മോഹന്‍ലാലിനെ വെറുതെ വിട്ടാല്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കും! ശ്രീകുമാര്‍ മേനോനോട് ആരാധകര്‍! കാണൂ!

Recommended Video

ശ്രീകുമാര്‍ മേനോനോട് ആരാധകര്‍ | filmibeat Malayalam

പരസ്യ ചിത്രങ്ങളിലൂടെ സുപരിചിതനായ വിഎ ശ്രീകുമാര്‍ മേനോന്‍ ഒടിയനിലൂടെയാണ് സിനിമയില്‍ പ്രവേശിച്ചത്.പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഒടിയന്‍. ഒടിയന്‍ മാണിക്കനായുള്ള മോഹന്‍ലാലിന്റെ ഭാവപ്പകര്‍ച്ചയില്‍ പ്രേക്ഷകര്‍ സന്തോഷിച്ചിരുന്നു. ഏതൊരു കഥാപാത്രത്തേയും അനയാസേന തന്നിലേക്ക ആവാഹിക്കുന്ന താരം മാണിക്കനേയും അങ്ങേയറ്റം മനോഹരമാക്കിയാണ് അവതരിപ്പിച്ചത്. സിനിമയുടെ പോസ്റ്ററുകളും ടീസറും ഗാനങ്ങളുമൊക്കെ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രമെത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

സംവിധായകന്റെ വാക്കുകളാണ് അമിത പ്രതീക്ഷയിലേക്ക് നയിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞത് പോലെ തന്നെയായിരുന്നു സിനിമയെന്നുമായിരുന്നു ആരാധകര്‍ അഭിപ്രായപ്പെട്ടത്. സിനിമയുടെ റിലീസിന് ശേഷം സംവിധായകനെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. മാര്‍ക്കറ്റിംഗിനായി സ്വീകരിച്ച പ്രമോഷന്‍ തന്ത്രമാണ് സിനിമയ്ക്ക് തിരിച്ചടിയായത്. ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാര്‍ച്ച് 28നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൂസിഫര്‍ പോസ്റ്ററും വിശേഷങ്ങളുമൊക്കെ അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് കോമ്രഡിനായി മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ഒരുമിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. അത് ഒടിയന് മുന്‍പ് ആലോചിച്ച പ്രൊജക്ടായിരുന്നുവെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കാര്യങ്ങള്‍ ശരിയല്ലെന്നും വ്യക്തമാക്കിയായിരുന്നു അദ്ദേഹമെത്തിയത്. ഈ സംഭവത്തിനിടയിലാണ് സംവിധായകനെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകരെത്തിയത്.

 ദ കോമ്രേഡ്

ദ കോമ്രേഡ്

സഖാവായി മോഹന്‍ലാല്‍ എത്തുമെന്നും വിഎ ശ്രീകുമാര്‍ മേനോനാണ് സിനിമയൊരുക്കുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. മോഹന്‍ലാലിന്റെ ക്യാരക്ടര്‍ സ്‌കെച്ചും പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായി മാറിയതിന് പിന്നാലെയായാണ് റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യതയെക്കുറിച്ച് ആരാധകര്‍ അന്വേഷിച്ചത്.

സംവിധായകന്റെ വിശദീകരണം

സംവിധായകന്റെ വിശദീകരണം

സംവിധായകനെന്ന നിലയില്‍ പല പ്രൊജക്റ്റുകളെക്കുറിച്ചും ആലോചിക്കാറുണ്ടെന്നും ചിലത് നടക്കും , ചിലത് വേണ്ടെന്ന് വെക്കുമെന്നും അത്തരത്തില്‍ നേരത്തെ ആലോചിച്ച ഒരു പ്രൊജക്ടായിരുന്നു കോമ്രേഡ്. ഒടിയനും മുന്‍പേ ആലോചിച്ച പ്രൊജക്ടായിരുന്നു ഇത്. അതിന്റെ ഭാഗമായി വരച്ച് നോക്കിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ആരാണ് അത് പുറത്തുവിട്ടതെന്നതിനെക്കുറിച്ച് അറിയില്ലെന്നും. ഈ വാര്‍ത്ത ശരിയല്ലെന്നും മോഹന്‍ലാല്‍ അറിയാത്ത കാര്യമാണിതെന്നും ഇത് പ്രചരിപ്പിക്കരുതെന്നും അഭ്യര്‍ത്ഥിച്ചാണ് സംവിധായകനെത്തിയത്.

