ഒടിയന്‍ ചിത്രീകരണത്തിനിടയില്‍ അസ്വാരസ്യം.. ആരാധകപ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവുമോ???
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രമായ വില്ലന് ശേഷം മോഹന്‍ലാല്‍ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ മെലിയുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഒടിയന്‍ ചിത്രീകരണത്തിനിടയില്‍ സംവിധായകനും നിര്‍മ്മാതാവും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി അനാവശ്യമായ ഇടപെടലുകള്‍ അദ്ദേഹം നടത്തുന്നത് സംവിധായകന് ഇഷ്ടപ്പെടുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളിലാണെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇതോടെ ആരാധകരാണ് അങ്കലാപ്പിലായത്. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. അതിനിടയിലാണ് ഇത്തരമൊരു വാര്‍ത്ത ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയിട്ടുള്ളത്.

ഒടിയന്‍ ചിത്രീകരണത്തിനിടയിലെ അസ്വാരസ്യം
സിനിമയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്ത് പോകരുതെന്ന തരത്തില്‍ സംവിധായകന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കഥയും സൂചനകളും സസ്‌പെന്‍സും അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതിന്‍രെ ഭാഗമായാണ് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്.

ക്ലൈമാക്‌സ് ചിത്രീകരണത്തില്‍ ഇടപെടുന്നു
സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയില്‍ മറ്റൊരു സംവിധായകന്‍ ഇടപെടുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. പിന്നീട് ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ചിത്രീകരണത്തിന് നേതൃത്വം നല്‍കുന്നതെന്നും വാര്‍ത്തകള്‍ വരികയായിരുന്നു.

നിര്‍മ്മാതാവിന്റെ ഇടപെടല്‍
ഒടിയന്റെ ചിത്രീകരണത്തിനിടയില്‍ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നത് സംവിധായകനെ വെട്ടിലാക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബോളിവുഡിലെ അണിയറപ്രവര്‍ത്തകരെ ഒപ്പം ചേര്‍ക്കാന്‍
ബോളിവുഡ് സിനിമയിലെ പ്രമുഖരെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാക്കാനുള്ള തീരുമാനത്തിലായിരുന്നു സംവിധായകന്‍. എന്നാല്‍ നിര്‍മ്മാതാവിനും മറ്റുള്ളവര്‍ക്കും ഇതില്‍ താല്‍പര്യമില്ലെന്ന തരത്തിലും പ്രചാരണങ്ങളുണ്ട്.

പുലിമുരുകന്‍ സംഘം മതി
നൂറുകോടി ചിത്രമായ പുലിമുരുകനിലെ അണിയറപ്രവര്‍ത്തകരെ ഒടിയനുമായി സഹകരിപ്പിക്കാനായിരുന്നു നിര്‍മ്മാതാവിന്റെ താല്‍പര്യം. ഇത് പ്രകാരമാണ് ക്യാമറാമാനും സ്റ്റണ്ട് മാസ്റ്ററും എത്തിയത്.

ചിത്രങ്ങള്‍ പുറത്തുവിട്ടത് അമ്പരപ്പെടുത്തി
ഒടിയന്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കരുതെന്ന തരത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി ചിലര്‍ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

സംവിധായകന്റെ നിര്‍ദേശത്തെ അവഗണിക്കുന്നു
സംവിധായകന്റെ നിര്‍ദേശം അവഗണിക്കുന്ന തരത്തിലുള്ള നീക്കത്തില്‍ അണിയറപ്രവര്‍ത്തകര്‍ ഞെട്ടിയിരുന്നു. കഥയും കഥാസാഹചര്യങ്ങളും പുറത്തു പോവാതിരിക്കാന്‍ വേണിടിയാണ് ചിത്രങ്ങള്‍ പുറത്തുവിടരുതെന്ന് പറയാന്‍ കാരണം.

