മാമാങ്കം ഹിന്ദിയില്‍ തരംഗമാവും! മറ്റ് തെന്നിന്ത്യന്‍ സിനിമകളെ മറികടന്നേക്കുമെന്ന് ഗൗരവ് ജെയ്ന്‍

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മമ്മൂക്കയുടെ കരിയറിലെ എറ്റവും വലിയ ചിത്രം ഡിസംബര്‍ 12നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ വമ്പന്‍ റിലീസായിട്ടാണ് എത്തുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളുമെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് നിര്‍മ്മിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിക്കൊപ്പം

മമ്മൂട്ടിക്കൊപ്പം വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മാമാങ്കത്തിന് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും വലിയ റിലീസ് തന്നെയാണ് പ്രതീക്ഷപ്പെടുന്നത്. മാമാങ്കം ഹിന്ദി പതിപ്പും മികച്ച വിജയം നേടുമെന്ന് സോഷ്യല്‍ മീഡിയ അനലിസ്റ്റ് ഗൗരവ് ജെയ്ന്‍ അഭിപ്രായപ്പെട്ടിരുന്നു. അടുത്തിടെ വന്‍ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കി ഹിന്ദി പതിപ്പുകള്‍ പുറത്തിറക്കിയ മറ്റ് തെന്നിന്ത്യന്‍ ചിത്രങ്ങളെക്കാള്‍ വലിയ വിജയം മാമാങ്കം സ്വന്തമാക്കാന്‍ മികച്ച സാധ്യത നിലനില്‍ക്കുന്നതായാണ് ഇദ്ദേഹം പറയുന്നത്.

മാമാങ്കത്തിന് ഉത്തരേന്ത്യന്‍

മാമാങ്കത്തിന് ഉത്തരേന്ത്യന്‍ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളുടെയും സിനിമയുടെ പ്രൊമോ വീഡിയോകള്‍ക്ക് ലഭിക്കുന്ന കാഴ്തക്കളുടെയും വിലയിരുത്തല്‍ നടത്തിയാണ് ഗൗരവ് ജെയ്ന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരില്‍ നിന്ന് പോസ്റ്റര്‍,ടീസര്‍,ട്രെയിലര്‍ എന്നിവയെക്കുറിച്ച് എനിക്ക് ലഭിക്കുന്ന അവലോകനങ്ങളെ അടിസ്ഥാനമാക്കി ബാഹുബലിയുടെ ജനപ്രീതി മറികടക്കാന്‍ മാമാങ്കത്തിന് വലിയ സാധ്യതകളുണ്ടെന്നാണ് ഗൗരവ് ജെയ്ന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അടുത്തിടെ ചിരഞ്ജീവിയുടെ

അടുത്തിടെ ചിരഞ്ജീവിയുടെതായി പുറത്തിറങ്ങിയ സൈര നരസിംഹ റെഡ്ഡി ഹിന്ദിയില്‍ പരാജയമായിരുന്നു. വലിയ പ്രതീക്ഷകളുമായി എത്തിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് കാഴ്ചക്കാര്‍ കുറവായിരുന്നു. എന്നാല്‍ മാമാങ്കത്തിന് ഹിന്ദി പ്രേക്ഷകരുടെ സ്വീകാര്യത ലഭിക്കുമെന്നാണ് ഗൗരവ് ജെയിന്‍ അഭിപ്രായപ്പെടുന്നത്. മമ്മൂട്ടി ഹിന്ദിയിലും പരിചിതനാണ് എന്നതും സ്വാഭാവിക സ്വഭാവമുളള ആക്ഷന്‍ രംഗങ്ങളും സെറ്റുകളും ചരിത്രത്തില്‍ ഊന്നുന്ന പ്രമേയവുമെല്ലാം പ്രേക്ഷകരില്‍ താല്‍പര്യം ഉണര്‍ത്തിയിട്ടുണ്ടെന്നുമാണ് ഗൗരവ് ജെയ്ന്‍ വിലയിരുത്തിയിരിക്കുന്നത്.

Recommended Video

The secret behind mammootty's lady look in mamangam | FilmiBeat Malayalam
അതേസമയം 50 കോടി ബഡ്ജറ്റിലാണ്

അതേസമയം 50 കോടി ബഡ്ജറ്റിലാണ് മമ്മൂട്ടിയുടെ മാമാങ്കം അണിയിച്ചൊരുക്കുന്നത്. എറെനാള്‍ മുന്‍പ് പ്രഖ്യാപിച്ച ചിത്രം വലിയ പ്രതിസന്ധികളെയെല്ലാം തരണം ചെയ്തുകൊണ്ടാണ് എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ അവലംബിത തിരക്കഥയിലാണ് സംവിധായകന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. എം ജയചന്ദ്രനാണ് ബ്രഹ്മാണ്ഡ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും അണിനിരക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X