ആര് പറഞ്ഞു ഞാന്‍ നിങ്ങളുടെ കമന്റുകള്‍ വായിക്കില്ലെന്ന്! ശോഭനയുടെ ചിത്രങ്ങള്‍ വൈറല്‍

By Midhun Raj

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഒന്നടങ്കം പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിട്ടാണ് ശോഭന സിനിമയില്‍ തിളങ്ങിയിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തിലേക്ക് എത്തിയത്.

അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് ശോഭനയും അഭിനയിച്ചത്. ചിത്രത്തില്‍ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, ഉര്‍വ്വശി തുടങ്ങിയവര്‍ക്കൊപ്പം മികച്ച പ്രകടനമായിരുന്നു ശോഭനയും കാഴ്ചവെച്ചത്.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തിയത്. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ നീനയെന്ന എന്ന കഥാപാത്രത്തെ ആയിരുന്നു നടി അവതരിപ്പിച്ചിരുന്നത്. തിരിച്ചുവരവിലും ഗംഭീര വരവേല്‍പ്പാണ് ശോഭനയ്ക്ക് പ്രേക്ഷകര്‍ നല്‍കിയത്. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച താരമാണ് ശോഭന.

മലയാളത്തിന് പുറമെ തമിഴ്

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും നടി അഭിനയിച്ചിരുന്നു. രണ്ട് തവണയാണ് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം ശോഭനയ്ക്ക് ലഭിച്ചത്. സിനിമകള്‍ക്കൊപ്പം തന്നെ നൃത്ത രംഗത്തും സജീവമായ താരമാണ് ശോഭന. നിരവധി സ്‌റ്റേജ് പ്രോഗ്രാമുകളിലും ടെലിവിഷന്‍ പരിപാടികളിലുമെല്ലാം മുന്‍പ് ശോഭന നൃത്തം അവതരിപ്പിച്ചിരുന്നു. നടിക്ക് കീഴില്‍ നൃത്തം അഭ്യസിക്കുന്ന ധാരാളം പെണ്‍കുട്ടികളുമുണ്ട്.

തന്റെ പുതിയ

തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലും എത്താറുളള താരമാണ് ശോഭന. വിശേഷങ്ങള്‍ക്കൊപ്പം പുതിയ ചിത്രങ്ങളും വീഡിയോസുമൊക്കെ നടി പങ്കുവെക്കാറുണ്ട്,. അതേസമയം ശോഭനയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ബീച്ച് സീരിസ് വണ്‍ എന്ന ക്യാപ്ഷന്‍ നല്‍കി കടല്‍ത്തീരത്തുളള തന്റെ ചിത്രങ്ങളാണ് ശോഭന പങ്കുവെച്ചിരിക്കുന്നത്.

ഒരു ട്രിപ്പ് പോകുന്നു,

ഒരു ട്രിപ്പ് പോകുന്നു, ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും ഉളളതില്‍ സന്തോഷം, ആര് പറഞ്ഞു ഞാന്‍ നിങ്ങളുടെ കമന്റുകള്‍ വായിക്കില്ലെന്ന്, മലയാളം ഫോണ്ട് ഉപയോഗിച്ച് എങ്ങനെ മറുപടി നല്‍കുമെന്ന് നോക്കണം എന്നാണ് ശോഭന ചിത്രത്തിന് അടിക്കുറിപ്പായി താഴെ നല്‍കിയിരിക്കുന്നത്. അതേസമയം ഫോട്ടോയിലുളള സ്ഥലം എതാണെന്ന് നടി വ്യക്തമാക്കിയിട്ടില്ല. ശോഭനയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി നിരവധി ആരാധകര്‍ നടിയുടെ പോസ്റ്റിന് താഴെ എത്തിയിരുന്നു.

Recommended Video

യാത്ര/Old film Review | Filmibeat Malayalam
വര്‍ഷങ്ങള്‍ക്ക് ശേഷം

വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടുമൊന്നിച്ച സിനിമ കൂടിയായിരുന്നു വരനെ ആവശ്യമുണ്ട്. ഇവരുടെ സാന്നിദ്ധ്യവും സിനിമയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. സുരേഷ് ഗോപിയും ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന റിട്ടയേര്‍ഡ് പട്ടാളക്കാരനായിട്ടാണ് ചിത്രത്തില്‍ നടന്‍ എത്തിയത്. സിനിമയിലെ പാട്ടുകളും തരംഗമായി മാറിയിരുന്നു.

ശോഭനയുടെ പോസ്റ്റ് കാണാം

Read more about: shobhana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X