നിവിന്‍ പോളിയെ ഇങ്ങനെ ദ്രോഹിക്കാനും മാത്രം എന്ത് ചെയ്തു! ദിലീപിന്‍റെ ടീസര്‍ പങ്കുവെച്ചതിന് പൊങ്കാല!
പ്രഖ്യാപനം മുതലേ തന്നെ പല സിനിമകളും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. പിന്നീട് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ചിത്രീകരണത്തെക്കുറിച്ചുമൊക്കെ താരങ്ങളും അണിയറപ്രവര്‍ത്തകരും വാചാലരാവാറുമുണ്ട്. താരങ്ങളുടെ പേജുകളിലൂടെയാണ് ടീസറും ഫസ്റ്റ് ലുക്കും ട്രെയിലറും ഗാനങ്ങളുമൊക്കെ പുറത്തുവിടുന്നത്. സ്വന്തം സിനിമയുടെ ടീസറും ട്രെയിലറും മാത്രമല്ല മറ്റുള്ളവരെ സഹായിക്കാനും പിന്തുണയ്ക്കാനുമൊക്കെയായും താരങ്ങളെത്താറുണ്ട്. റിലീസിന് മുന്‍പ് തന്നെ പല സിനിമകള്‍ക്കും മികച്ച സ്വീകാര്യത ലഭിക്കുന്നതിന് പിന്നിലെ മുഖ്യ കാരണങ്ങളിലൊന്ന് സോഷ്യല്‍ മീഡിയ പ്രമോഷനാണ്. ദിലീപ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ കോടതമിസമക്ഷം ബാലന്‍ വക്കീലിന്‍രെ ടീസര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്.
കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപും ബി ഉണ്ണിക്കൃഷ്ണനും ഒരുമിച്ചെത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും കാത്തിരിപ്പിലായിരുന്നു. വിക്കന്‍ വക്കീലായാണ് താരമെത്തുന്നതെന്നും സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണെന്നുമൊക്കെ വ്യക്തമാക്കി താരമെത്തിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സിനിമയുടെ ടീസറെത്തിയത്. സിനിമയുടെ ടീസര്‍ പങ്കുവെച്ച യുവതാരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. നടി ആക്രമണത്തിനിരയായ കേസിനെക്കുറിച്ചോ, ആരോപണവിധേയനായ താരത്തെക്കുറിച്ചോ ഇതുവരെ മിണ്ടാതിരുന്നവരാണ് ഇവരെന്നും താരങ്ങളോട് സഹതാപം തോന്നുന്നുവെന്നുമൊക്കെയായിരുന്നു വിമര്‍ശനം.

കോടതിസമക്ഷം ബാലന്‍ വക്കീല്‍ ടീസര്‍
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരങ്ങളിലൊരാളാണ് ദിലീപ്. കൂനനായും ചാന്തുപൊട്ടായും സൗണ്ട തോമയായുമൊക്കെ അഭിനയിച്ച് തകര്‍ത്ത താരത്തിന്റെ കൈയ്യില്‍ വിക്കന്‍ വക്കീലും ഭദ്രമായിരിക്കുമെന്ന് ആരാധകര്‍ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. പാസഞ്ചറിന് ശേഷം ദിലീപ് വീണ്ടും വക്കീല്‍ വേഷത്തിലെത്തുന്ന സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

പിന്തുണയുമായി താരങ്ങള്‍
ടീസറുകളും ട്രെയിലറുമൊക്കെ പുറത്തുവന്നതിന് പിന്നാലെ തന്നെ ആരാധകര്‍ മാത്രമല്ല താരങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്യാറുണ്ട്. അത്തരത്തില്‍ ദിലീപ് ചിത്രത്തിന്റെ ടീസറും താരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായാണ് താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നത്. സണ്ണി വെയ്ന്‍, ടോവിനോ തോമസ്, നിവിന്‍ പോളി തുടങ്ങിയവരായിരുന്നു ടീസര്‍ ചെയ്ത് താരത്തിന് ആശംസ നേര്‍ന്നത്.

താരങ്ങള്‍ക്കെതിരെ പ്രതിഷേധം
അത്തരത്തില്‍ മറ്റ് താരങ്ങളുടെ സിനിമയ്ക്ക് പിന്തുണ അറിയിക്കുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ ദിലീപിന്റെ കാര്യത്തില്‍ അത് വേണ്ടിയിരുന്നില്ലെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. യുവതാരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരത്തിന്റെ പേരും ഉയര്‍ന്നുവന്നപ്പോഴാണ് സിനിമാലോകവും പ്രേക്ഷകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

നടി ആക്രമിക്കപ്പെട്ടപ്പോള്‍
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവം സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും ജനപ്രിയ നായകന്റെ പങ്കിനെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ കൂടി പുറത്തുവന്നതോടെയാണ് എല്ലാവരും ഞെട്ടിയത്. നടിക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് വനിതാ താരങ്ങളുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് ആരംഭിച്ചത്.

ശരിയായില്ലെന്ന് ഒരുവിഭാഗം
നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചോ മറ്റ് പ്രധാന വിഷയങ്ങളെക്കുറിച്ചോ ഇതുവരെ മൗനം പാലിച്ചവര്‍ ഇപ്പോള്‍ ആരോപണവിധേയനായ താരത്തെ പിന്തുണയ്ക്കുന്നത് ഭയപ്പെടുത്തുവെന്നും ഇത് ശരിയായ പ്രവണതയല്ലെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ഒരുവിഭാഗം പറയുന്നത്. എന്നാല്‍ സിനിമയ്ക്കപ്പുറത്ത് വ്യക്തി ജീവിതത്തില്‍ താരം കുറ്റവാളിയാണെന്ന് ഇതുവരെയും തെളിയാത്ത സാഹചര്യത്തില്‍ ഇത്രയധികം വിമര്‍ശിക്കേണ്ടതുണ്ടോയെന്നാണ് മറുവിഭാഗത്തിന്റെ ചോദ്യം. ഈ വിഷയവുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ തുടരുകയാണ്.

സിനിമയിലേക്ക് കൊണ്ടുവന്നയാള്‍
നിവിന്‍ പോളിയും അജു വര്‍ഗീസുമുള്‍പ്പടെയുള്ള പുതുമുഖങ്ങളെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ദിലീപായിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിന്റെ നിര്‍മ്മാതാവ് ദിലീപായിരുന്നു. സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആളെന്ന നിലയില്‍ താരത്തിന് ആശംസ നേര്‍ന്നതിലെന്താണ് തെറ്റെന്നാണ് മറുവിഭാഗം ചോദിക്കുന്നത്. നേരത്തെ കമ്മാരസംഭവം വിജയാഘോഷ പരിപാടിയിലും താരം പങ്കെടുത്തിരുന്നു.

പേജ് കൈകാര്യം ചെയ്യുന്നത്
താരങ്ങളില്‍ പലരും നേരിട്ടല്ല സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്യുന്നതെന്നും പോസ്റ്റ് ചെയ്യാനുള്ള ലിങ്ക് അഡ്മിനുകള്‍ക്ക് ലഭിക്കുകയായിരുന്നുവെന്നും താരങ്ങളില്‍ പലരും വൈകിയാണ് ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞതുമെന്നുള്ള വാദവും ഉയര്‍ന്നുവന്നിട്ടുണ്ട്. താരങ്ങളില്‍ പലരുടെ പേജുകളിലും ഇപ്പോള്‍ ഈ പോസ്റ്റ് കാണുന്നില്ല. എന്നാല്‍ നേരത്തെയുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും വൈറലായി മാറുന്നുമുണ്ട്.


Click it and Unblock the Notifications











