»   » ഇത്രയ്ക്ക് ചീപ്പാണോ ഈ മനോരമ... കറുത്ത വിനായകനെ ഫോട്ടോഷോപ്പില്‍ വെളുപ്പിച്ച് വനിത കവര്‍ചിത്രം!

ഇത്രയ്ക്ക് ചീപ്പാണോ ഈ മനോരമ... കറുത്ത വിനായകനെ ഫോട്ടോഷോപ്പില്‍ വെളുപ്പിച്ച് വനിത കവര്‍ചിത്രം!

By: Kishor
Subscribe to Filmibeat Malayalam

അവാര്‍ഡ് ജേതാക്കളായ വിനായകനും വിഷ്ണു ഉണ്ണികൃഷ്ണനും അവരുടെ സ്വന്തം നിറത്തില്‍ കവര്‍ പേജില്‍ വരുമ്പോഴാണ് അവരുടെ പ്രാതിനിധ്യം വ്യക്തമാകുന്നത്.. അല്ലാതെ അവരെ ഫോട്ടോഷോപ്പില്‍ വെളുപ്പിക്കുമ്പോഴല്ല... കവര്‍ ചിത്രമാകാന്‍ വെളുത്തിരിക്കണം എന്ന അലിഖിത നിയമം ഇനിയെങ്കിലും ഒഴിവാക്കികൂടെ?

Read Also: പള്ളീലച്ചന്മാരെ വന്ധ്യംകരിക്കണമെന്ന് ജോയ് മാത്യു, വിശ്വാസികളുടെ വക പൊങ്കാല, സിനിമാക്കാരെയും ചെയ്യട്ടേ എന്ന്..!!

ചോദ്യം മനോരമയോടാണ്. മനോരമയുടെ വനിതാ പ്രസിദ്ധീകരണമായ വനിതയോടാണ്. വനിതയുടെ കവര്‍ പേജില്‍ അച്ചടിച്ചുവന്ന അവാര്‍ഡ് ജേതാക്കളുടെ ഫോട്ടോയില്‍ വിനായകനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും ഫോട്ടോഷോപ്പ് ചെയ്ത് വെളുപ്പിച്ചതാണ് പ്രശ്‌നമായത്. കറുത്തവന് എന്താണ് പ്രശ്‌നമെന്നാണ് ഉയരുന്ന ചോദ്യം, ഒപ്പം ഇത്രയ്ക്ക് വംശീയമായിട്ടാണോ മനോരമ ചിന്തിക്കുന്നതെന്നും.

ചിത്രത്തില്‍ ഇവര്‍

ഈ വര്‍ഷത്തെ വനിതാ അവാര്‍ഡ് ജേതാക്കളായ നിവിന്‍ പോളി, മഞ്ജു വാര്യര്‍, ആശ ശരത്ത്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, വിനായകന്‍, പ്രയാഗ മാര്‍ട്ടിന്‍, അനുശ്രീ എന്നിവരാണ് വനിതയുടെ പുതിയ ലക്കം കവര്‍ പേജില്‍ ഉള്ളത്. ഈ ചിത്രം വനിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫിലിം അവാര്‍ഡ് ജേതാക്കളില്‍ കറുത്ത നിറമുള്ളവരെ വെളുത്തവരാക്കി എന്നതാണ് വനിതയ്‌ക്കെതിരായ ചാര്‍ജ്ജ്.

ഇങ്ങനെയൊക്കെയേ വരൂ

തളത്തില്‍ ദിനേശന്മാരും ഭാര്യമാരും വായിക്കുന്ന മാസികയല്ലേ. അങ്ങനെയേ വരൂ. ഇന്നേ വരെ ഒരു കറുത്ത പെണ്‍കുട്ടിയുടെ മുഖചിത്രം അവര്‍ കൊടുത്തിട്ടില്ല. എന്നിട്ടാണ് ഇത്. തൊലി വെളുപ്പ് ഇല്ലെന്നു പറഞ്ഞു തള്ളി പറയുന്നവരെ പോലെ തന്നെ ആണ്. ഇത് പോലെ ഉള്ള വെള്ള പൂശി പടം പടച്ചു വിടുന്നതും... - ഇങ്ങനെ പോകുന്നു ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കമന്റുകള്‍.

കണ്ടാല്‍ ഞെട്ടിപ്പോകുമല്ലോ

കമ്മട്ടിപ്പാടത്തിലെ അസാധ്യ അഭിനയത്തിന് അവാര്‍ഡ് കിട്ടിയ വിനായകനെയും കട്ടപ്പന ഹൃത്വിക് റോഷന്‍ ഫെയിം വിഷ്ണു ഉണ്ണികൃഷ്ണനെയും കണ്ടാല്‍ ഞെട്ടിപ്പോകുന്ന തരത്തിലാണ് ഫോട്ടോഷോപ്പ് ചെയ്തിരിക്കുന്നത്. വെളുത്തവരെ കൂടുതല്‍ വെളുത്തവരാക്കിയും കറുത്തവരെ വെളുത്തവരാക്കിയും അവതരിപ്പിച്ച വനിത ചെയ്തത് വംശീയതയാണ് എന്നാണ് ആരോപണം.

എല്ലാവരും വെളുപ്പിച്ചവര്‍

ഇതില്‍ ആരാ വെളുപ്പിക്കാത്തത്. എല്ലാരും വെളുപ്പിച്ചിട്ടുണ്ട്. ചിലര്‍ സ്വയം വെളുപ്പിച്ചു, ചിലരെ ബ്യൂട്ടീഷ്യന്‍ വെളുപ്പിച്ചു, മറ്റുചിലരെ വനിത വെളുപ്പിച്ചു. വെളുപ്പിക്കുന്നതു തെറ്റാണെങ്കില്‍ എല്ലാരും തെറ്റുകാര്‍ അല്ലെ? കറുപ്പിനെക്കള്‍ നല്ലതു വെളുപ്പാണെന്നു ചിന്തിക്കുന്നുവര്‍ ഉള്ളിടത്തോളം കാലം ഇത് തുടരും? പിന്നെ ചില ബാക്ക്ഗ്രൗണ്ടില്‍ കറുപ്പിനേക്കാള്‍ വെളുപ്പ് ഒരു എടുപ്പ് ഉണ്ടാകും. കൂടുതല്‍ വെളുത്തവരായതു കൊണ്ട് ബാക്കിയുള്ള രണ്ടുപേരെ വെളുപ്പിച്ചു. അങ്ങനെുമാകാം.

അങ്ങനെ തോന്നാത്തവരും ഉണ്ട്

വിനായകനെയും വിഷ്ണു ഉണ്ണിക്കൃഷ്ണനെയും മാത്രമല്ല ആ ഫോട്ടോയില്‍ ഉള്ള എല്ലാവരെയും വെളുപ്പിച്ചിട്ടുണ്ട്. വിനായകനെയും വിഷ്ണുവിനെയും മാത്രം ആയിരുന്നെങ്കില്‍ പറയാമായിരുന്നു. ഇതിപ്പോ ഫോട്ടോയിലെ സകലരെയും വെളുപ്പിച്ചു കുളമാക്കിയത് കൊണ്ട് റേസിസം ഒന്നും ആയിട്ട് തോന്നുന്നില്ല. കവര്‍ ഡിസൈന്‍ ചെയ്തവന്‍ തന്റെ കഴിവ് പരീക്ഷിച്ചത് ആയിരിക്കും. - ഇങ്ങന അഭിപ്രായമുള്ളവരും ഉണ്ട്.

ആരായാലും ഇതൊക്കെ ചെയ്യില്ലേ

ഇവിടെ സ്വയം സെല്‍ഫി എടുത്താല്‍ ആ ഫോട്ടോയില്‍ ചില പൊടി കൈ കൊണ്ട് സുന്ദരമാക്കാന്‍ നോക്കുന്നവര്‍ ആണ് അധികം പേരും. അപ്പോഴാണ് മാഗസിന്‍ കവര്‍ ചിത്രത്തില്‍ മേക്കപ്പ് കൂടി എന്ന് പറഞ്ഞു പ്രശ്‌നം ഉണ്ടാകുന്നത്. വിനായകന്‍, വിഷ്ണു എന്നിവര്‍ കറുത്ത നിറമുള്ളവര്‍ ആണ്, അവര്‍ക്കു ഈ ഫോട്ടോയില്‍ അല്പം നിറം കൂടി പോയി എന്നൊക്കെ പറഞ്ഞു പ്രശ്‌നം ഉണ്ടാകുന്നവര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ റേസിസം.

ബിജെപിക്കാരുടെ ഫോട്ടോഷോപ്പ്

വനിതകളുടെ സുഹൃത്തും വഴികാട്ടിയും അല്ലെ അപ്പോള്‍ വെളിപ്പിച്ചില്ലെങ്കിലെ അതിശയം ഉള്ളൂ. വിനായകന്റെ ഒറിജിനല്‍ ചിത്രം ആയിരുന്നെങ്കില്‍ ഇതിലെ നിവിന്റെ ഗ്ലാമര്‍ ഇടിഞ്ഞേനെ. ഇത് ഒരു മാതിരി ബിജെപിക്കാരുടെ ഫോട്ടോഷോപ്പ് ആയിപ്പോയി. - ചിലര്‍ ട്രോളുന്നത് ഇങ്ങനെ.

