വില്ലനെതിരെയുള്ള മോശം പ്രചാരണങ്ങള്‍ ലക്ഷ്യം വെച്ചത് മഞ്ജു വാര്യരെയോ?
വില്ലനെതിരെ സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രചാരണങ്ങള്‍ നടത്തിയതിന് പിന്നിലെ ഗൂഢ ലക്ഷ്യം മഞ്ജു വാര്യരെ തകര്‍ക്കുകയാണോയെന്ന സംശയവുമായി ആരാധകര്‍. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തിയത്. തിരിച്ചുവരവില്‍ ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. മികച്ച സ്വീകാര്യതയാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കാറുള്ളത്.
മോഹന്‍ലാലും മഞ്ജു വാര്യരും അഞ്ചാമത്തെ തവണയാണ് ഒരുമിച്ചെത്തുന്നത്. തിരിച്ചുവരവില്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു താരത്തെ കാത്തിരുന്നത്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് പുറമെ സിനിമയില്‍ നിന്നും താരത്തെ പുറത്താക്കുന്ന തരത്തിലും ചില നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ പൂര്‍ണ്ണ പിന്തുണയുമായി മഞ്ജുവിനൊപ്പമുണ്ടായിരുന്നു.
villain mohanlal vishal b unnikrishnan manju warrier മലയാളം സിനിമ നടന് സംവിധായകന് മോഹന്‍ലാല്‍ വിശാല്‍ ബി ഉണ്ണികൃഷ്ണന് മഞ്ജു വാര്യര്‍


Click it and Unblock the Notifications