twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നസ്രിയ പാടുന്നത് മൂക്ക് കൊണ്ട്!! വിമർശകന് കിടലൻ മറുപടി, അഭിനന്ദിച്ചില്ലേലും നിന്ദിക്കരുത് പ്ലീസ്..

    നസ്രിയ പാട്ട് പാടുന്നത് മൂക്ക് കൊണ്ടാണ് പാടുന്നത്.

    |

    പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് നസ്രിയ. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മുൻനിര നായിക എന്ന നിലയിലേയ്ക്ക് ഉയർന്നിരുന്നു. അഭിനയം മാത്രമല്ല അൽപം പാട്ടൊക്കെ തന്റെ കയ്യിലുണ്ടെന്ന് താരം പണ്ടെ തെളിയിച്ചതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം നസ്രിയയുടെ പാട്ടാണ്. ഫഹദ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വരത്തൻ. സിനിമയിൽ ഒരു ഗാനം നസ്രിയ ആലപിച്ചിട്ടുണ്ട്. പാട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

    nazriya

     ഒരു ഉമ്മയ്ക്ക് ഇത്രയും ബുദ്ധിമുട്ടുണ്ടോ? ആര്യ ആദ്യമായി പരാജയപ്പെട്ട ഉമ്മ, വീഡിയോ കാണാം... ഒരു ഉമ്മയ്ക്ക് ഇത്രയും ബുദ്ധിമുട്ടുണ്ടോ? ആര്യ ആദ്യമായി പരാജയപ്പെട്ട ഉമ്മ, വീഡിയോ കാണാം...

    പാട്ടിനെ ഭൂരിഭാഗം പേരും പുകഴ്ത്തുമ്പോഴും വിമർശിച്ച് ഒരു കൂട്ടർ രംഗത്തെത്തിയിട്ടുണ്ട്. നടന്മാരേയും നടിമാരേയും കൊണ്ട് പാട്ട് പാടിക്കുന്ന രീതിയെയാണ് ഇവർ വിമർശിക്കുന്നത്. കൂടാതെ നസ്രിയ പാട്ട് പാടുന്നത് മൂക്ക് കൊണ്ടണെന്നുമുളള ചിലർ ആരോപിക്കുന്നുണ്ട്. എന്നാൽ വിമർശകർക്ക് മറുപടിയുമായി നസ്രിയയുടെ ഒരു കടുത്ത ആരാധിക എത്തിയിട്ടുണ്ട്. ഇവരുടെ മറുപടി ഇങ്ങനെയാണ്.

     ഒടുവിൽ സുരേഷിനോട് ആ ചോദ്യവുമായി ശ്രീനീഷ്!! ഷിയാസ് പറഞ്ഞത് സത്യം? ബിഗ് ബോസിൽ വൻ ട്വിസ്റ്റ് ഒടുവിൽ സുരേഷിനോട് ആ ചോദ്യവുമായി ശ്രീനീഷ്!! ഷിയാസ് പറഞ്ഞത് സത്യം? ബിഗ് ബോസിൽ വൻ ട്വിസ്റ്റ്

    ഒരു കട്ട നസ്രിയ ആരാധികയുടെ രോദനം എന്ന ഹാഷ്ടാഗിലാണ് സ്മിതയുടെ കമന്റ് ചെയ്തിരിക്കുന്നത്.അതെ നസ്രിയ ചേച്ചീടെ പാട്ടിനെ കുറ്റം പറയുന്നവർക്ക് ... ചേച്ചി വല്യ ഗായിക ഒന്നും അല്ല. എന്നാലും പാടും.ഈ പാട്ട് ന്റെ ഈണം അത്ര കാതിനു ഇമ്പം ഉള്ളതല്ല അതുകൊണ്ടാണ് ബോർ ആയി തോന്നുന്നത്. പിന്നെ മൂക്കുക്കൊണ്ടാ പാടുന്നതെന്ന് പറഞ്ഞവർക്ക് . ഏതൊരാളും ഹൈ പിച്ച് പാടുന്നത് അങ്ങനെയാണ് . ശബ്ദം അടക്കി പാടുമ്പോൾ തോന്നുന്നതാണ്. നെഗറ്റീവ് കമന്റ് ഇട്ട എല്ലാ ചേട്ടന്മാരും പണ്ടത്തെ എഷ്യനെറ്റ് ന്യൂസിന്റെ ഒരു അഭിമുഖമുണ്ട്. നസ്രിയ ചേച്ചീടെ അതിൽ ചേച്ചി കുറച്ച് പാട്ട് പാടണുണ്ട് ഒന്ന് കേട്ട് നോക്ക്ട്ടാ.പിന്നെ ലാലാ ലസ പാടിക്കൊണ്ട് നടന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. അഭിനന്ദിച്ചില്ലേലും നിന്ദിക്കരുത് പ്ലീസ് പിന്നെ നസ്രിയ ചേച്ചി ,ചിത്ര ചേച്ചിയോ അല്ലെങ്കിൽ ജാനകി അമ്മയൊന്നുമല്ലല്ലോ ഹല്ല പിന്നെ . ഒരു കട്ട നസ്രിയ ആരാധികയുടെ രോദനം.

    English summary
    social media comments about nazriya sing song varathan movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X