»   » ദേ അതും അറം പറ്റി, സിനിമാ ഷൂട്ടിങിനിടെ ദിലീപിനോട് വിദേശിയായ തടവുകാരന്‍ പറഞ്ഞത്

ദേ അതും അറം പറ്റി, സിനിമാ ഷൂട്ടിങിനിടെ ദിലീപിനോട് വിദേശിയായ തടവുകാരന്‍ പറഞ്ഞത്

By: Sanviya
Subscribe to Filmibeat Malayalam

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നടന്‍ ദിലീപുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന കഥകള്‍ ഒത്തിരിയാണ്. ഇതൊന്നുമല്ലാതെ നടന്‍ ദിലീപിന്റെ സിനിമ സ്വന്തം ജീവിതത്തില്‍ ഫലിച്ചതായും പറച്ചിലുണ്ട്. നേരത്തെ പുറത്തിറങ്ങിയ ദിലീപിന്റെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രം അറം പറ്റിയ പോയതാണെന്ന് ചിലര്‍ പറഞ്ഞ് പരത്തി.

കാവ്യയോടും അമ്മയോടും മീനാക്ഷിയോടും ജയിലിലേക്ക് വരരുത് എന്ന് നിര്‍ദ്ദേശിച്ചത് ദിലീപ്,ഇപ്പോഴത്തെ അവസ്ഥ

ഇപ്പോഴിതാ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഉണ്ടായ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഷൂട്ടിങിന് വേണ്ടി ജയിലില്‍ എത്തിയ ദിലീപിനോട് വിദേശിയായ ഒരു തടവുക്കാരന്‍ പറഞ്ഞതാണത്. ഹലോ മിസ്റ്റര്‍ ദിലീപ് നമുക്ക് വീണ്ടും കാണണം. അന്ന് ആ വിദേശി കൈ കൊടുത്ത് പിരിയുമ്പോള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. പിന്നീട് സംഭവിച്ചതോ..

സിനിമാ ഷൂട്ടിങിന് ശേഷം

വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് ജയിലില്‍ എത്തിയപ്പോഴാണ് ദിലീപ് വിദേശിയായ തടവുകാരനോട് സംസാരിക്കുന്നത്. ഷൂട്ടിങ് കഴിഞ്ഞ് പോകുമ്പോള്‍ ഹലോ മിസ്റ്റര്‍ ദിലീപ് നമുക്ക് വീണ്ടും കാണണം എന്ന് പറഞ്ഞാണത്രേ.

ഇക്കാര്യം പറഞ്ഞത്

ഷൂട്ടിങിന് ശേഷം ദിലീപ് തന്നെയാണ് ഈ സംഭവം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ പറഞ്ഞത്. ഇപ്പോള്‍ ജനപ്രിയ താരം അറസ്റ്റിലായതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞ് പരത്തുന്നതും അത് തന്നെയാണ്. വിദേശിയായ തടവുക്കാരന്റെ വാക്കുകള്‍ അറം പറ്റിയെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.

ചിരിച്ച് തള്ളിയത്

വിദേശിയുടെ വാക്കുകള്‍ കേട്ട് ചിരിച്ച് തള്ളുകയായിരുന്നു ദിലീപ്. എന്നാലിപ്പോള്‍ വീട്ടുകാരും നാട്ടുകാരും ആരാധകര്‍ പോലും പ്രതീക്ഷിക്കാത്ത സംഭവമാണ് നടന്നത്.

സിനിമ പുറത്തിറങ്ങിയത്

സുന്ദര്‍ദാസ് സംവിധാനം ചെയ്ത വെല്‍കം ടു സെന്‍ട്രല്‍ സെപ്തംബര്‍ പത്തിനാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. വേദികയാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചത്.

വിഐപി പരിഗണന

ദിലീപിന് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുവെന്ന് പറഞ്ഞ് വാര്‍ത്ത വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് എഡിജിപി ശ്രീലേഖ നടത്തിയ സന്ദര്‍ശനത്തില്‍ ഞെട്ടിക്കുന്ന കാഴ്ചയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഞെട്ടിക്കുന്ന കാഴ്ച

സാധരണ തടവുകാര്‍ക്ക് മാത്രം ലഭിക്കുന്ന പരിഗണ മാത്രമാണത്രേ ദിലീപിന് അവിടെ ലഭിക്കുന്നത്. എഡിജിപി ശ്രീലേഖ അവിടെ എത്തിയ സമയത്ത് സെല്ലിനുള്ളില്‍ പായ വിരിച്ച് കിടക്കുന്ന കാഴ്ചയാണ് കണ്ടത്.

English summary
Social media responds about actor Dileep arrest
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam