twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി പഴശ്ശിരാജയായാലും കുഞ്ഞാലി മരയ്ക്കാരായാലും നിര്‍മ്മാതാവിന്‍റെ അവസ്ഥ ഇത് തന്നെ.. ഏത്?

    By Nimisha
    |

    Recommended Video

    മമ്മൂട്ടി ആരുമാകട്ടെ, പണി നിർമാതാവിന്! | filmibeat Malayalam

    ഒന്നിന് പിറകെ ഒന്നായി ചിത്രങ്ങള്‍ പ്രഖ്യാപിച്ച് നീങ്ങുകയാണ് മമ്മൂട്ടി. നിരവധി ചിത്രങ്ങളാണ് അടുത്തിടെയായി പ്രഖ്യാപിച്ചത്. സിനിമയിലെ തുടക്കക്കാര്‍ പോലും ഇത്തരത്തില്‍ നിറയെ സിനിമകള്‍ ഒരേ സമയം സ്വീകരിക്കില്ല. മെഗാസ്റ്റാറിന് എന്ത് പറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

    ദിലീപിനെതിരെയുള്ള നീക്കങ്ങള്‍ വിലപ്പോവില്ല.. സമ്മര്‍ദ്ദങ്ങളൊന്നും ഫലിച്ചില്ല! തെളിവ് ഇതാ!ദിലീപിനെതിരെയുള്ള നീക്കങ്ങള്‍ വിലപ്പോവില്ല.. സമ്മര്‍ദ്ദങ്ങളൊന്നും ഫലിച്ചില്ല! തെളിവ് ഇതാ!

    ഭാവനയോട് നവീന്‍ അങ്ങനെ ചെയ്യില്ല.. ശത്രുക്കളുടെ പാര ഏറ്റില്ല.. എല്ലാം ശുഭമായി നടക്കും!ഭാവനയോട് നവീന്‍ അങ്ങനെ ചെയ്യില്ല.. ശത്രുക്കളുടെ പാര ഏറ്റില്ല.. എല്ലാം ശുഭമായി നടക്കും!

    13ാമത്തെ വയസ്സില്‍ 47 കാരനെ വിവാഹം ചെയ്തു.. മലയാള സിനിമയിലെ സീനിയര്‍ താരത്തിന്‍റെ വെളിപ്പെടുത്തല്‍!13ാമത്തെ വയസ്സില്‍ 47 കാരനെ വിവാഹം ചെയ്തു.. മലയാള സിനിമയിലെ സീനിയര്‍ താരത്തിന്‍റെ വെളിപ്പെടുത്തല്‍!

    ഇന്ത്യന്‍ സിനിമയിലെ തന്നെ അഭിമാനമായി മാറിയ മമ്മൂട്ടിയുടെ ഇപ്പോഴത്തെ പോക്കില്‍ ആരാധകരും അതൃപ്തരാണ്. സെലക്ടീവായി മുന്നേറണ്ട സമയത്ത് കാണുന്ന ചിത്രങ്ങളെല്ലാം ഏറ്റെടുത്ത് ബോക്‌സോഫീസില്‍ തകര്‍ന്ന് വീഴിന്ന കാഴ്ചയാണ് സമീപകാലത്ത് കാണുന്നത്.

    കാണുന്ന ചിത്രങ്ങളെല്ലാം ഏറ്റെടുക്കുന്നു

    കാണുന്ന ചിത്രങ്ങളെല്ലാം ഏറ്റെടുക്കുന്നു

    നവാഗതരുടേത് അടക്കം തനിക്ക് മുന്നിലെത്തുന്ന ചിത്രങ്ങളെല്ലാം സ്വീകരിക്കുകയാണ് മമ്മൂട്ടി. പറ്റാവുന്ന വേഷമാണോ, ആരാധകരെ തൃപ്തിപ്പെടുത്തുമോ, ബോക്‌സോഫീസില്‍ കുതിക്കുമോ, തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും താരം ഇത്തിരി പോലും ബോധവാനല്ലെന്ന് തോന്നുന്ന തരത്തിലുള്ള പോക്കാണ് ഇപ്പോള്‍.

    നിര്‍മ്മാതാക്കള്‍ക്ക് ആശങ്ക

    നിര്‍മ്മാതാക്കള്‍ക്ക് ആശങ്ക

    മമ്മൂട്ടിയുടെ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന പല നിര്‍മ്മാതാക്കള്‍ക്കും സിനിമയുടെ വിജയസാധ്യതയെക്കുറിച്ച് ആശങ്കകളുണ്ട്. അടുത്തിടെ ഒരു സിനിമയുടെ പാതി ചിത്രീകരണം നിര്‍ത്തി വെക്കേണ്ടി വന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.

    സാമ്പത്തിക വിജയം നേടുന്നില്ല

    സാമ്പത്തിക വിജയം നേടുന്നില്ല

    സാമ്പത്തിക വിജയം നേടുന്ന കാര്യത്തില്‍ മമ്മൂട്ടി ചിത്രങ്ങള്‍ ഒത്തിരി പുറകിലാണ്. പ്രതീക്ഷകളോടെ എത്തിയ പല ചിത്രങ്ങളും വിചാരിച്ചത്ര സാമ്പത്തിക ലാഭം നേടാതെ പോയത് നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

    പുതിയ ചിത്രങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടേയിരിക്കുന്നു

    പുതിയ ചിത്രങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടേയിരിക്കുന്നു

    ഒന്നിന് പുറകെ ഒന്നായി ചിത്രങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടേയിരിക്കുകയാണ്. ഏറ്റെടുത്ത സിനിമ ചെയ്യുന്നതിനിടയില്‍ പുതിയ ചിത്രങ്ങള്‍ താരങ്ങള്‍ സ്വീകരിക്കുന്നത് സ്വാഭാവികമാണ്. നിലവില്‍ പൂര്‍ത്തിയാകുന്നതടക്കം നിരവധി ചിത്രങ്ങളാണ് താരം ഏറ്റെടുത്തിട്ടുള്ളത്.

    നവാഗതരുടെ ചിത്രങ്ങളും ഏറ്റെടുക്കും

    നവാഗതരുടെ ചിത്രങ്ങളും ഏറ്റെടുക്കും

    നവാഗത സംവിധായകര്‍ക്ക് ഏറെ പിന്തുണ നല്‍കുന്ന താരം കൂടിയാണ് മമ്മൂട്ടി. ഇന്നത്തെ മുന്‍നിര സംവിധായകരില്‍ പലരും സിനിമയില്‍ തുടക്കം കുറിച്ചത് മമ്മൂട്ടിക്കൊപ്പമാണ്.

    20 കോടി ക്ലബില്‍ പോലും ഇടം നേടിയിട്ടില്ല

    20 കോടി ക്ലബില്‍ പോലും ഇടം നേടിയിട്ടില്ല

    മോഹന്‍ലാല്‍ നൂറു കോടി ക്ലബില്‍ ഇടം നേടി മുന്നേറുന്നതിനിടയില്‍ മമ്മൂട്ടി 20 കോടി ക്ലബില്‍ പോലും ഇടം പിടിച്ചിട്ടില്ലെന്നത് ശ്രദ്ധേയാണ്. ഇത്തരത്തില്‍ നിരവധി ട്രോളുകള്‍ താരത്തിനെതിരെ പ്രചരിച്ചിരുന്നു.

    നിര്‍മ്മതാവിന്റെ അവസ്ഥ

    നിര്‍മ്മതാവിന്റെ അവസ്ഥ

    മമ്മൂട്ടി കുഞ്ഞാലി മരയ്ക്കാരായാലും പഴശ്ശിരാജയായാലും നിര്‍മ്മാതാവിന്റെ അവസ്ഥ ഇത് തന്നെയായിരിക്കുമെന്ന് ട്രോളര്‍മാര്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന ട്രോളുകളിലൊന്ന് നോക്കൂ.

    മമ്മൂട്ടിയെ കടത്തിവെട്ടി ദിലീപ്

    മമ്മൂട്ടിയെ കടത്തിവെട്ടി ദിലീപ്

    ബോക്‌സോഫീസ് വിജയത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ കടത്തി വെട്ടിയിരിക്കുകയാണ് ദിലീപ്. പ്രതിസന്ധി ഘട്ടത്തില്‍ റിലീസ് ചെയ്ത രാമലീല മികച്ച വിജയം നേടിയിരുന്നു. ഇതിനോടകം തന്നെ ചിത്രം അമ്പത് കോടി ക്ലബില്‍ ഇടം പിടിക്കുകയും ചെയ്തു.

    പ്രതിഫലത്തിന്റെ കാര്യത്തിലും മുന്നില്‍

    പ്രതിഫലത്തിന്റെ കാര്യത്തിലും മുന്നില്‍

    പ്രതിഫലത്തിന്റെ കാര്യത്തിലും ദിലീപ് മമ്മൂട്ടിയെ കടത്തി വെട്ടിയിരിക്കുകയാണ്. രണ്ടു മുതല്‍ രണ്ടരക്കോടി വരെ രൂപയാണ് മമ്മൂട്ടിയും ദിലീപും നേരത്തെ വാങ്ങിയിരുന്നത്. രാമലീലയ്ക്ക് ശേഷം ദിലീപിന്റെ പ്രതിഫലം മൂന്നരക്കോടിയായി ഉയര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

     താരമൂല്യം കുറഞ്ഞുവോ?

    താരമൂല്യം കുറഞ്ഞുവോ?

    ഓടി നടന്ന് കൈ നിറയെ ചിത്രങ്ങള്‍ ചെയ്യുന്ന മമ്മൂട്ടിയുടെ താരമൂല്യം കുറഞ്ഞുവെന്നതിനുള്ള തെളിവാണ് സമീപ കാലത്ത് ബോക്‌സോഫീസില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍.

    സെലക്ടീവായിക്കൂടേ?

    സെലക്ടീവായിക്കൂടേ?

    ഓടി നടന്ന് ചിത്രങ്ങള്‍ ചെയ്യുന്നതിനിടയില്‍ മമ്മൂട്ടിക്ക് സെലക്ടീവായിക്കൂടേയെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. സിനിമകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ഗുണത്തിനും പ്രാധാന്യം നല്‍കേണ്ടതല്ലേയെന്ന തരത്തിലും വിമര്‍ശനങ്ങളുണ്ട്.

    യുവതാരങ്ങളെ മാതൃകയാക്കേണ്ടി വരും

    യുവതാരങ്ങളെ മാതൃകയാക്കേണ്ടി വരും

    ഇക്കണക്കിന് പോയാല്‍ മമ്മൂട്ടി യുവതാരങ്ങളെ മാതൃകയാക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്ന തരത്തിലും വിമര്‍ശനങ്ങളുണ്ട്. കൊട്ടക്കണക്കിന് സിനിമകള്‍ ഏറ്റെടുക്കാതെ വളരെ സെലക്റ്റീവായി സിനിമകള്‍ തിരഞ്ഞെടുത്ത് താരം മുന്നേറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

    English summary
    Social media troll for Megastar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X