മീര നന്ദന്റെ ചെക്കനെ കണ്ടാൽ എന്തോ കുഴപ്പമുണ്ടെന്ന് തോന്നും! ബോഡി ഷെയിമിങ്ങിന്റെ എക്‌സ്ട്രീം വേര്‍ഷൻ; കുറിപ്പ്

മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടി മീര നന്ദന്‍ വിവാഹിതയായിരിക്കുകയാണ്. ദിവസങ്ങളോളം നീണ്ടു നിന്ന ചടങ്ങുകള്‍ക്കൊടുവിലാണ് മീര വിവാഹിതയാവുന്നത്. മലയാള സിനിമാലോകത്ത് നിന്ന് പ്രമുഖരടക്കം നടിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ അപ്പോഴും നടിയെയും ഭര്‍ത്താവിനെയും പരിഹസിച്ച് കൊണ്ടാണ് ചിലരുടെ കമന്റുകള്‍.

താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചത് മുതല്‍ മീര നന്ദന്‍ വിര്‍ശിക്കപ്പെടാന്‍ തുടങ്ങിയിരുന്നു. അതിന് പ്രധാന കാരണം നടി വിവാഹം കഴിക്കാന്‍ പോകുന്ന ആളായിരുന്നു. യുകെയില്‍ താമസിക്കുന്ന ശ്രീജുവിന്റെ രൂപത്തിന് എന്തോ പ്രശ്‌നമുണ്ടെന്നാണ് ചിലരുടെ അഭിപ്രായം. ഇക്കാര്യം പറഞ്ഞ് അദ്ദേഹത്തിനെതിരെ വ്യാപകമായ സൈബര്‍ ബുള്ളിയിങ്ങും നടന്നു.

meera-nandan

ഇതിനെതിരെ നടി രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും മീര വിവാഹിതയായതിന് പിന്നാലെ ഭര്‍ത്താവിനെ കുറിച്ചുള്ള കമന്റുകളാണ് കൂടുതലായും വരുന്നത്. ഇങ്ങനെ ഒരാളെ വിവാഹം കഴിക്കാന്‍ നടിയ്ക്ക് എങ്ങനെ സാധിച്ചുവെന്നും പണത്തിന് പുറകേ പോയാല്‍ ഇങ്ങനെയിരിക്കുമെന്നും തുടങ്ങി അനാവശ്യ മെസേജുകളാണ് മീരയ്ക്കും ശ്രീജുവിനും ലഭിച്ചത്.

എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ കേസ് കൊടുക്കണമെന്നാണ് സോഷ്യല്‍ മീഡിയയിലെ മറ്റൊരു വിഭാഗം ആളുകളും പറയുന്നത്. മനുഷ്യന്റെ നിറവും വര്‍ഗ്ഗവും വര്‍ണ്ണവും വേഷവും പറഞ്ഞ് ഇകഴ്ത്തി കാണിക്കുന്നതിനെ കുറിച്ച് വൈറലാവുകയാണ് ഒരു എഴുത്ത്.

'സിനിമാ നടി മീരാ നന്ദന്റെ ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ടെന്ന് തോന്നും, എന്താ അയാളുടെ മൂക്ക് ഇങ്ങനെ, തുടങ്ങി ബോഡി ഷെയ്മിങിന്റെ എക്‌സ്ട്രീം വേര്‍ഷനാണ് വിദ്യാസമ്പന്നരായ മലയാളി നിയന്ത്രിക്കുന്ന സോഷ്യല്‍ മീഡിയയില്‍ നടന്നു കൊണ്ടിരിക്കുന്നത്.

മനുഷ്യന്റെ നിറവും വര്‍ഗ്ഗവും വര്‍ണ്ണവും വേഷവും പറഞ്ഞ് ഇകഴ്ത്തി കാണിക്കുന്നത് കൊലപാതകത്തിനോളം പോന്നൊരു ക്രൈമാണെന്ന് ഈ കൂട്ടത്തിന് അറിയാഞ്ഞിട്ടൊന്നുമല്ല. അന്യന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ചു കയറി ഏറ്റവും മോശം വൃത്തികേട് പറയുന്നത് ഇത്തരക്കാരുടെ ഹോബിയാണ്.

meera-nandan

പ്രിയപ്പെട്ട മീര നിങ്ങള്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഒരാളെങ്കില്‍ ഒരാള്‍ ഈ വംശവെറിയുടെ പേരില്‍ പോലീസ് സ്റ്റേഷന്‍ കയറട്ടെ...' എന്നാണ് ഒരാള്‍ നടി മീര നന്ദന് പിന്തുണ അറിയിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എഴുതിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് ഈ പോസ്റ്റ് വൈറലായി മാറിയത്.

വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചത് പ്രകാരമാണ് മീര നന്ദനും ശ്രീജുവും വിവാഹിതരാവുന്നത്. മാട്രിമോണി സൈറ്റ് വഴിയാണ് താരങ്ങള്‍ പരിചയപ്പെടുന്നത്. ശ്രീജു മലയാളിയാണെങ്കിലും യുകെ യില്‍ സെറ്റില്‍ഡാണ്. മീര നന്ദന്‍ ദുബായിലും ജോലി ചെയ്യുകയാണ്. വിവാഹശേഷം രണ്ടാളും രണ്ടിടങ്ങളിലേക്ക് പോകുമെന്നും ലീവ് ഇല്ലെന്നും നടി പറഞ്ഞിരുന്നു.

വിവാഹത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു നടി. ഹണിമൂണ്‍ പ്ലാന്‍ ചെയ്‌തോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ലീവ് കുറവാണെന്നും ഉടനെ ജോലിയിലേക്ക് തിരികെ പ്രവേശിക്കുമെന്നും മീര വ്യക്തമാക്കിയത്.

ലാല്‍ ജോസ് ചിത്രം മുല്ല എന്ന സിനിമയിലൂടെ നായികയായിട്ടാണ് മീര നന്ദന്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ദിലീപിന്റെ നായിക വേഷമായിരുന്നു. പിന്നാലെ വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ എന്ന സിനിമയിലൂടെ തെലുങ്കിലേക്കും നടി പോയി.

എന്നാലിപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് നടി. നിലവില്‍ ദുബൈയിലുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയായി വര്‍ക്ക് ചെയ്യുകയാണ് നടി.

More from Filmibeat

Read more about: meera nandan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X