ടൊവിനോ, പിഷാരടി നിങ്ങളില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല! വിനയ് ഫോര്‍ട്ടിനെ കണ്ടില്ലേ? കൊലവിളി

യുവസംവിധായകനായ അല്‍ഫോണ്‍സ് പുത്രന്റെ മകളുടെ മാമോദീസ ചടങ്ങ് കഴിഞ്ഞയാഴ്ചയായിരുന്നു. പരിപാടിക്കിടയിലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നസ്രിയ നസീം, ടൊവിനോ തോമസ്, അപര്‍ണ്ണ ബാലമുരളി, രമേഷ് പിഷാരടി, പൊന്നമ്മ ബാബു, വിനയ് ഫോര്‍ട്ട് തുടങ്ങി വന്‍താരനിരയാണ് ചടങ്ങില്‍ പങ്കെടുത്തത്. ഏദന് പിന്നാലെയായെത്തിയ കുഞ്ഞതിഥിയെക്കുറിച്ച് അല്‍ഫോണ്‍സ് വാചാലനായിരുന്നു. മകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. മാമോദീസ ചടങ്ങിനിടയിലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

നാളുകള്‍ക്ക് ശേഷം നസ്രിയ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. സഹോദരനായ നവീനൊപ്പമാണ് നസ്രിയ എത്തിയത്. കുഞ്ഞിനെ ഓമനിക്കുന്ന താരപത്‌നിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നേരത്തെ നസ്രിയ ഇഷ്ടമായിരുന്നുവെന്നും ഇപ്പോള്‍ ജാഡ കൂടിയെന്നും ആ ഇഷ്ടം പോയെന്നുമാണ് ഒരു ആരാധകന്‍ കുറിച്ചത്. ചടങ്ങിലേക്ക് വിനയ് ഫോര്‍ട്ടും ഭാര്യയും മകനും എത്തിയപ്പോള്‍ മറ്റ് താരങ്ങളാരും മൈന്‍ഡ് ചെയ്തില്ലെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. തങ്ങളുടെ സഹപ്രവര്‍ത്തകരിലൊരാളെത്തിയിട്ടും മിണ്ടാതിരുന്നത് ശരിയായിരുന്നിലെന്നാണ് പലരും പറയുന്നത്. വീഡിയോയ്ക്ക് കീഴിലായാണ് പലരും കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഇത് പ്രതീക്ഷിച്ചില്ല

ഇത് പ്രതീക്ഷിച്ചില്ല

പിഷാരടിയില്‍ നിന്നും ടൊവിനോയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നാണ് പലരും പറയുന്നത്. കുറച്ച് പൈസ കിട്ടി ബിഎംഡബ്ലു വാങ്ങിച്ചുവെന്ന് കരുതി ഇത്രയ്ക്ക് അഹങ്കാരം വേണോയെന്നാണ് പലരും ഇവരോട് ചോദിച്ചിട്ടുള്ളത്. ലുക്കിലായാലും അഭിനയത്തിലായാലും അത്ര മുന്നിലല്ലാത്ത ടൊവിനോ എന്താണ് ഇങ്ങനെ ചെയ്തതെന്നാണ് മറ്റു ചിലരുടെ ചോദ്യം. അതാത് സംവിധായകരുടെയും തിരക്കഥാകൃത്തിന്റെയും മികവാണ് നിങ്ങളെ താരമാക്കിയത്. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് പഠിക്കൂയെന്നുള്ള നിര്‍ദേശവും ടൊവിനോയ്ക്ക് നല്‍കുന്നുണ്ട് ചിലര്‍.