സംയമനം പാലിക്കുന്നു
ഒടിയന്റെ അണിയറപ്രവര്‍ത്തകരില്‍ പ്രധാനികളിലൊരാള്‍ നടത്തിയ നീക്കത്തില്‍ അമര്‍ഷം ഉണ്ടെങ്കിലും ആത്മസംയമനം പാലിക്കുകയാണ് സംവിധായകന്‍. സംവിധായകന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

നിര്‍മ്മാതാവിന്റെ തീരുമാനം
ഒടിയന്റെ നിര്‍മ്മാതാവുമായാണ് കരാര്‍ ഒപ്പിട്ടിട്ടുള്ളത്. അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അദ്ദേഹമാണ് ബാധ്യസ്ഥന്‍.

അടുത്ത സുഹൃത്തുക്കളാണ്
ചിത്രം പങ്കുവെച്ച വ്യക്തിയും നിര്‍മ്മാതാവും അടുത്ത സുഹൃത്തുക്കളായതിനാല്‍ നടപടി സ്വീകരിക്കാന്‍ സാധ്യതയില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് സംവിധായകന്‍ മൗനം പാലിക്കുന്നതെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

സംവിധായകനും പങ്കുവെച്ചിരുന്നു
ഒടിയന്‍ ചിത്രീകരണത്തിനിടയില്‍ വാരാണസിയിലെ ചിത്രങ്ങള്‍ സംവിധായകന്‍ പങ്കുവെച്ചിരുന്നു. സമാനമായ രീതിയിലുള്ള കാര്യമാണ് ക്യാമറമാന്‍ ചെയ്തതെന്ന തരത്തിലും സംസാരമുണ്ട്.

പ്രേക്ഷകര്‍ക്ക് ആശങ്ക
മോഹന്‍ലാലിന്‍റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഒടിയന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്നതിനിടയില്‍ കേള്‍ക്കുന്ന വാര്‍ത്ത ആരാധകരെയും ആശങ്കയിലാക്കിയിട്ടുണ്ട്.

ഒടിവിദ്യ പ്രയോഗിക്കുന്നവന്‍
20 നൂറ്റാണ്ടിന്റെ പകുതി വരെ നിലനിന്നിരുന്നുവെന്ന വിശ്വസിക്കുന്ന പ്രധാന മിത്തുകളിലൊന്നാണ് ഒടിവിദ്യ. ഇത് പ്രയോഗിക്കുന്ന ആളെയാണ് ഒടിയനെന്ന് വിശേഷിപ്പിക്കുന്നത്. ശത്രുവിനെ അവരറിയാതെ തന്നെ വക വരുത്തുന്നതിന് വേണ്ടിയാണ് ഒടിവിദ്യ പ്രയോഗിച്ചു വരുന്നത്.

ശക്തമായ മാന്ത്രിക വിദ്യ
എതിരാളി ജനിച്ച വര്‍ഷം, ദിനം, ജന്‍മനക്ഷത്രം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി ഒടിവിദ്യയിലെ പ്രധാന മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് ഒരു ചുള്ളിക്കമ്പ് ഒടിച്ചാല്‍ എതിരാളിയുടെ നട്ടെല്ലു തകര്‍ന്ന് അയാള്‍ മരിക്കുമെന്നാണ് ഒടിവിദ്യ സൂചിപ്പിക്കുന്നത്. അത്ര ശക്തമായ മാന്ത്രിക വിദ്യയാണ് ഒടിയന്‍മാര്‍ പ്രയോഗിക്കുന്നത്.

രണ്ടാമൂഴത്തിന്‍റെ ഭാവി
രണ്ടാമൂഴത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതിന് പ്രധാന ഘടകമായി ഒടിയനും ഉണ്ടാവും. അവിശ്വസനീയമായ മിത്തിനെ എങ്ങനെ സിനിമയില്‍ അവതരിപ്പിക്കുമെന്നറിയാനായാണ് മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.


Click it and Unblock the Notifications