സ്ത്രീ വിഷയത്തില്‍ അതീവ തല്‍പ്പരന്‍! മുകേഷിനെക്കുറിച്ച് അന്ന് സരിത പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറല്‍!

Recommended Video

മുകേഷിനെക്കുറിച്ച് മുൻ ഭാര്യ സരിത പറഞ്ഞ കാര്യങ്ങള്‍ സത്യമാകുന്നു

കലാപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു മുകേഷിന്റെ ജനനം. അച്ഛനും അമ്മയ്ക്കും പിന്നാലെ തന്റെ മേഖലയും ഇത് തന്നെയാണെന്ന് താരപുത്രനും തീരുമാനിക്കുകയായിരുന്നു. സഹനടനായും നായകനായും ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്നു ഈ താരം. മുകേഷ് -സിദ്ദിഖ്, മുകേഷ് ജഗദീഷ് കോംപിനേഷനുകളില്ലാത്ത ചിത്രങ്ങളും അക്കാലത്ത് കുറവായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പടെയുള്ളവര്‍ക്കൊപ്പമെല്ലാം മുകേഷ് അഭിനയിച്ചിട്ടുമുണ്ട്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. സിനിമയ്ക്കപ്പുറത്ത് മിനിസ്‌ക്രീനിലും അദ്ദേഹം സജീവമായിരുന്നു. സിനിമയില്‍ തുടരുന്നതിനിടയിലായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ചത്. കൊല്ലം മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിച്ച അദ്ദേഹത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്.

സിനിമയും രാഷ്ട്രീയവും ടെലിവിഷന്‍ പരിപാടികളുമൊക്കെയായി സജീവമായ താരം ഇപ്പോള്‍ വിവാദ നായകനായി നിറഞ്ഞുനില്‍ക്കുകയാണ്. കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫാണ് താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയത്. സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന കോടീശ്വരന്‍ എന്ന പരിപാടിക്കിടയിലെ സംഭവങ്ങളെക്കുറിച്ചായിരുന്നു അവര്‍ പറഞ്ഞത്. പല തവണ അദ്ദേഹം തന്നെ റൂമിലേക്ക് വിളിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ തൊട്ടടുത്ത റൂമിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നുവെന്നുമായിരുന്നു ടെസ് പറഞ്ഞത്. സീനിയര്‍ ഓഫീസറായ ഡെറിക് ഒബ്രിയാനോട് ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം തന്നെ രക്ഷിച്ചിരുന്നുവെന്നും ടെസ് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവങ്ങള്‍ വൈറലാവുന്നതിനിടയിലാണ് മുകേഷിന്റെ മുന്‍ഭാര്യയായ സരിതയുടെ വാക്കുകള്‍ വീണ്ടും തരംഗമായി മാറിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

സ്ത്രീകളെ ബഹുമാനിക്കാനറിയില്ല

സ്ത്രീകളെ ബഹുമാനിക്കാനറിയില്ല

സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മുകേഷിന് അറിയില്ലെന്ന് നേരത്തെ സരിത പറഞ്ഞിരുന്നു. മലയാളിയായ കാസ്റ്റിങ് ഡയറക്ടറുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ സരിതയുടെ ആരോപണങ്ങളെല്ലാം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹമോചനത്തിന് മുന്‍പും ശേഷവും ഇവര്‍ മുകേഷിനെക്കുറിച്ച് പല കാര്യങ്ങളും പറഞ്ഞിരുന്നു. താരത്തിനെതിരെ രൂക്ഷ പ്രതിഷേധം ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യങ്ങളും പൊങ്ങിവന്നിട്ടുള്ളത്.

അഭിനയം നിര്‍ത്താനാവശ്യപ്പെട്ടു

അഭിനയം നിര്‍ത്താനാവശ്യപ്പെട്ടു

തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയും അവസരവും ലഭിച്ചിരുന്നു സരിതയ്ക്ക്. മുകേഷുമായുള്ള വിവാഹത്തിന് ശേഷമാണ് ഇവര്‍ സിനിമയില്‍ നിന്നും മാറി നിന്നത്. മികച്ച അവസരങ്ങള്‍ തേടിയെത്തിയിട്ടും അവയൊന്നും സ്വീകരിച്ചിരുന്നില്ലെന്നും അഭിനയം നിര്‍ത്തണമെന്ന് അന്ന് മുകേഷ് തന്നോടാവശ്യപ്പെട്ടിരുന്നുവെന്ന് സരിത ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹവുമായി യോജിച്ച് പോവാന്‍ കഴിയാത്തതിന്റെ കാരണമായി സരിത പറഞ്ഞിരുന്നത് സ്ത്രീവിഷയമായിരുന്നു.

