സോഷ്യല്‍ മീഡിയ വേട്ടയാടുന്നെന്ന് ഉര്‍വശി
കൊച്ചി: അടുത്തിടെ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ഒരു വിഷയം നടി ഉര്‍വശിയുടെ മദ്യപാനമായിരുന്നു. മികച്ച നടിയായിരിക്കുമ്പോഴും വിവാഹ മോചനവും മദ്യപാനവുമൊക്കെയായി ഉര്‍വശി മാധ്യമങ്ങള്‍ക്ക് എന്നും വാര്‍ത്തയായിരുന്നു. നിയമസഭ മന്ദിരത്തില്‍ നടന്ന ഒരു പരിപാടിക്കിടെ മദ്യപിച്ചെത്തിയ ഉര്‍വശി പരിപാടി അലങ്കോലമാക്കിയത് സോഷ്യല്‍ മീഡിയ ശരിക്കും ആഘോഷിക്കുകതന്നെ ചെയ്തു.
എന്നാല്‍, സോഷ്യല്‍ മീഡിയ തന്നെ വളരെക്കാലമായി വേട്ടയാടുകയാണെന്ന് ഉര്‍വശി ഒരു അഭിമുഖത്തില്‍ ആരോപിക്കുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതിനാണ് ഇത്തരം മീഡിയകളുടെ പ്രധാന ശ്രദ്ധ. നടന്‍ ജിഷ്ണുവിനോട് കാട്ടിയതുമായി താരതമ്യം ചെയ്യുമ്പോള്‍ എന്റെ നേര്‍ക്കുള്ളത് ഒന്നുമല്ല. ആശുപത്രിയില്‍ കിടക്കുന്ന ജിഷ്ണുവിന്റെ ഫോട്ടോവരെ സോഷ്യല്‍ മീഡിയയിലിട്ട് ആനന്ദം കണ്ടെത്തിയവരാണ് ചിലരെന്ന് ഉര്‍വശി കുറ്റപ്പെടുത്തി.

നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ പങ്കെടുത്ത പരിപാടിയിലാണ് ഉര്‍വശി മദ്യപിച്ചെത്തിയത്. സംസാരിക്കാന്‍ പോലും പറ്റാത്ത താരത്തെ ഒടുവില്‍ സംഘാടര്‍ കാറില്‍ കയറ്റിവിടുകയായിരുന്നു. താരം മദ്യപിച്ചെത്തിയതിനാല്‍ സ്പീക്കര്‍ പരിപാടിയില്‍ നിന്നും ഉടന്‍ സ്ഥലം വിട്ടിരുന്നു. ഉര്‍വശി ഇത് ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പുതിയ ചിത്രമായ ഉത്തമ വില്ലനില്‍ കമല്‍ ഹാസനൊപ്പം ഏറെ ആസ്വദിച്ചാണ് വേഷം ചെയ്തതെന്ന് ഉര്‍വശി പറഞ്ഞു. മലയാളത്തില്‍ ഒരേ തരത്തിലുള്ള കഥകളും കഥാാപാത്രങ്ങളുമൊക്കെയാണ്, വ്യത്യസ്തയില്ല. സൂപ്പര്‍ സ്റ്റാറുകള്‍ക്കുപോലും കഴിവുകള്‍ തെളിയിക്കാന്‍ വേണ്ടവിധമുള്ള കഥകള്‍ മലയാളത്തിലില്ലെന്ന് ഉര്‍വശി പരിതപിക്കുന്നു.


Click it and Unblock the Notifications











