twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൂസിഫറിനെ തകര്‍ക്കാനുള്ള ശ്രമം സജീവം! ട്രെയിലറിന് മുന്നേ തുടങ്ങി! തെളിവുമായി സോഷ്യല്‍ മീഡിയ!

    |

    അഭിനേതാവായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് സ്വന്തം സിനിമയുമായെത്തുന്ന കാര്യത്തെക്കുറിച്ച് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. അഭിനയം മാത്രമല്ല സംവിധാനത്തിലും കണ്ണുണ്ടെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. കൃത്യമായ ഹോംവര്‍ക്കുകള്‍ നടത്തിയാണ് താരപുത്രന്‍ ഇത്തരമൊരു ദൗത്യത്തിനായി ഇറങ്ങിയത്. രാജുവെന്ന നടനേയും സംവിധായകനേയും കൃത്യമായി മനസ്സിലാക്കിയതിനെക്കുറിച്ചും ലൂസിഫര്‍ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞും താരങ്ങളെത്തിയിരുന്നു. എങ്ങനെ അഭിനയിക്കണമെന്നും തനിക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമാക്കുന്ന കാര്യത്തിലും താരത്തിന് പ്രത്യേക വൈഭവമായിരുന്നുവെന്നായിരുന്നു താരങ്ങള്‍ പറഞ്ഞത്.

    കാവ്യ മാധവനും ദിലീപും റസ്റ്റോറന്‍റില്‍! സോഷ്യല്‍ മീഡിയയിലെ തരംഗമായി ലേറ്റസ്റ്റ് ചിത്രം! കാണൂ!കാവ്യ മാധവനും ദിലീപും റസ്റ്റോറന്‍റില്‍! സോഷ്യല്‍ മീഡിയയിലെ തരംഗമായി ലേറ്റസ്റ്റ് ചിത്രം! കാണൂ!

    ആ ഭാവം ഈ സിനിമയ്ക്ക് വേണ്ടെന്നും ഇത് നേരത്തെ കണ്ടിട്ടുണ്ടെന്ന് വരെ പറയണമെങ്കില്‍ സിനിമയെ അത്രയും സൂക്ഷ്മമായി നിരീക്ഷിക്കുന്നൊരാള്‍ക്കേ അതിന് കഴിയൂവെന്നായിരുന്നു ഷാജോണ്‍ അഭിപ്രായപ്പെട്ടത്. ലൂസിഫറിനെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം ഒരു കൊച്ചുസിനിമയെന്ന വിവരണമായിരുന്നു താരം നല്‍കിയത്. അടുത്ത കാലത്തൊന്നും മോഹന്‍ലാലിനെ ഇങ്ങനെയൊരു വേഷത്തില്‍ കണ്ടിട്ടില്ലെന്നും പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള വരവ് തന്നെയാണ് ഇത്തവണത്തേതുമെന്നായിരുന്നു മറ്റ് താരങ്ങള്‍ പറഞ്ഞത്. മധുരരാജയുടെ ടീസറും ലൂസിഫറിന്റെ ട്രെയിലറും പുറത്തുവന്നത് ഒരേ ദിവസമായിരുന്നു. അതിന് പിന്നാലെയായാണ് ഡിഗ്രേഡിങ്ങ് ശ്രമങ്ങളും സജീവമായത്.

    ട്രെയിലര്‍ വരുന്നതിനും മുന്‍പേ

    ട്രെയിലര്‍ വരുന്നതിനും മുന്‍പേ

    ട്രെയിലര്‍ പുറത്തുവിടുന്ന സമയത്തെക്കുറിച്ച് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൃത്യസമയത്ത് തന്നെ ട്രയിലറെത്തിയിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ട്രയിലര്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയത്. എന്നാല്‍ കണക്കില്‍ കൃത്യമം വരുത്തി ഡീഗ്രേഡിങ്ങ് ചെയ്യാനുള്ള ശ്രമമായിരുന്നു ഒരുവിഭാഗം നടത്തിയത്. മോഹന്‍ലാല്‍-മമ്മൂട്ടി ആരാധകര്‍ തമ്മിലായിരുന്നു മത്സരം. പൃഥ്വിരാജിന്റെ ബ്രില്യന്‍സിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയതിന് പിന്നാലെയായാണ് ഒരുവിഭാഗം കുപ്രചാരണങ്ങളും ഡീഗ്രേഡിങ്ങ് ശ്രമവുമായി എത്തിയത്.