ലാലേട്ടനും അറിയില്ല

ലാലേട്ടനും അറിയില്ല

മോഹന്‍ലാലിന് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് അറിയില്ലെന്നും സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പോസ്റ്ററുകള്‍ തരംഗമായി മാറിയതിന് പിന്നാലെയായാണ് സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റുമായെത്തിയത്. സ്റ്റീഫന്‍ നെടുമ്പള്ളിയായുള്ള മോഹന്‍ലാലിന്റെ വരവിനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു ഇക്കാര്യം പ്രചരിച്ചത്.

മോഹന്‍ലാലിനെ വെച്ച് പടം ചെയ്യരുതേ

മോഹന്‍ലാലിനെ വെച്ച് പടം ചെയ്യരുതേ

മോഹന്‍ലാലിന് വെച്ച് ഇനി പടം ചെയ്യരുതെന്നും അദ്ദേഹത്തെ വെറുതെ വിട്ടാല്‍ നിങ്ങളെ ദൈവം അനുഗ്രഹിക്കുമെന്നുമായിരുന്നു ഒരാളുടെ കമന്റ്. നിരവധി പേരാണ് സംവിധായകന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. വിമര്‍ശനം മാത്രമല്ല അദ്ദേഹത്തെ അനുകൂലിക്കുന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. ഇത്തരത്തിലുള്ള കുപ്രചാരണങ്ങളില്‍ വിശദീകരണവുമായെത്തിയത് നന്നായെന്നായിരുന്നു ഒരാളുടെ കമന്റ്.

ഒടിയന് മുന്‍പ് ചെയ്തത് നന്നായി

ഒടിയന് മുന്‍പ് ചെയ്തത് നന്നായി

ഒടിയന് മുന്‍പുണ്ടാക്കിയ പോസ്റ്ററാണ് ഇതെന്ന് നേരത്തെ തന്നെ മനസ്സിലായിരുന്നുവെന്നും ആ സിനിമയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നുമായിരുന്നു മറ്റൊരാള്‍ കുറിച്ചത്. കുറിപ്പില്‍ എത്തിക്‌സിനെക്കുറിച്ച് പറഞ്ഞത് കണ്ടു നിങ്ങള്‍ക്ക് ഇത്തരത്തില്‍ വല്ല എത്തിക്‌സുമുണ്ടോയെന്നായിരുന്നു വേറൊരാള്‍ ചോദിച്ചത്.

തികച്ചും സാങ്കല്‍പ്പികമെന്ന് കേട്ടാല്‍

തികച്ചും സാങ്കല്‍പ്പികമെന്ന് കേട്ടാല്‍

ഒടിയന് ശേഷം രണ്ടാമൂഴത്തിനായി വീണ്ടും മോഹന്‍ലാലിനൊപ്പം ഒരുമിക്കുന്നതായി കേട്ടിരുന്നു. തിരക്കഥയുടെ അവകാശത്തെച്ചൊല്ലിയുള്ള വിഷയം കോടതിയുടെ പരിഗണനയിലാണ്. തിരക്കഥ തിരികെ ലഭ്യമാക്കണമെന്നും അദ്ദേഹം നല്‍കിയ തുക തിരികെ നല്‍കാന്‍ തയ്യാരാണെന്നും വ്യക്തമാക്കി എംടി വാസുദേവന്‍ നായര്‍ രംഗത്തെത്തിയിരുന്നു. ശ്രീകുമാര്‍ മേനോന്റെ രണ്ടാമൂഴം തികച്ചും സാങ്കല്‍പ്പികമെന്ന് കേള്‍ക്കാനായാണ് താന്‍ കാത്തിരിക്കുന്നതെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

പോസ്റ്റ് കാണാം

വിഎ ശ്രീകുമാര്‍ മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X