കുറച്ചിലായത് കൊണ്ടാണോ

കറുത്തവന്‍ ആദ്യ പേജില്‍ വരുന്നത് കുറച്ചിലാണ്. അതുകൊണ്ട് അച്ചായന്‍ ലേശം വെളുപ്പിച്ചു. കറുത്തവനൊക്കെ കവറില്‍ വന്നാ വല്യ കൊറച്ചിലാ അല്ലയോ ടാ.... പോയി ഓസ്‌കാര്‍ അവാര്‍ഡ് ഫോട്ടോകള്‍ എങ്കിലും കാണെടാ - മറ്റ് ചിലരുടെ പരിഹാസം ഇങ്ങനെ.

വനിത പറഞ്ഞാല്‍ ഇത്രയേ ഉള്ളൂ

അത് പിന്നെ വനിതയല്ലേ. ആദ്യത്തെ പേജില്‍ പറയും നിങ്ങള്‍ നിങ്ങളായി തന്നെ ഇരിക്കൂ. നടുക്കത്തെ പേജില്‍ പറയും തടി കുറയ്ക്കാന്‍ നുറുങ്ങു വിദ്യകള്‍. അവസാനത്തെ പേജില്‍ പറയും ക്രിസ്മസിനൊരുക്കാന്‍ 50 കേക്ക് റെസിപ്പികള്‍. - ഇതൊക്കെ വനിതയുടെ സ്ഥിരം നമ്പരുകളാണ്. കാര്യമാക്കേണ്ട എന്ന് ചിലര്‍.

ആക്ഷേപങ്ങള്‍ പുതിയതല്ല

കലാമൂല്യവും ജനപ്രീതിയും നേടുന്ന സിനിമകള്‍ സൂപ്പര്‍താരങ്ങള്‍ ഉണ്ടെങ്കിലേ അവാര്‍ഡിന് പരിഗണിക്കൂ എന്ന ആക്ഷേപം സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെയുണ്ട്. കമ്മട്ടിപ്പാടത്തിലെ വിനായകനെയും ഗപ്പിയും ഒക്കെ ഒഴിവാക്കി മോഹന്‍ലാലിന്റെ പുലിമുരുകന്‍ അവാര്‍ഡ് വാരുന്നത് ഇത് കൊണ്ടാണ് എന്നാണ് പറയപ്പെടുന്നത്. മഹേഷിന്റെ പ്രതികാരം, ഗപ്പി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളെ ഒഴിവാക്കിയ അവാര്‍ഡുകള്‍ക്ക് ട്രോളും കിട്ടി.

വനിതയുടെ ഡയലോഗ്

അതേസമയം, വനിതയുടെ അവാര്‍ഡില്‍ വിനായകന് പുരസ്‌കാരം നല്‍കിയിരുന്നു. സ്പെഷല്‍ പെര്‍ഫോമന്‍സ് അവാര്‍ഡാണ് വിനായകന് കിട്ടിയത്. ഏഷ്യാനെറ്റ് അവാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെ പ്രഖ്യാപിച്ച വനിത അവാര്‍ഡില്‍ വിനായകന് അവാര്‍ഡുള്ളത് വനിത തന്നെ നന്നായി മാര്‍ക്കറ്റ് ചെയ്തിരുന്നു. വനിതയുടെ സൈറ്റിലും മനോരമ ഓണ്‍ലൈനിലും വിനായകന്റെ അവാര്‍ഡ് വന്നു.

വനിതയുടെ വംശീയത

വിനായകന്റെ പുരസ്‌കാരനേട്ടംപ്രത്യേക വാര്‍ത്തയാകാന്‍ കാരണം വിനായകന്റെ നിറമാണ്. ഇതിലെ രാഷ്ട്രീയത്തെയും നിലപാടിനെയും ഇല്ലാതാക്കിയാണ് വനിത തങ്ങളുടെ കവര്‍ പേജ് അച്ചടിച്ചിരിക്കുന്നത്. ഇത് തികഞ്ഞ വംശീയതയാണ് എന്നാണ് ആളുകള്‍ വിമര്‍ശിക്കുന്നത്.

English summary
Social media crticize Vanitha magazine cover image.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam