വീട്ടുജോലിക്കാരിയെ നിര്‍ത്തി സിനിമ കാണിച്ച സംഭവം! രജനീകാന്തിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

By Prashant V R

സിനിമയിലെന്ന പോലെ വൃക്തിജീവിതവും നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടു പോവാറുളള താരമാണ് രജനീകാന്ത്. സൂപ്പര്‍സ്റ്റാര്‍ പട്ടമൊക്കെ ഉണ്ടെങ്കിലും ജീവിതം ലളിതമായ രീതിയില്‍ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ കൂടിയാണ് താരം. സിനിമയില്‍നിന്നും വ്യത്യസ്തമായി മേക്കപ്പുകളൊന്നും ഇല്ലാതെ താരം പല ചടങ്ങുകള്‍ക്ക് എത്താറുളളതും ശ്രദ്ധേയമാവാറുണ്ട്.

തലൈവരുടെ ജീവിത രീതി പലപ്പോഴും മാതൃകയാക്കാന്‍ തോന്നാറുണ്ടെന്ന് സഹതാരങ്ങള്‍ അഭിപ്രായപ്പെടാറുണ്ട്. അടുത്തിടെ പേട്ട ഓഡിയോ ലോഞ്ചില്‍ വെച്ച് താരത്തെക്കുറിച്ച് ചിത്രത്തിലെ സഹതാരങ്ങളും അണിയറക്കാരും പറഞ്ഞ കാര്യങ്ങളൊക്കെ ശ്രദ്ധേയമായിരുന്നു.അതേസമയം സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയൊരു ചിത്രം അദ്ദേഹത്തിന് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരിക്കുകയാണ്.

തലൈവര്‍ക്ക് വിമര്‍ശനം

തലൈവര്‍ക്ക് വിമര്‍ശനം

കുടുംബത്തോടൊപ്പം സിനിമ കാണാനായി എത്തിയ തലൈവരുടെ ചിത്രമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ലത രജനീകാന്ത്,പേരക്കുട്ടികളായ ലിംഗ, യാത്ര, വീട്ടുജോലിക്കാരി തുടങ്ങിയവരും ഉണ്ടായിരുന്നു. ചെന്നൈയിലെ സത്യം തിയ്യേറ്ററിലായിരുന്നു ഇവര്‍ തലെെവരുടെ തന്നെ 2.0 എന്ന സിനിമ കാണാനെത്തിയിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രത്തില്‍ രജനീകാന്തും ഭാര്യയും കൊച്ചുമക്കളും ഇരിക്കുകയും വേലക്കാരി മാത്രം നിന്നു സിനിമ കാണുകയും ചെയ്യുന്നു. ഇതാണ് സോഷ്യല്‍ മീഡിയയിലുളളവരെ ചൊടിപ്പിച്ചിരുന്നത്.

ഈ രീതിയില്‍ പെരുമാറിയത്

ഈ രീതിയില്‍ പെരുമാറിയത്

പെരുമാറ്റത്തിന്റെയും വൃക്തിത്വത്തിന്റെയും കാര്യത്തില്‍ ഏറെ സല്‍പ്പേരുളള താരം ഈ രീതിയില്‍ പെരുമാറിയത് മോശമായിപ്പോയി എന്നാണ് പ്രധാനമായി ഉയരുന്ന വിമര്‍ശനം.സിനിമ തുടങ്ങിയിട്ടും ജോലിക്കാരി ഇവര്‍ക്കൊപ്പം ഇരുന്നില്ല. കാലിയായ സീറ്റുകള്‍ ഉണ്ടായിരുന്നിട്ടും സിനിമ തീരുന്നത് വരെ നിന്ന് കണ്ട ജോലിക്കാരിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.രജനിയും കുടുംബവും ഇരിക്കുന്നതിന് തൊട്ടുപിന്നാലായി ജോലിക്കാരി കസേരയില്‍ ചാരിനില്‍ക്കുന്നതാണ് ചിത്രത്തിലുളളത്.

മറ്റൊരു വിഭാഗവും രംഗത്ത്

മറ്റൊരു വിഭാഗവും രംഗത്ത്

സംഭവം വിവാദമായി ഒരു ദിവസം പിന്നിട്ടെങ്കിലും തലൈവര്‍ ഇപ്പോഴും മൗനത്തിലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തലൈവര്‍ ഉടന്‍ പ്രതികരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ജോലിക്കാരിയെ ഇരിക്കാന്‍ അനുവദിക്കാഞ്ഞത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇത്തരത്തില്‍ ഒരാള്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ എങ്ങനെയാണ് നീതിക്കായി പോരാടുകയെന്നും ചോദിച്ചുകൊണ്ട് മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

ചില സിനിമാ പ്രവര്‍ത്തകരും

ചില സിനിമാ പ്രവര്‍ത്തകരും

തമിഴിലെ ചില സിനിമാ പ്രവര്‍ത്തകരും രജനിയുടെ നടപടിയില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം അവരോട് ഒരു സീറ്റില്‍ ഇരുന്ന് സിനിമ കാണാന്‍ രജനിയും കുടുംബവും അനുവദിച്ചിരുന്നെങ്കില്‍ എന്ത് പ്രശ്‌നമാണ് ഉണ്ടാകുകയെന്നും ചിലര്‍ ചോദിച്ചിരുന്നു. ഇതിനുമുന്‍പും സിനിമാ മേഖലയിലുളളവരുടെ വീട്ടില്‍ സഹായത്തിനു നില്‍ക്കുന്നവരോട് മോശമായ പെരുമാറ്റങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഇത് ആദ്യമായാണ് ഇത്തരമൊരു സംഭവത്തില്‍ രജനീകാന്ത് പെട്ടിരിക്കുന്നത്.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X