    മോഹന്‍ലാലിനെ കൃത്യമായി വിനിയോഗിച്ചു

    മോഹന്‍ലാലിനെ കൃത്യമായി വിനിയോഗിച്ചു

    സംവിധായകന്റെ താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ കൃത്യമായി വിനിയോഗിക്കാന്‍ പൃഥ്വിരാജിന് കഴിഞ്ഞിരുന്നു. അടുത്ത കാലത്തൊന്നും കാണാത്ത തരത്തിലുള്ള വരവായിരിക്കുമെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. അനാവശ്യ പ്രതീക്ഷയോടെ ആരും സിനിമയെ സമീപിക്കരുതെന്ന കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സിനിമയെക്കുറിച്ച് വാചാലരായവരും ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരുന്നു.

    ഫാന്‍സ് പ്രവര്‍ത്തകരുടെ പോരാട്ടം

    ഫാന്‍സ് പ്രവര്‍ത്തകരുടെ പോരാട്ടം

    നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍-മമ്മൂട്ടി താരപോരാട്ടമാണ് ബോക്‌സോഫീസില്‍ നടക്കുന്നത്. ഇവരിലായിരിക്കും വിഷു സ്വന്തമാക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ആരോഗ്യകരമായ തരത്തിലുള്ള മത്സരങ്ങള്‍ സിനിമയില്‍ ആവശ്യമാണ്. വെക്കേഷനും വിഷുവുമൊക്കെയായി ബോക്‌സോഫീസിന് പുത്തന്‍ ഉണര്‍വാണ് വരാനിരിക്കുന്നത്. അതിനിടയിലാണ് വിഷു റിലീസുകള്‍ ഒന്നൊന്നായി എത്തുന്നത്.

    പൃഥ്വിരാജിനെ ആവശ്യമാണ്

    പൃഥ്വിരാജിനെ ആവശ്യമാണ്

    പൃഥ്വിരാജെന്ന അഭിനേതാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ചും പ്രേക്ഷകര്‍ കൃത്യമായി മനസ്സിലാക്കിയതാണ്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാമഅ താരം മുന്നേറിയത്. ഗായകനായും നിര്‍മ്മാതാവായും എത്തിയതിന് പിന്നാലെയായാണ് സംവിധായകന്റെ വേഷത്തിലും എത്തുന്നത്. പൃഥ്വിരാജെന്ന സംവിധായകനെ ഇനിയും മലയാള സിനിമയ്ക്ക് ആവശ്യമാണെന്നും കുപ്രചാരണത്തിലൂടെ അദ്ദേഹത്തെ തളര്‍ത്തരുതെന്നുമാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

    പിന്തുണയുമായി ആരാധകര്‍

    പിന്തുണയുമായി ആരാധകര്‍

    ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് പൃഥ്വിരാജ്. അടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ ആവാനുള്ള വരവല്ല അദ്ദേഹത്തിന്റേത്. മറിച്ച് പൃഥ്വിരാജ് തന്നെയായി സ്വന്തം പേര് സിനിമയില്‍ രേഖപ്പെടുത്താനാണ് താരത്തിന്റെ ശ്രമം. സിനിമയിലെ തുടക്കകാലത്ത് കടുത്ത വെല്ലുവിളികള്‍ നേരിടുമ്പോഴും സ്വന്തം സിനിമയെന്ന മോഹത്തെ ഈ താരം കൂടെക്കൂട്ടിയിരുന്നു. 1000 ലധികം ജൂനിയര്‍ ആര്‍ടിസ്റ്റുകളെ വെച്ച് ചിത്രീകരിക്കുന്ന രംഗങ്ങളില്‍പ്പോലും യാതൊരുവിധ പരിഭ്രമവും പൃഥ്വിക്കുണ്ടായിരുന്നില്ലെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയത്.

    തൃപ്തിപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല

    തൃപ്തിപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല

    പരീക്ഷണവും പുതുമയുമൊക്കെ എന്നും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ മലയാളി പ്രേക്ഷകര്‍. മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ശക്തമായ ആരാധകപിന്തുണയുള്ളവരാണ് ലൂസിഫറിനായി അണിനിരന്നിട്ടുള്ളത്. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ തന്നെയാണ് സിനിമയൊരുക്കിയത്. അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ പ്രേക്ഷകരെ തിയേറ്ററുകളിലേക്കെത്തിക്കാനുള്ള ശ്രമമാണ് ഇവരുടേത്.

    English summary
    Social Media campaign against Lucifer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X