അധോലാക സിനിമ എടുത്തയാള്‍ക്ക് വാക്‌സിന്‍ പേടിയോ, കെജിഎഫ് സംവിധായകനെ ട്രോളി സോഷ്യല്‍ മീഡിയ
കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ ഒന്നടങ്കം പ്രിയങ്കരനായ സംവിധായകനാണ് പ്രശാന്ത് നീല്‍. യഷ് നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. കന്നഡക്കാര്‍ക്കൊപ്പം മറ്റു ഭാഷക്കാരും സിനിമ ഏറ്റെടുത്തു. അതേസമയം കെജിഎഫിന്‌റെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ കോവിഡ് സാഹചര്യം കഴിഞ്ഞാല്‍ ഉടന്‍ തിയ്യേറ്ററുകളിലെത്തും.
ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം
കെജിഎഫ് 2വിന്റെ ആദ്യ ടീസര്‍ വലിയ തരംഗമാണുണ്ടാക്കിയത്. അതേസമയം കെജിഎഫ് 2വിന് പിന്നാലെ പ്രഭാസിനെ നായകനാക്കി സലാര്‍ എന്ന ചിത്രം ഒരുക്കുന്നതിന്‌റെ തയ്യാറെടുപ്പുകളിലാണ് സംവിധായകന്‍. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് സലാറും അണിയറയില്‍ ഒരുങ്ങുന്നത്. ഇതിനിടെ കോവിഡ് വാക്‌സിന്‍ എടുത്ത വിവരം സംവിധായകന്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

സംവിധായകന്റെ ചിത്രത്തിന് പിന്നാലെ നിരവധി പേരാണ് ട്രോളുകളുമായി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തില്‍ തലയില്‍ കൈവെച്ച് കണ്ണടച്ചിരുന്നാണ് പ്രശാന്ത് സീല്‍ വാക്‌സിന്‍ സ്വീകരിക്കുന്നത്. എല്ലാവരും വാക്‌സിന്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും കുറിച്ചാണ് കെജിഎഫ് സംവിധായകന്‍ ഈ ചിത്രം പോസ്റ്റ് ചെയ്തത്.

ഇതിന് പിന്നാലെ രസകരമായ കമന്റുകളാണ് വന്നത്. അധോലോക സിനിമ എടുത്തയാള്‍ക്ക് ഇത്ര പേടിയോ എന്ന് ചോദിച്ചാണ് ചിലര്‍ എത്തിയിരിക്കുന്നത്. കാര്യം മോണ്‍സ്റ്റര്‍ റോക്കി ഭായിയെ സൃഷ്ടിച്ച മുതല്‍ ആണെങ്കിലും വാക്‌സിന്‍ എടുക്കാന്‍ പേടിയാ എന്നാണ് മറ്റൊരാള്‍ പ്രശാന്ത് നീലിനെ ട്രോളി കുറിച്ചത്. കെജിഎഫ് സംവിധായകന്‍ പങ്കുവെച്ച ചിത്രം ഇപ്പോള്‍ വാര്‍ത്തകളില്‍ ഒന്നടങ്കം നിറഞ്ഞിരിക്കുകയാണ്.

അതേസമയം 2018ലായിരുന്നു കെജിഎഫിന്‌റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. കോളാര്‍ ഗോള്‍ഡ് ഫാക്ടറിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തിന് വലിയ വരവേല്‍പ്പാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. യഷ് എന്ന താരത്തിന് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം നല്‍കിയ സിനിമ കൂടിയായിരുന്നു കെജിഎഫ്. ശ്രീനിധി ഷെട്ടി നായികയായി എത്തിയ സിനിമയില്‍ ആനന്ത് നാഗ്, രാമചന്ദ്ര രാജു, അച്യൂത് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.

രവി ബസ്രൂര്‍ ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവുമെല്ലാം കെജിഎഫിന്‌റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഉഗ്രം എന്ന ചിത്രത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ കൂടിയായിരുന്നു കെജിഎഫ്. യഷിന് പുറമെ സംവിധായകനും ഈ ചിത്രം കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കി.
Recommended Video

ആദ്യം ഭാഗം പോലെ കെജിഎഫ് രണ്ടാം ഭാഗവും വലിയ വിജയമാവുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. ഇത്തവണയും അഞ്ച് ഭാഷകളില്‍ സിനിമ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. കെജിഎഫ് 2 ഒടിടിയില്‍ എത്തില്ലെന്നും തിയ്യേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ മുന്‍പ് അറിയിച്ചിരുന്നു.


Click it and Unblock the Notifications











