മമ്മൂട്ടിയും മോഹന്‍ലാലുമാവാനല്ല പൃഥ്വി വന്നത്! അച്ഛന്‍റെ ലക്ഷ്യം പൂര്‍ത്തിയാക്കിയ മകനാണ്! കാണൂ!
ഏറ്റെടുക്കുന്ന സിനിമകളിലായാലും മറ്റ് വിഷയങ്ങളിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് പൃഥ്വിരാജ് മുന്നേറുന്നത്. അഭിനേതാവിന് പുറമെ സംവിധായകന്റെ കുപ്പായവും കൂടി അണിഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്. ഗംഭീരമെന്നായിരുന്നു എല്ലാവരും ഒരേ പോലെ പറഞ്ഞത്. അടുത്ത മോഹന്‍ലാലോ മമ്മൂട്ടിയോ ആവാനല്ല പൃഥ്വി വന്നതെന്നും പൃഥ്വിരാജായിത്തന്നെ നിലനില്‍ക്കാനാണ് അദ്ദേഹത്തിന്റെ ശ്രമവുമെന്നാണ് ആരാധകര്‍ പറഞ്ഞത്. ക്ഷണനേരം കൊണ്ടായിരുന്നു ട്രെയിലര്‍ തരംഗമായി മാറിയത്.
തിരക്കിട്ട അഭിനയ ജീവിതത്തിനിടയില്‍ സിനിമ പൂര്‍ത്തിയാക്കിയതിന് പൃഥ്വിരാജിനെ അഭിനന്ദിച്ച് മോഹന്‍ലാലും എത്തിയിരുന്നു. സിനിമയ്ക്ക് പിന്നിലെ പ്രയത്‌നങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിരുന്നു. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമ തന്നെയായിരിക്കും ലൂസിഫറെന്നും ആരും നിരാശപ്പെടേണ്ടി വരില്ലെന്നും താരം പറഞ്ഞിരുന്നു. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിവേക് ഒബ്‌റോയിയാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. സിനിമയുടെ ട്രെയിലര്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു.

സെവന്‍ത് ഡേ സിനിമ കണ്ടിരുന്നുവെന്നും അതിന്‍റെ മേക്കിങ്ങില്‍ പൃഥ്വിരാജിന്‍റെ പങ്കിനെക്കുറിച്ച് മനസ്സിലാക്കിയിരുന്നുവെന്നും അന്നത് രഹസ്യമായിരുന്നുവെന്നുമാണ് ഒരാള്‍ കുറിച്ചത്. സിനിമയിലെത്തി 16 വര്‍ഷം പിന്നിടുന്നതിനിടയിലാണ് ഇക്കാര്യം മനസ്സിലായത്. അഭിനയം മാത്രമല്ല അദ്ദേഹത്തിന്‍റെ ഉദ്ദേശമെന്ന്. വര്‍ഷങ്ങള്‍ ഒാരോന്നായി കഴിയുന്നതിനിടയിലും സിനിമയുടെ സമസ്ത മേഖലയും പഠിക്കുകയായിരുന്നു താരമെന്ന് ഈ ട്രെയിലര്‍ തെളിയിച്ചുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications