മമ്മൂക്കയേയും മോഹന്‍ലാലിനേയും തിരഞ്ഞെടുക്കാതെ ജോജുവിനെ നായകനാക്കി! പത്മകുമാറിന്റെ ബ്രില്യന്‍സ് കിടു!

Recommended Video

ഇത് ജോജുവിന്റെ സമയം | Filmibeat Malayalam

സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്ത സിനിമകളിലൊന്നാണ് ജോസഫ്. മുന്‍നിര ചിത്രങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലും പ്രേക്ഷകര്‍ ഈ ചിത്രത്തേയും ജോജു ജോര്‍ജിനേയും നെഞ്ചേറ്റിയിരുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലേക്കെത്തിയ താരത്തിന്‍രെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായിരിക്കുകയാണ് ജോസഫ്. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായ ജോസഫായി അദ്ദേഹം ശരിക്കും ജീവിക്കുകയായിരുന്നു. അസാമാന്യ അഭിനയമികവുമായാണ് ജോജു ഇത്തവണ എത്തിയത്. ആ കണ്ണുകളിലെ ഭാവം തിയേറ്ററുകളില്‍ നിന്നും ഇറങ്ങിയതിന് ശേഷവും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അഭിനേതാവെന്ന നിലയില്‍ ഏത് കഥാപാത്രവും തന്നില്‍ വിശ്വസിച്ച് ഏല്‍പ്പിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് താരം.

ചിത്രത്തിലെ പൂമുത്തോളേ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോസഫിലൂടെ ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം ജോജു സ്വന്തമാക്കുമെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തിയത്. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ജയസൂര്യ എന്നിവര്‍ക്കൊപ്പം ജോജുവും മികച്ച നടനാവാനായി മത്സരിക്കുന്നുണ്ട്. എന്നാല്‍ ആദ്യഘട്ട സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം അദ്ദേഹത്തിന്‍രെ പേര് പട്ടികയില്‍ നിന്നും മാറ്റിയോ എന്ന സംശയവും ആരാധകര്‍ പങ്കുവെച്ചിരുന്നു. റിലീസ് ചെയ്ത് 100 ദിനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചിത്രം. ആ സന്തോഷം പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആഘോഷ വീഡിയോ വൈറലായിരുന്നു.

Joseph

സ്റ്റാര്‍ വാല്യൂ കൂടിയ താരങ്ങളായ മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയവരെ കാസ്റ്റ് ചെയ്യാതെ ജോജുവിന ജോസഫാക്കിയ പത്മകുമാറിന്‍രെ ബ്രില്യന്‍സിനാണ് കൈയ്യടിയെന്നാണ് ആരാധകര്‍ പറഞ്ഞത്. ജോജുവിനെപ്പോലൊരു താരത്തില്‍ ജോസഫിനെ എത്തിച്ചതിലാണ് അദ്ദേഹത്തിന്‍രെ ബ്രില്യന്‍സ്. താരനിര്‍ണ്ണയത്തിനാണ് കൈയ്യടി നല്‍കേണ്ടതെന്നും അവര്‍ പറയുന്നു. മുന്‍നിര ചിത്രങ്ങളെത്തിയപ്പോള്‍ തിയേറ്ററുകളില്‍ നിന്നും അവഗണന നേരിട്ട ചിത്രം സംസ്ഥാന അവാര്‍ഡിലും തഴയപ്പെടുമോയെന്ന സംശയവും ചിലര്‍ പങ്കുവെച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X