വിവാഹ മോചനത്തിന് ശേഷമുള്ള ജീവിതം

വിവാഹ മോചനത്തിന് ശേഷമുള്ള ജീവിതം

മുകേഷില്‍ നിന്നും വേര്‍പിരിഞ്ഞതിന് ശേഷം സരിത സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് മകനായ ശ്രാവണ്‍ സിനിമയില്‍ തുടക്കം കുറിക്കുമ്പോള്‍ ശക്തമായ പിന്തുണ നല്‍കി ഇരുവരും ഒപ്പമുണ്ടായിരുന്നു. വിവാഹമോചനത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തിയ വേദി കൂടിയായിരുന്നു ഇത്. രാജേഷ് നായര്‍ സംവിധാനം ചെയ്ത കല്യാണമെന്ന സിനിമയിലൂടെയായിരുന്നു ശ്രാവണ്‍ തുടക്കം കുറിച്ചത്.

 മേതില്‍ ദേവികയുമായുള്ള പ്രണയം

മേതില്‍ ദേവികയുമായുള്ള പ്രണയം

നര്‍ത്തകിയായ മേതില്‍ ദേവികയും മുകേഷും പ്രണയിച്ച് വിവാഹിതരായവരാണ്. ഇരുവരുടേയും രണ്ടാമത്തെ വിവാഹം കൂടിയായിരുന്നു ഇത്. സംഗീത നാടക അക്കാദമിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വെച്ചായിരുന്നു ഇവര്‍ കൂടുതല്‍ അടുത്തടുത്തത്. വിവാഹ ശേഷവും നൃത്തരംഗത്ത് സജീവമാണ് മേതില്‍ ദേവിക. മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. വിവാഹ മോചനം നേടാതെയാണ് അദ്ദേഹം പുനര്‍ വിവാഹം ചെയ്തതെന്നായിരുന്നു അന്നത്തെ ആരോപണം.

അതിശയോക്തിയില്ലെന്ന് സോഷ്യല്‍ മീഡിയ

അതിശയോക്തിയില്ലെന്ന് സോഷ്യല്‍ മീഡിയ

മുകേഷിനെക്കുറിച്ച് ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകളുമെത്തിയത്. മാധ്യമപ്രവര്‍ത്തകനായ ഷാജി ജേക്കബ് ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടെസ് ജോസഫിന്റെ ദുരനുഭവം നടന്ന അതേ കാലയളവില്‍ നടന്നൊരു സംഭവത്തെക്കുറിച്ചാണ് അദ്ദേഹവും വ്യക്തമാക്കിയത്. മുകേഷിന്റെ അഭിമുഖമെടുക്കാനായി വനിതാ ജേണലിസ്റ്റ് എത്തിയിരുന്നുവെന്നും അന്നദ്ദേഹം അവര്‍ക്ക് മുന്നില്‍ ഒരു നമ്പറിട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്നത്തെ അനുഭവത്തെക്കുറിച്ച് ആ മാധ്യമപ്രവര്‍ത്തക എഡിറ്ററോട് പറഞ്ഞിരുന്നുവെന്നും ഷാജി ജേക്കബ് കുറിച്ചിട്ടുണ്ട്.

രാഷ്ട്രീയ മുതലെടുപ്പാക്കരുതെന്ന് ടെസ്

രാഷ്ട്രീയ മുതലെടുപ്പാക്കരുതെന്ന് ടെസ്

മുകേഷില്‍ നിന്നും നേരിട്ട ദുരനുഭവത്തെക്കുറിച്ച് താന്‍ തുറന്നുപറഞ്ഞപ്പോള്‍ ചിലര്‍ അതിനെ രാഷ്ടീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ടെസ് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. മുകേഷിന്റെ വീട്ടിലേക്ക് ജാഥ നടത്തിയതും ഇക്കാര്യത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചതും തെറ്റാണെന്നും ഇത് തന്റെ ജീവിതമാണെന്നും അവര്‍ പറയുന്നു. സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുന്നതിലൂടെ സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ തടയാന്‍ ഒരു സെല്‍ രൂപീകരിക്കുന്നതിനും വേണ്ടിയാണ് താന്‍ ട്വീറ്റ് ചെയ്തതെന്നും ഇവര്‍ പറയുന്നു.

മുകേഷിന്റെ പ്രതികരണം

മുകേഷിന്റെ പ്രതികരണം

ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ വിഷയത്തെക്കുറിച്ച് പ്രതികരണവുമായി മുകേഷും രംഗത്തെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും പെണ്‍കുട്ടിയെ പരിചയമില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ സംഭവത്തെ ഗൗരവകരമായി എടുക്കുന്നില്ലെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. താനൊരു എംഎല്‍എയായതിനാലാവാം ഇത്തരത്തിലൊരു സംഭവമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X