൽ...

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരാണ് ശോഭനയും ഉർവ്വശിയും. ഇന്നു താരങ്ങളുടെ പഴ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകാറുണ്ട്. ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷം ശോഭനയും ഉർവ്വശിയും ഒരുമിച്ചെത്തുകയാണ്. സിനിമയിൽ സജീവമല്ലെങ്കിലും ഡാൻസ് ഷോകളിൽ ശോഭന സജീവമാണ് .

ഒരു ഇടവേളയ്ക്ക് ശേഷം ഉർവശി സിനിമയിൽ സജീവമായിരിക്കുകയാണ. രണ്ടാം വരവിൽ മികച്ച ഒരുപിടി കഥാപാത്രങ്ങളാണ് ഉർവശി പ്രേക്ഷകർക്കായി സമ്മാനിച്ചത് . രണ്ട് വ്യത്യസ്ത അഭിനയ ശൈലിയാണ് പിന്തുടരുന്ന താരങ്ങളാണ് ശോഭനയും ഉർവശി. കോമഡി, സീരിയസ് കഥാപാത്രങ്ങൾ തന്റെ കൈകളിൽ ഭഭ്രമാണെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ ഉർവശി തെളിയിച്ചിരുന്നു. ഇപ്പോഴിത ന്യൂജെൻ സംവിധായകനോടൊപ്പമാണ് മലയാളി പ്രേക്ഷകരുടെ എവർഗ്രീൻ നായികമാർ ഒന്നിക്കുന്നത്.

 സത്യൻ അന്തിക്കാടിന്റെ മകന്റെ ചിത്രം

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വർഷങ്ങൾക്ക് ശേഷം ശോഭനയും ഉർവശിയും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പേരോ ബാക്കി വിവരങ്ങളെ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിൽ വൻ താര നിരയാണ് അണിനിരക്കുന്നതെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപിയും നസ്രിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടത്രേ.

അതിഥി വേഷത്തിൽ  ദുൽഖർ

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. കൂടാതെ ചിത്രത്തിൽ അതിഥി വേഷത്തിൽ ഡിക്യൂവും എത്തുന്നുണ്ട്. ദുൽഖറിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ അനൂപ് നേരത്തെ ആലോചിച്ചിരുന്നു. എന്നാൽ പറ്റിയ കഥ കിട്ടാത്തതിനെ തുടർന്ന് ശ്രമം അവസാനിപ്പിക്കുകയായിരുന്നു. സെപ്റ്റംബർ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

ശോഭനയും ഉർവശിയും

1987 ൽ മമ്മൂട്ടി നായകനായി എത്തിയ ഐവി ശശി- ലോഹിതദാസ് കൂട്ട്ക്കെട്ടിൽ പിറന്ന മുക്തിയിലാണ് ശോഭനയും ഉർവശിയും അവസാനമായി ഒന്നിച്ചത്തിയത്. ഐവി ശശി-ടി ദാമോദരൻ കൂട്ട്ക്കെട്ടിന്റെ നൽക്കവലയിലും ജോഷി- കലൂർ ഡെന്നീസ് ടീമിന്റെ ക്ഷമിച്ചും എന്നൊരു വാക്ക് എന്നി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. വീണ്ടും വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.

 മലയാളത്തിൽ ശോഭന

1984 ലാണ് ശോഭന വെളളിത്തിരയിൽ എത്തുന്നത്. തുടർന്ന് 2000 വരെ സിനിമ മേഖലയിൽ താരം സജീവമായിരുന്നു. മോഹൻലാൽ, മമ്മൂട്ടി സുരേഷ് ഗോപി എന്നിങ്ങനെ മലയാളത്തിലെ മുൻനിര നായകന്മാരുടെ ഭാഗ്യ നായികയായിരുന്നു ശോഭന. 2013 ൽ പുറത്തു വന്ന വിനീത് ശ്രീനിവാസൻ ചിത്രം തിരയിലാണ് ശോഭന ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

 ഉർവശി

ഒരുകാലത്ത് മലയാള സിനിമ അടക്കി വാണിരുന്ന നടിയാണ് ഉർവശി. കോമഡി, സീരിയസ് എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും താരത്തിന്റെ കൈകളിൽ ഭഭ്രമാണ്. മലയാളത്തിലെ പഴയ മുൻനിര നായകന്മാരുടെ ഭാഗ്യ നടിയായിരുന്നു ഉർവശി. ശ്രീനിവാസൻ, മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും താരം സജീവമാകുകയായിരുന്നു. മലയാളത്തിലെ യുവതാരങ്ങൾക്കൊപ്പവും തിളങ്ങാൻ താരത്തിനായിട്ടുണ്ട്. ടൊവിനോ തോമസ് ചിത്രം എന്റെ ഉമ്മാന്റെ പേരാണ് ഉർവശിയുടെ ഒടുവിൽ പുറത്തിറങ്ങിയ ഉർവശി ചിത്രം. ഒമർ ലുലു ചിത്രമായ ധമാക്കയിൽ അഭിനയിച്ചു വരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X