twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജെല്ലിക്കെട്ടില്‍ പ്രതികരിച്ച നിവിന്‍ പോളിക്കും പണി കിട്ടി, രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

    ചെന്നൈയിലെ പ്രക്ഷോഭം ആയുധ എഴുത്തിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും സംസ്‌കാരവും പാരമ്പര്യവും കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് നിവിന്‍ വ്യക്തമാക്കിയത്.

    By Nihara
    |

    തമിഴ് നാട്ടില്‍ ജെല്ലിക്കെട്ട് വിവാദം ആളിപ്പടരുന്നതിനിടയില്‍ വിഷയത്തെക്കുറിച്ച് പ്രതികരിച്ച നിവിന്‍ പോളിക്കും പണികിട്ടി. ചെന്നൈയിലെ പ്രക്ഷോഭം ആയുധ എഴുത്തിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും സംസ്‌കാരവും പാരമ്പര്യവും കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് നിവിന്‍ വ്യക്തമാക്കിയത്.

    മമ്മൂട്ടിയാണ് വിഷയത്തെക്കുറിച്ച് ആദ്യം പ്രതികരിച്ചത്. രാഷ്ട്രീയ ഇടപെടലുകളോ പിന്തുണയോ ഇല്ലാതെ ജാതി മത വംശത്തിന്റെ വ്യത്യാസം പോലും കണക്കിലെടുക്കാതെ ലക്ഷക്കണക്കിന് ആള്‍ക്കാരാണ് ഒരുമിച്ച് പ്രക്ഷോഭത്തിനിറങ്ങിയിട്ടുള്ളത്. തമിഴ് മക്കള്‍ നടത്തുന്ന പ്രക്ഷോഭം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണെന്നാണ് മമ്മൂട്ടി പറഞ്ഞത്. തമിഴകത്തെ താരങ്ങള്‍ ഒന്നടങ്കം ജെല്ലിക്കെട്ടിന് പിന്തുണയുമായി എത്തിയിരുന്നു.

    വിഷയത്തിലിടപെട്ട് നിവിന്‍ പോളിയും

    വിഷയവുമായി ബന്ധപ്പെട്ട് എഫ്ബി പോസ്റ്റ്

    ഒന്നിച്ചു നിന്നാല്‍ വിജയം സുനിശ്ചിതം. ഭിന്നിച്ചു നിന്നാല്‍ പരാജയമാവും ഫലം. ചെന്നൈ മറീനയില്‍ നടക്കുന്ന ദൃശ്യങ്ങള്‍ ആയ്തം എഴുത്തിനെയാണ് സൂചിപ്പിക്കുന്നത്. പ്രക്ഷോഭകാരികള്‍ കാത്തുസൂക്ഷിക്കുന്ന ഐക്യവും അച്ചടക്കവും കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നാണ് നിവിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

    എന്തുകൊണ്ട് കേരളത്തിലെ വിഷയങ്ങളില്‍ പ്രതികരിക്കുന്നില്ല

    കേരളത്തില്‍ എന്ത് സംഭവിച്ചാലും നോ പോബ്ലം എന്നാണോ??

    തമിഴ് നാട്ടില്‍ എന്തു പ്രശ്‌നം വന്നാലും പ്രതികരിക്കുന്ന താരങ്ങള്‍ കേരളത്തില്‍ ഒരു പ്രശ്‌നം വരുമ്പോള്‍ മൗനം പാലിക്കുന്നതെന്തുകൊണ്ടാണെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

    കമല്‍ വിഷയത്തില്‍പ്പോലും മിണ്ടിയില്ല

    ഇടയ്‌ക്കെങ്കിലും കമലിനെ ഓര്‍ക്കണം

    കമലിനെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ഒരു വാക്ക് പോലും മിണ്ടാത്ത ആളാണ്. ഇടയ്‌ക്കെങ്കിലും സംവിധായകന്‍ കമലിനെ ഓര്‍ക്കുന്നത് നല്ലതാണെന്നാണ് വിമര്‍ശകര്‍ താരത്തോട് പറയുന്നത്.

    നന്ദി പ്രകടിപ്പിക്കുകയാണോ??

    പ്രേമം വിജയിപ്പച്ചതിന്റെ നന്ദിയാണോ

    നിവിന്‍ പോളി നായകവേഷത്തിലെത്തിയ പ്രേമം കേരളത്തില്‍ മാത്രമല്ല തമിഴ് നാട്ടിലും സൂപ്പര്‍ ഹിറ്റായിരുന്നു. അതിന്റെ നന്ദി കാണിക്കുകയോണോ നിവിന്‍ പോളിയെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ ചോദിക്കുന്നത്.

    English summary
    Megastar Mammootty was the first from Malayalam film industry to voice support for the protests. Soon actors like Jayaram, Vineeth Sreenivasan, Aju Varghese and Nivin Pauly also supported the pro Jallikattu revolt. Apparently, the Mollywood stars support for the revolt in Tamil Nadu has not gone well with the netizens.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X