'പ്രതീക്ഷയോടെ' ശോഭന ജോര്‍ജ് സിനിമയില്‍
ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് സിനിമാലോകത്തേക്ക്. ശോഭന ജോര്‍ജ് തന്നെ കഥയും തിരക്കഥയുമെഴുതി നിര്‍മിയ്ക്കുന്ന ചിത്രത്തിന് പ്രതീക്ഷയോടെ എന്നാണ് പേരിട്ടിരിയ്ക്കുന്നത്.
ചെങ്ങന്നൂര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ പ്രമേയം ബാലവേലയാണെന്ന് ശോഭന പറയുന്നു. മുകേഷ്, ശ്വേത മേനോന്‍, മാസ്റ്റര്‍ ധനജ്ഞയ്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, ബിജുക്കുട്ടന്‍, കുളപ്പുള്ളി ഷീല എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. പുതുമുഖമായ മാനസിയാണ് നായിക.
സ്ത്രീകഥാപാത്രങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയൊരുക്കുന്ന സിനിമയുടെ അണിയറയിലും സ്ത്രീകള്‍ തന്നെയാണ് നിര്‍മിയ്ക്കുന്നത്. ചിത്രാഞ്ജലിയുടെ സഹകരണത്തോടെ നിര്‍മിയ്ക്കുന്ന സിനിമയുടെ സംവിധയിക സ്‌നോബയാണ്. ശോഭനയുടെ പ്രധാനതട്ടകമായ ചെങ്ങന്നൂരായിരിക്കും സിനിമയുടെ ലൊക്കേഷന്‍.


Click it and Unblock the Notifications