ശോഭന വിവാഹിതയാകുന്നു
മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശോഭനക്ക് മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് രണ്ടാം വട്ടം ലഭിച്ചത്. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെടുന്നയാളുമായി സൗഹൃദത്തിലാവുന്ന ഒരു കഥാപാത്രയൊണ് ശോഭന ആ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്.
അത്തരമൊരു സൗഹൃദം ഇപ്പോള്‍ ശോഭനയുടെ ജീവിതത്തിലും പൂത്തുലയുകയാണ്. ഇന്റര്‍നെറ്റിലൂടെ ശോഭന പരിചയപ്പെട്ട രാഹുല്‍ മെഹ്റ എന്ന വ്യവസായിയുമായുള്ള ബന്ധം വളര്‍ന്നു വികസിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയായ രാഹുല്‍ മെഹ്റയെ വിവാഹം ചെയ്യാനൊരുങ്ങുകയാണ് ശോഭന. വിവാഹതീയതി മാത്രമേ ഇനി തീരുമാനിക്കാനുള്ളൂ.
നൃത്തമാണ് തനിക്ക് ജീവിതത്തില്‍ പ്രധാനമെന്നും അതിനിടയില്‍ പ്രണയത്തിനോ വിവാഹത്തിനോ തന്റെ ജീവിതത്തില്‍ സ്ഥാനമില്ലെന്നാണ് പ്രായമേറുമ്പോഴും അവിവാഹിതയായി തുടരുന്നതിനെ കുറിച്ച് ഇതുവരെ ശോഭന പറഞ്ഞിരുന്നത്.
ശോഭന വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ ഇതിനു മുമ്പുമുണ്ടായിട്ടുണ്ട്. ക്രിക്കറ്റ് താരം അനില്‍ കുംബ്ലെയുമായി ശോഭന പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നുമായിരുന്നു അതിലൊരു വാര്‍ത്ത. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായി ശോഭന അടുപ്പത്തിലാണെന്ന മറ്റൊരു വാര്‍ത്തയും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു.


Click it and Unblock the Notifications