»   » ദിലീപിനെതിരെയുള്ള പ്രതിഷേധം കെട്ടടങ്ങുന്നു, ബോധപൂര്‍വമായ ശ്രമത്തിന് പിന്നില്‍ ഞെട്ടലോടെ ആരാധകര്‍!!

ദിലീപിനെതിരെയുള്ള പ്രതിഷേധം കെട്ടടങ്ങുന്നു, ബോധപൂര്‍വമായ ശ്രമത്തിന് പിന്നില്‍ ഞെട്ടലോടെ ആരാധകര്‍!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. സോഷ്യല്‍ മീഡിയയിലും നടന്റെ സ്വന്തം നാടായ ആലുവായിലും പ്രതിഷേധങ്ങള്‍ ആളിപടര്‍ന്നു. കോടതിയിലേക്കും ജയിലിലേക്കും നടനെ കൊണ്ടു പോയത് പോലും നിലയ്ക്കാത്ത കൂവലിന്റെ അകടമ്പടിയോടെയായിരുന്നു.

വ്യക്തമായ തെളിവുകളോടെ നടന്റെ പേരിലുള്ള തുടര്‍ അന്വേഷണങ്ങള്‍ നടക്കുമ്പോള്‍ നടന് അനുകൂലമായ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകം. ദിലീപിന്റെ പ്രവര്‍ത്തിയ്‌ക്കെതിരായി രംഗത്ത് വന്ന സഹപ്രവര്‍ത്തകര്‍ക്കെതിരെയാണിപ്പോള്‍ ചീത്ത വിളി. ദിലീപ് എന്ന നടന്‍ വമ്പന്‍ തിരിച്ചു വരവ് നടത്തുമെന്നും പറയുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ...

പ്രതിഷേധം തണുക്കുന്നു

ദിലീപിനെതിരായി സോഷ്യല്‍ മീഡിയയിലെ പ്രതിഷേധങ്ങള്‍ തണുക്കുന്നു. ദിലീപിന് അനുകൂലമായ വികാരം എല്ലാവരിലും ഉണ്ടാക്കാനായി ബോധപൂര്‍വം ശ്രമിക്കുന്നതായി സൂചന.

നിലാപാടില്‍ മാറ്റം വരുത്തി

ദിലീപിന്റെ പ്രവര്‍ത്തിയില്‍ ശക്തമായി പ്രതികരിച്ചവരെല്ലാം ഇപ്പോള്‍ നിലപാട് മയപ്പെടുത്തുന്നതായാണ് കാണുന്നത്. നടന്റെ സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം ആരംഭിച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ദിലീപിന് പോസിറ്റീവ് കമന്റ്‌സ് വ്യാപകമായത്.

മാധ്യമങ്ങളെ ലക്ഷ്യം വെച്ച്

മാധ്യമങ്ങളെ ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ ദിലീപിന് അനുകൂലമായ കമന്റ്‌സ് പുറത്ത് വരുന്നത്. മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഇത്തരത്തിലുള്ള മെസേജുകള്‍ എത്തുന്നുണ്ട്.

നടന്‍ തിരിച്ചു വരും

ഇപ്പോള്‍ നടനെ കുറപ്പെടുത്തന്നവരെല്ലാം ദിലീപിന്റെ വമ്പന്‍ തിരിച്ചു വരവില്‍ ക്ഷമ ചോദിക്കേണ്ടി വരുമെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ പ്രചരണം. ദിലീപ് തിരിച്ചു വരുമെന്ന് ഉറപ്പ് തരുന്നതാണ് മെസേജുകള്‍.

ബോധപൂര്‍വമുള്ള ഇടപ്പെടല്‍

ബോധപൂര്‍വമായ ചില ഇടപ്പെടലുകളാണ് ദിലീപിനെ അനുകൂലിച്ച് ഇത്തരത്തില്‍ പ്രചരിക്കാന്‍ കാരണമെന്നാണ് സൂചന. ഇതിന് പിന്നില്‍ വമ്പന്‍ നീക്കങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ആരാധകര്‍ കൈവിട്ടു

സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നതോടെ ആരാധകരില്‍ പലരും ദിലീപിനെതിരായി പ്രതികരിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ക്ക് ശേഷം ദിലീപിന് അനുകൂലമായ പ്രതികരണങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്.

ദിലീപിന്റെ കേസ്

ദിലീപിന്റെ കേസും ചില രാഷ്ട്രീയ പ്രമുഖരിലെ ഇതുപോലുള്ള കേസുകള്‍ക്ക് പിന്നീട് സംഭവിച്ചതുമായ കാര്യങ്ങളടക്കം താരതമ്യം ചെയ്യുന്ന മെസേജുകളാണ് വരുന്നത്. ഇവ ഏജന്‍സി ഉപയോഗിച്ച് ചെയ്യുന്നതായി അധികൃതര്‍ സംശയിക്കുന്നുണ്ട്.

സഹായങ്ങളെ കുറിച്ച്

സ്ത്രീ പീഡനകേസിലെ പ്രതിയായിരുന്നിട്ടും നടന്‍ നേരത്തെ ചെയ്തിട്ടുള്ള നല്ല കാര്യങ്ങളെ കുറിച്ച് പറഞ്ഞാണ് കാര്യമായ പ്രചരണങ്ങള്‍ നടക്കുന്നത്.

പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍

ജോര്‍ജേട്ടന്‍സ് പൂരമാണ് ഒടുവില്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ജൂലൈ 21ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍

ജോര്‍ജേട്ടന്‍സ് പൂരമാണ് ഒടുവില്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ജൂലൈ 21ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Social media comments about Actor Dileep.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam