മോഹന്‍ലാലാണ് ഭീമന്‍? എംടി മാത്രമല്ല ഹരിഹരനും ഭരതനുമൊക്കെ ഉദ്ദേശിച്ചതും അതായിരുന്നു! പക്ഷേ???
ഇന്ത്യന്‍ സിനിമയെത്തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളിലൊന്നായി മാറിയേക്കാവുന്ന ചിത്രങ്ങളിലൊന്നാണ് രണ്ടാമൂഴം. മലയാളത്തില്‍ ഈ പേര് സ്വീകരിക്കുമ്പോള്‍ അന്യഭാഷകളില്‍ അത് മഹാഭാരതമായിരുന്നു. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ നിന്നും തിരക്കഥാകൃത്തായ എംടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പ്രചരിച്ചത്. തിരക്കഥ തിരികെ വേണമെന്നും സിനിമയ്ക്കായി കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരികെ വേണമെന്നുമാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. സംവിധായകനില്‍ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിക്കാനും ബ്രഹ്മാണ്ഡ ചിത്രമാണ് അതെന്നും സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യവസായ പ്രമുഖനായ ബി ആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുകയെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. എംടി വാസുദേവന്‍ നായരുടെ തിരക്കഥയും വിഎ ശ്രീകുമാര്‍ മേനോനെന്ന സംവിധായകനുമില്ലാതെ മഹാഭാരതം പുറത്തിറക്കുമെന്നാണ് നിര്‍മ്മാതാവ് വ്യക്തമാക്കിയത്. ഇതോടെയാണ് രണ്ടാമൂഴത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായെന്ന് പ്രേക്ഷകരും ഉറപ്പിച്ചത്. ഒടിയനുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ കാര്യങ്ങള്‍ കൃത്യമായി പങ്കുവെക്കാനായില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. അനുവദിച്ചതിലും അധികം സമയമെടുത്തുവെന്നും മറ്റാരെയെങ്കിലും വെച്ച് സിനിമയൊരുക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നായിരുന്നു എംടി വാസുദേവന്‍ നായര്‍ പറഞ്ഞത്. രണ്ടാമൂഴത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഭീമന്‍ മോഹന്‍ലാലായിരിക്കണം
രണ്ടാമൂഴമെന്ന സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ മോഹന്‍ലാലാണ് ഭീമനായി എത്തുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഫാന്‍ മേഡ് പോസ്റ്ററുകളും പ്രചരിച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പല പോസ്റ്ററുകളും വൈറലായി മാറിയത്. ഭീമനായി മോഹന്‍ലാല്‍ തന്നെ വേണമെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയുടെ ഭാവി എന്താകുമെന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും ആരാധകരുടെ ആവശ്യം ഇതാണ്.

ഭരതനും ഹരിഹരനും മനസ്സില്‍ കണ്ടത്
എംടി വാസദുദേവന്‍ നായര്‍ മാത്രമല്ല നേരത്തെ രണ്ടാമൂഴം സിനിമയാക്കാനായി ശ്രമിച്ചവരും ഭീമനെന്ന കഥാപാത്രമായി മനസ്സില്‍ കണ്ടിരുന്നതും മോഹന്‍ലാലിനെയായിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഭരതനും ഹരിഹരനുമൊക്കെ നേരത്തെ ഭീമനെ മുന്‍നിര്‍ത്തി സിനിമയൊരുക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അത് സാധ്യമായിരുന്നില്ല. ശ്രീകുമാര്‍ മേനോന്റെ കാര്യവും അതുപോലെയാവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

സംവിധായകന് മുന്നിലെ നിബന്ധന
രണ്ടാമൂഴമെന്ന സിനിമയുടെ തിരക്കഥ ശ്രീകുമാര്‍ മേനോന് നല്‍കുമ്പോള്‍ മൂന്ന് നിബന്ധനകളായിരുന്നു തിരക്കഥാകൃത്തായ എംടി വാസുദേവന്‍ നായര്‍ മുന്നോട്ട് വെച്ചത്. മൂന്ന് വര്‍ഷം മുന്‍പ് തന്നെ അദ്ദേഹം സിനിമയുടെ തിരക്കഥ അദ്ദേഹത്തിന് നല്‍കിയിരുന്നു. ഭീമനെന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത് മോഹന്‍ലാലാണ്, തിരക്കഥയില്‍ തിരുത്തലുകള്‍ പാടില്ല, ബ്രഹ്മാണ്ഡ ചിത്രമായിത്തന്നെ രണ്ടാമൂഴമെത്തണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടതത്രേ.

എം ടിയുടെ മനസ്സിലും മോഹന്‍ലാല്‍
രണ്ടാമൂഴമെന്ന നോവലിനെക്കുറിച്ച് അറിയാത്ത മലയാളികളില്ല. നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോഴും അത് തിരക്കഥയാക്കി മാറ്റുന്നതിനിടയിലും എംടി വാസുദേവന്‍ നായരുടെ മനസ്സില്‍ തെളിഞ്ഞുനിന്നത് മോഹന്‍ലാലിന്റെ മുഖമായിരുന്നു. നായകനായി അദ്ദേഹത്തെയല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തിരക്കഥയ്ക്കായി മറ്റാരെങ്കിലും തന്നെ സമീപിച്ചാല്‍ അതിന് സമ്മതിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മോഹന്‍ലാലില്‍ നിന്നും ഭീമന്‍ അകന്നുപോവുമെയന്ന കാര്യത്തില്‍ പ്രത്യേകിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് സിനിമാപ്രേമികളുടെ വിലയിരുത്തല്‍.

അന്തിമ തീരുമാനം കാത്ത് സിനിമാലോകം
രണ്ടാമൂഴത്തിന്റെ കാര്യത്തിലെ അന്തിമ തീരുമാനമെത്തക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ് സിനിമാലോകം. ആര് ഒരുക്കിയാലും വേണ്ടില്ല ബ്രഹ്മാണ്ഡ ചിത്രം സംഭവിക്കണമെന്നാണ് സിനിമാപ്രേമികള്‍ പ്രാര്‍ത്ഥിക്കുന്നത്. വരും ദിനങ്ങളില്‍ ഇതേക്കുറിച്ചുള്ള വ്യക്തമായ ചിത്രം തെളിയുമെന്നുള്ള വിശ്വാസത്തിലാണ് സിനിമാപ്രേമികള്‍.


Click it and Unblock the Notifications