താരപദവി പോകാന്‍ ഒരുനിമിഷം മതി

താരപദവി പോകാന്‍ ഒരുനിമിഷം മതി

ക്യാമറയ്ക്ക് മുന്നില്‍ മാത്രമേയുള്ളൂ ടൊവിനോയുടെ സര്‍വീസെന്നും സഹപ്രവര്‍ത്തകരോട് എങ്ങനെ പെരുമാറണമെന്നറിയില്ലെന്നും ഈ വീഡിയോ വ്യക്തമാക്കുന്നുണ്ടെന്നുള്ള കണ്ടെത്തലുകളുമായും നിരവധി പേരെത്തിയിട്ടുണ്ട്. താരപദവി പോകാന്‍ ഒരുനിമിഷം മതിയെന്ന മുന്നറിയിപ്പും താരത്തിന് നല്‍കിയിട്ടുണ്ട്. അല്ലെങ്കിലും ഇവന്‍മാരൊക്കെ മറ്റുള്ളവരുടെ മുന്നില്‍ ആളാവാനെ കൊള്ളൂയെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്.

അലീന എന്ത് സിംപിളാണ്

അലീന എന്ത് സിംപിളാണ്

അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ എന്ത് സിംപിളാണെന്നും അവര്‍ മറ്റുള്ളവരോട് എന്ത് മാന്യമായാണ് പെരുമാറുന്നതെന്നുമാണ് മറ്റൊരാളുടെ കമന്റ്. മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളുടെ മകളും സംവിധായകന്റെ ഭാര്യയുമായിട്ടും ആ ജാഡ പോലും അലീനയ്ക്കില്ലെന്നാണ് മറ്റൊരാളുടെ കണ്ടെത്തല്‍.

കണ്ട ഭാവം നടിച്ചില്ല?

കണ്ട ഭാവം നടിച്ചില്ല?

വിനയ് ഫോര്‍ട്ടിനെ കണ്ട ഭാവം പോലും നടിക്കാതെ നിന്ന പിഷാരടിക്കും ടൊവിനോയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. മറ്റുള്ളവരോടെല്ലാം സംസാരിക്കുന്നതിനിടയില്‍ ഒരു ഷേയ്ക്ക് ഹാന്‍ഡ് നല്‍കാനുള്ള മര്യാദയെങ്കിലും കാണിക്കമായിരുന്നു. വിനയ് ഫോര്‍ട്ടിനെ ഇങ്ങനെ അവഗണിച്ചത് ശരിയായില്ലെന്നും ആരാധകര്‍ പറയുന്നു.

നിവിന്‍ പോളി വന്നില്ലേ?

നിവിന്‍ പോളി വന്നില്ലേ?

അല്‍ഫോണ്‍സ് പുത്രന്റെ സിനിമകളിലൂടെ കരിയര്‍ തന്നെ മാറി മറിഞ്ഞ താരമായ നിവിന്‍ പോളി എവിടെയെന്നാണ് മറ്റ് ചിലരുടെ ചോദ്യം. അച്ചായന്‍ ചടങ്ങിനെത്തിയില്ലേന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ഏദന്റെ മാമോദീസ ചടങ്ങില്‍ മമ്മൂട്ടിയും നിവിനുമൊക്കെ പങ്കെടുത്തിരുന്നു.

വിമര്‍ശിക്കാനും മാത്രമൊന്നുമില്ല

വിമര്‍ശിക്കാനും മാത്രമൊന്നുമില്ല

മറ്റുള്ളവരുമായി ഇടപഴകുന്നതിനിടയില്‍ ടൊവിനോ തോമസ് വിനയ് ഫോര്‍ട്ട് വരുന്നത് കണ്ടിട്ടില്ലായിരിക്കാമെന്നും അതിന് ഇത്രയധികം വിമര്‍ശനങ്ങള്‍ ആവശ്യമുണ്ടോയെന്നുമാണ് മറ്റൊരാളുടെ ചോദ്യം. നമുക്കും ഇത്തരത്തിലുള്ള അബദ്ധം സംഭവിക്കാറില്ലേ, വിനയ് ഫോര്‍ട്ട് എന്തുകൊണ്ട് അങ്ങോട്ട് പോയി മിണ്ടിയില്ലെന്ന ചോദ്യവും ഇയാള്‍ ഉന്നയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X