സിംഹളീസ് സിനിമയില്‍ ഒരു കൈനോക്കാന്‍ ശോഭന

By Staff

സിംഹളീസ് സിനിമയില്‍ ഒരു കൈനോക്കാന്‍ ശോഭന
ആഗസ്ത് 17, 2000

ശോഭനക്ക് സിംഹളീസ് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം. കൊളംബോയില്‍ അടുത്തിടെ നടന്ന നാട്യകലാമന്ദിറിന്റെ ചിത്രഭാരതം നൃത്തപരിപാടിയില്‍ സംബന്ധിക്കുന്ന ശോഭന വാര്‍ത്താസമ്മേളനത്തിലാണ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

പക്ഷെ ചിത്രം സംവിധാനം ചെയ്യുന്നത് മികച്ച സംവിധായകനായിരിക്കണമെന്ന് ശോഭനക്ക് നിര്‍ബന്ധം. മികച്ചൊരു പ്രമേയവും ചിത്രത്തിനു വേണം. സിംഹളീസ് ചിത്രത്തില്‍ അഭിനയിക്കാന്‍ എനിക്ക് താല്പര്യമുണ്ട്. പക്ഷെ ചിത്രത്തിന്റെ പ്രമേയവും തിരക്കഥയും എനിക്ക് ഇഷ്ടപ്പെടണം. ഏറ്റവും പ്രധാനമായി ചിത്രം സംവിധാനം ചെയ്യുന്നത് മികച്ചൊരു സംവിധായകനായിരിക്കണം-ശോഭന പറഞ്ഞു.

ഒരു ചിത്രത്തിന്റെ വിജയം സുന്ദരനായ ഒരു നടനെയോ മനോഹരിയായ നടിയെയോ അല്ല ആശ്രയിച്ചിരിക്കുന്നത്. മറിച്ച് സംവിധായകനാണ് ചിത്രത്തിന്റെ അമരക്കാരന്‍-അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനകം 225-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞ ശോഭനക്ക് 94-ല്‍ മണിച്ചിത്രത്താഴിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഹിന്ദി ചിത്രങ്ങളില്‍ നിന്നും ഒട്ടേറെ അവസരങ്ങള്‍ തേടിയെത്തിയെങ്കിലും തന്നെ ഏറെ അംഗീകരിച്ച മലയാളത്തില്‍ തന്നെ തുടരാനാണ് ശോഭന ഇഷ്ടപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X